ഒൻ്റാരിയോ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ് ‘സാത്താൻസ് ചോയ്സ്’ തിരിച്ചെത്തുന്നു; ജാഗ്രത ശക്തമാക്കി പൊലീസ്

ഒൻ്റാരിയോയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ ഗ്യാങ് തിരിച്ചെത്തുന്നു. ഇതേ തുടർന്ന് പോലീസ് ജാഗ്രത ശക്തമാക്കി. കാനഡയിലെ ഒൻ്റാരിയോ പ്രവിശ്യയിൽ, പ്രത്യേകിച്ച് വടക്കൻ മേഖലയിലെ തെരുവുകളിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന കുപ്രസിദ്ധ മോട്ടോർസൈക്കിൾ ഗ്യാങ്ങാണ് ‘സാത്താൻസ് ചോയ്സ്’. ഇവർ വീണ്ടും സജീവമാകുന്നതായാണ് സൂചന. മറ്റ് നിരവധി ബൈക്കർ ഗ്യാങ്ങുകൾ ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ‘സാത്താൻസ് ചോയ്സി’ൻ്റെ പുനരുജ്ജീവനം. ഇത് കണക്കിലെടുത്ത് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) നിരീക്ഷണം ശക്തമാക്കി. 2000-ൻ്റെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ […]
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിസ അപേക്ഷകർക്കുള്ള ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സർക്കാർ; വിദ്യാർഥിവിസകൾക്കുള്ള സാമ്പത്തിക ഉപാധികളിലും മാറ്റംവരും

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിസ അപേക്ഷകർക്കുള്ള ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സർക്കാർ. ‘സെക്യുർ ഇംഗ്ലീഷ് ലാംേഗ്വജ് ടെസ്റ്റ്” എന്നാണ് പരീക്ഷയുടെ പേര്. ആഭ്യന്തരവകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രം നടത്തുന്ന പരീക്ഷയുടെ ഫലം നോക്കിയാകും നിപുണരായ തൊഴിലാളികൾക്ക് 2026 ജനുവരി എട്ടുമുതൽ ബ്രിട്ടൻ വിസ നൽകുക. ഇംഗ്ലീഷ് സംസാരിക്കാനും ഗ്രഹിക്കാനും വായിക്കാനും എഴുതാനുമുള്ള ശേഷിപരിശോധിക്കും. “നിങ്ങൾക്ക് ഈ രാജ്യത്തു വരണമെങ്കിൽ ഞങ്ങളുടെ ഭാഷ പഠിച്ചേതീരൂ”വെന്ന് ഇതിനുള്ള ബിൽ ചൊവ്വാഴ്ച സഭയിൽവെച്ച് ആഭ്യന്തരസെക്രട്ടറി ഷബാന മഹ്‌മൂദ് […]
ചാർളി കർക്കിന് മരണാനന്തര ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

വാഷിങ്ടൻ: യുവ കൺസർവേറ്റീവ് ആക്ടിവിസ്റ്റും ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായിരുന്ന ചാർളി കർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. ഒക്ടോബർ 14, 2025-ന് അദ്ദേഹത്തിന്റെ 32–ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ, കർക്കിന്റെ ഭാര്യ എറിക്ക കർക്കിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെഡൽ കൈമാറി. കർക്കിനെ ‘സ്വാതന്ത്ര്യത്തിനായുള്ള പോരാളിയും യുവജനങ്ങളെ ആകർഷിച്ച നേതാവും’ ആയാണ് ചടങ്ങിൽ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കൻ യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കിയ കർക്കിനെ പ്രസിഡന്റ്, ‘സത്യത്തിന്റെയും […]
കാൽഗറിയിലും എഡ്മൻ്റണിലും ജനസംഖ്യ അതിവേഗം ഉയരുന്നതിൽ ഭൂരിഭാഗം ആളുകളും അസംതൃപ്തർ

കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ കാൽഗറിയിലും എഡ്മൻ്റണിലും ജനസംഖ്യ അതിവേഗം ഉയരുന്നതിൽ ഭൂരിഭാഗം ആളുകളും അസംതൃപ്തരാണെന്ന് പുതിയ സർവേ ഫലം. സി.ബി.സി. ന്യൂസിനുവേണ്ടി നടത്തിയ ഈ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും ജനസംഖ്യാ വർധന ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. കാൽഗറിയിൽ 64 ശതമാനം പേർ ജനസംഖ്യാ വർദ്ധനവ് വളരെ വേഗത്തിലാണെന്ന് പറഞ്ഞപ്പോൾ, എഡ്മൻ്റണിലും ഇതേ അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കുമുള്ളത് ജനസംഖ്യയുടെ ഈ ദ്രുതഗതിയിലുള്ള വളർച്ച അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ഭവന ലഭ്യത തുടങ്ങിയ […]
സസ്‌കാച്ചെവനിൽ നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികളുടെ പേരിൽ ഏജൻ്റുമാർ ആളുകളെ കബളിപ്പിക്കുന്നു; കെണിയിൽ വീണ നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടമായി

സസ്‌കാച്ചെവനിൽ കുടിയേറ്റ തട്ടിപ്പ്. ഏജൻ്റുമാരുടെ കെണിയിൽ വീണ് നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടമായി. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിൽ നിയമവിരുദ്ധമായ കുടിയേറ്റ പദ്ധതികളുടെ പേരിൽ ഏജൻ്റുമാർ ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ പുറത്തു വരികയാണ്. സ്ഥിര താമസത്തിനായി ശ്രമിച്ച ഒരു ചൈനീസ് കുടുംബം, ഒരു കൺസൾട്ടൻ്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഏകദേശം 33 ലക്ഷം ഇന്ത്യൻ രൂപ നൽകിയിട്ടും പി ആർ ലഭിച്ചില്ല. ഏജൻ്റുമാർ പണം തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ട്. കുടിയേറ്റ നടപടികൾക്കായി ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ വരെ […]
കനേഡിയൻ റീട്ടെയിൽ ഭീമനായ കനേഡിയൻ ടയർ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഇ-കൊമേഴ്‌സ് ഡാറ്റാബേസിൽ നിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

കനേഡിയൻ റീട്ടെയിൽ ഭീമനായ കനേഡിയൻ ടയർ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഇ-കൊമേഴ്‌സ് ഡാറ്റാബേസിൽ നിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു. കനേഡിയൻ ടയർ, സ്പോർട്‌ചെക്ക്, മാർക്ക്‌സ്/എൽ’എക്വിപ്പർ, പാർട്ടി സിറ്റി തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഒക്ടോബർ രണ്ടിനാണ് ഡാറ്റ ചോർച്ച കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉപഭോക്താക്കളുടെ പേര്, വിലാസം, ഇമെയിൽ വിലാസം, ജനന വർഷം തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ചോർന്നത് . കൂടാതെ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേർഡുകളും ചില സാഹചര്യങ്ങളിൽ അപൂർണ്ണമായ ക്രെഡിറ്റ് […]
ബന്ധം ശക്തമാകുന്നു: ഇന്ത്യ കനേഡിയൻ നയതന്ത്രജ്ഞരെ തിരിച്ചെടുക്കും

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെയെത്തിക്കാൻ ഇന്ത്യ സമ്മതിച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. രണ്ട് വർഷത്തെ നയതന്ത്രബന്ധത്തിലെ ഉലച്ചിലിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ കാബിനറ്റ് മന്ത്രിയാണ് ഇവർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും വ്യാപാരം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള പ്രസ്താവനയിലും ഒപ്പുവെച്ചു. ഈ പുതിയ നീക്കം വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യപടിയാണെന്ന് മന്ത്രി മുംബൈയിൽ വെച്ച് വ്യക്തമാക്കി. ട്രാൻസ്‌നാഷണൽ […]
അധ്യാപക സമരം: പേരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

അധ്യാപക സമരത്തെ തുടർന്ന് വലഞ്ഞ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കായുള്ള ധനസഹായത്തിനുള്ള അപേക്ഷ ചൊവ്വാഴ്ച മുതൽ സ്വീകരിച്ച് തുടങ്ങി. പേരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാമിന് കീഴിൽ 12 വയസ്സിന് താഴെയുള്ളതും, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിദിനം 30 ഡോളർ നൽകും. സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി നേറ്റ് ഹോണർ പറഞ്ഞു. പണിമുടക്കിന്റെ ആദ്യ ദിവസമായ ഒക്ടോബർ 6 മുതൽ […]
ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 345 അപേക്ഷകർക്ക് പിആർ

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഒക്ടോബർ 14-ന് ഈ മാസത്തെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഈ നറുക്കെടുപ്പിൽ 345 പേർക്ക് ഇൻവിറ്റേഷൻസ് ടു അപ്ലൈ (ഐടിഎ) നൽകി. കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 778 ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഒക്ടോബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒക്ടോബർ 1 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് […]
ചാർലി കിർക്കിന്റെ കൊലപാതകം: വിദേശികളുടെ വിസ റദ്ദാക്കി യുഎസ്

യൂട്ടവാലി സർവകലാശാല ചടങ്ങിനിടെ വെടിയേറ്റു മരിച്ച ചാർലി കിർക്കിന്റെ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വിസ യുഎസ് റദ്ദാക്കി. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ യുഎസ് തയ്യാറല്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സൗത്ത് ആഫ്രിക്ക, മെക്സിക്കോ, പാരഗ്വേ തുടങ്ങിയ രാജ്യങ്ങളിലുള്ള ആറ് പേരുടെ വിസയാണ് റദ്ദാക്കിയത്. ചാർലിയുടെ മരണം ആഘോഷിക്കുന്നത് തുടർന്നാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് […]
