ഈ വർഷം ഇതുവരെ 26 റോഡപകട മരണങ്ങൾ; കാൽഗറിയിൽ റോഡപകട മരണസംഖ്യ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കാൽഗറി: കാൽഗറിയിൽ റോഡപകട മരണസംഖ്യ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വർധിച്ചുവരുന്ന ഈ അപകടങ്ങൾ നഗരത്തിലെ റോഡ് സുരക്ഷാ നടപടികളുടെ അപര്യാപ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 24 മണിക്കൂറിനിടെ മൂന്ന് കാൽനട യാത്രക്കാർ വാഹനം ഇടിച്ച് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ കൂടുന്നത് കാൽഗറി പോലീസ് സർവീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ, അപകടങ്ങൾ […]
സാമ്പത്തിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; ഓൺലൈൻ തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയാൻ ഫിനാൻഷ്യൽ ക്രൈംസ് ഏജൻസി സ്ഥാപിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ

ഓട്ടവ: ഓൺലൈൻ തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനായി ഒരു പുതിയ ഫിനാൻഷ്യൽ ക്രൈംസ് ഏജൻസി സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ ഫെഡറൽ സർക്കാർ. രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക നടപടി. 2024-ൽ മാത്രം കാനഡക്കാർക്ക് തട്ടിപ്പുകൾ വഴി $643 മില്യൺ ഡോളറിൻ്റെ (ഏകദേശം $458 മില്യൺ യുഎസ് ഡോളർ) നഷ്ടമുണ്ടായതായി കനേഡിയൻ ആൻ്റി-ഫ്രോഡ് സെന്റർ റിപ്പോർട്ട് ചെയ്തിരുന്നു. 202നെ അപേക്ഷിക്ക് 300 ശതമാനത്തിൻ്റെ വർദ്ധനവാണിത്. നഷ്ടങ്ങളുടെ അഞ്ച് മുതൽ പത്ത് ശതമാനം മാത്രമാണ് […]
എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പ്രൗഢഗംഭീരമായി ഇടവകദിനം ആഘോഷിച്ചു

എഡ്മൻ്റൺ: നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. മോർ യാക്കോബ് ബുർദ്ധനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 18ന് പ്രാദേശിക സമയം വൈകുന്നേരം നാലു മുതൽ 10 വരെ എഡ്മൻ്റൺ നോർത്ത് ഗേറ്റ് ലയൻസ് റിക്രിയേഷൻ സെൻറിലായിരുന്നു ഇടവകദിനം സംഘടിപ്പിച്ചത്. ഇടവകദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ ഇടവക സെക്രട്ടറി ജോർജി ചെറിയാൻ വർഗീസ് വലിയവീട്ടിൽ സ്വാഗത പ്രസംഗം നടത്തി. ഇടവക […]