newsroom@amcainnews.com

സ്പീഡ് ക്യാമറ നിരോധന ബിൽ അവതരിപ്പിച്ച് ഒൻ്റാരിയോ

ഒൻ്റാരിയോയിലെ മുനിസിപ്പാലിറ്റികളിൽ ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) ക്യാമറകൾ (സ്പീഡ് ക്യാമറകൾ) നിരോധിക്കുന്ന നിയമനിർമ്മാണം അവതരിപ്പിച്ച് പ്രവിശ്യാ സർക്കാർ. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് സ്പീഡ് ക്യാമറ നിരോധനം. പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ മാസം സ്പീഡ് ക്യാമറകൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്യാമറകൾ ഒരുതരം ‘നികുതി പിരിവ്’ മാത്രമാണെന്നും അവ ഒഴിവാക്കാൻ മുനിസിപ്പാലിറ്റികൾ തയ്യാറായില്ലെങ്കിൽ താൻ ഇടപെട്ട് അവ നീക്കം ചെയ്യുമെന്നും ഫോർഡ് പറഞ്ഞിരുന്നു. എന്നാൽ പ്രവിശ്യയിലുടനീളമുള്ള നിരവധി സംഘടനകളും പ്രാദേശിക പൊലീസ് […]

“സ്വപ്നം മാത്രം”; ട്രംപിന്റെ ആണവ ഭീഷണിയെ പരിഹസിച്ച് ആയത്തുള്ള അലി ഖമേനി

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ആണവ ചർച്ചകൾക്കുള്ള വാ​ഗ്ദാനം നിരസിച്ച് ഇറാൻ. വ്യോമാക്രമണത്തിൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ആണവ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു എന്ന ട്രംപിന്റെ അവകാശവാദം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിഷേധിച്ചു. ട്രംപ് വാഗ്ദാനം ചെയ്യുന്ന കരാറിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ട് ദിവസത്തെ വ്യോമാക്രമണത്തോടെ അവസാനിച്ച അഞ്ച് ഘട്ട ആണവ ചർച്ചകൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ രൂപപ്പെട്ടത്. ഇസ്രായേലും യു.എസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ ആണവ […]

കുടിയേറ്റ നിയമം കര്‍ശനമാക്കി കാനഡ: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നു

വിദ്യാർത്ഥികളിൽ അടക്കം ആശങ്ക സൃഷ്ടിച്ച് കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ട്. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഡാറ്റ പ്രകാരം, 2024-ൽ മൊത്തം ഏകദേശം 1,997 ഇന്ത്യക്കാരെ നിർബന്ധിതമായി നാടുകടത്തിയെങ്കിൽ 2025 ജൂലൈ വരെ ഇതിനകം 1,891 ഇന്ത്യക്കാരെ രാജ്യത്തുനിന്ന് പുറത്താക്കി കഴിഞ്ഞു. 2024-ൽ, മെക്സിക്കൻ പൗരന്മാർക്ക് ശേഷം ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ട രണ്ടാമത്തെ രാജ്യക്കാർ ഇന്ത്യക്കാരായിരുന്നു. എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, 6,837 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. എല്ലാ […]