പത്ത് മില്യൺ ഡോളറിലധികം തട്ടിയെടുത്തു; കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആൽബെർട്ട സ്വദേശിക്കെതിരെ കേസ്

കാൽഗറി: കോടികളുടെ നിക്ഷേപ തട്ടിപ്പിൽ ആൽബെർട്ട സ്വദേശിക്കെതിരെ കേസ്. പത്ത് മില്യൺ ഡോളറിലധികം തട്ടിയെടുത്തതായാണ് ആരോപണം. തകർച്ചയിലായ വെൽത്ത് മാനേജ്‌മെൻ്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചവരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ചതായി ആരോപണം. കനേഡിയൻ വെൽത്ത് സ്ട്രാറ്റജീസ് (CWS) കാപ്പിറ്റൽ എന്ന സ്ഥാപകനും പ്രസിഡൻ്റുമായ മാർക്ക് ഡഗ്ലസ് അലക്‌സാണ്ടറിനെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ് എന്നീ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നത്. കാൽഗറിയിലെ ആർസിഎംപിയുടെ ഫെഡറൽ പോലീസിംഗ് ഇൻ്റഗ്രേറ്റഡ് മാർക്കറ്റ് എൻഫോഴ്‌സ്‌മെൻ്റ് ടീമിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എഡ്മൻ്റൺ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന […]
താങ്ക്സ് ഗിവിംഗ് വാരാന്ത്യത്തിൽ യു എസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്

താങ്ക്സ് ഗിവിംഗുമായി ബന്ധപ്പെട്ട അവധിയുടെ വാരാന്ത്യത്തിൽ യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർക്ക് വിമാനയാത്രാ തടസ്സങ്ങളും റദ്ദാക്കലുകളും നേരിടേണ്ടിവന്നേക്കാം എന്ന് മുന്നറിയിപ്പ്. അമേരിക്കയിൽ സർക്കാർ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്നാണിത്. കാലിഫോർണിയയിലെ ബർബാങ്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുകയും ഇറങ്ങാനൊരുങ്ങുകയും വിമാനങ്ങൾക്ക് തിങ്കളാഴ്ച മണിക്കൂറുകളോളം വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. എയർ ട്രാഫിക് കൺട്രോളർ ഇല്ലാതിരുന്നതിനെ തുടർന്ന് പൈലറ്റുമാർ പരസ്പരം സഹകരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടിവന്നു. ഇത് മറ്റ് സ്ഥലങ്ങളിലും കാലതാമസത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. സർക്കാർ പ്രതിസന്ധി നീണ്ടുപോകുന്തോറും […]
പഞ്ചാബി ഗായകൻ എ.പി. ധില്ലൻ്റെ വീട് ആക്രമിച്ച കേസ്: 25കാരനായ അഭ്ജീത് കിംഗ്രയ്ക്ക് ആറ് വർഷം തടവ്

വിക്ടോറിയ: പഞ്ചാബി ഗായകൻ എ.പി. ധില്ലൻ്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട് ആക്രമിച്ച കേസിൽ 25 വയസ്സുകാരനായ അഭ്ജീത് കിംഗ്രയെ ആറ് വർഷം ശിക്ഷിച്ചു. വിദ്യാർത്ഥി വിസയിൽ കാനഡയിൽ എത്തിയതായിരുന്നു അഭ്ജീത് കിംഗ്ര. 2024 സെപ്റ്റംബറിൽ ബിഷ്ണോയ് ഗ്യാങ്ങാണ് റിക്രൂട്ട് ചെയ്യുകയായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായാണ് കിംഗ്ര ഈ ‘കോൺട്രാക്റ്റ്’ ഏറ്റെടുത്തതെന്ന് കോടതി വ്യക്തമാക്കി. ആക്രമണത്തിനിടെ, കിംഗ്രയും മറ്റൊരാളും ചേർന്ന് ധില്ലൻ്റെ വീട്ടുമുറ്റത്തെ വാഹനങ്ങൾക്ക് തീയിടുകയും വീട്ടിലേക്ക് 14 റൌണ്ട് വെടിയുതിർക്കുകയും ചെയ്തു. […]
ഗേൾ ഗൈഡ് വില്പന: ഓൺലൈനിൽ പണം നല്കിയവരിൽ പലർക്കും കുക്കി ലഭിച്ചില്ല! ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും കുക്കികൾ വിൽക്കുന്നതിൻ്റെ പേരിൽ വ്യാപക തട്ടിപ്പ്

ഒന്റാരിയോ: ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും കുക്കികൾ വിൽക്കുന്നതിൻ്റെ പേരിൽ വ്യാപക തട്ടിപ്പ്. പ്രശസ്തമായ ഗേൾ ഗൈഡ് വില്പനയുടെ പേരിലാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇതിനായി ഓൺലൈനിൽ പണം നല്കിയവരിൽ പലർക്കും കുക്കി ലഭിച്ചില്ല. ഇതേ തുടർന്ന് കുക്കികൾക്കായി ആരും മുൻകൂട്ടി പണം നല്കേണ്ട ആവശ്യമില്ലെന്ന് ബി.സി. ഗേൾ ഗൈഡ്സ് മുന്നറിയിപ്പ് നൽകി. ബി.സിയിലെ ബെറ്റർ ബിസിനസ് ബ്യൂറോ റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, കൂടുതൽ വില ഈടാക്കുകയും കുക്കികൾ ഒരിക്കലും എത്തിച്ചു നൽകാതിരിക്കുകയും ചെയ്യുന്ന വ്യാജ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. […]
പൊതു ഗതാഗത സംവിധാനം ട്രാൻസിറ്റ് വിൻഡ്സർ നിർത്തി; വിൻഡ്സറിനെയും ഡെട്രോയിറ്റിനെയും ബന്ധിപ്പിച്ച് പുതിയ സ്വകാര്യ ടണൽ ബസ് സർവ്വീസ്

പൊതുഗതാഗത റൂട്ട് നിർത്തിയതിനെ തുടർന്ന് വിൻഡ്‌സറിനെയും ഡെട്രോയിറ്റിനെയും ബന്ധിപ്പിച്ച് പുതിയ സ്വകാര്യ ടണൽ ബസ് സർവീസ്. വിൻഡ്‌സറിലെ പൊതുഗതാഗത സർവ്വീസായ ട്രാൻസിറ്റ് വിൻഡ്സർ പ്രവർത്തനം അവസാനിപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഒരു പുതിയ സ്വകാര്യ ടണൽ ബസ് സർവീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിൻഡ്‌സർ ആസ്ഥാനമായുള്ള ‘ദി ലിങ്ക്’ എന്ന കമ്പനിയാണ് ഈ പുതിയ സർവീസ് ആരംഭിച്ചത്. ഒരു വശത്തേക്കുള്ള യാത്രാക്കൂലി $15 ആണ്. കാനഡ-യു.എസ്. അതിർത്തി കടന്ന് ആഴ്ചയിൽ ഏഴു ദിവസവും ബസുകൾ സർവീസ് നടത്തും. മുമ്പ് […]
അവരുടെ ഉത്തരവാദിത്തങ്ങളുടെ വ്യാപ്തിക്ക് അനുസരിച്ചാണ് ശമ്പളം; പുതിയ ഫെഡറൽ ഏജൻസി മേധാവികളുടെ ഉയർന്ന ശമ്പളത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാർക് കാർണി

ഓട്ടവ: പുതിയ ഫെഡറൽ ഏജൻസി മേധാവികളുടെ ഉയർന്ന ശമ്പളത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാർക് കാർണി. അവരുടെ ഉത്തരവാദിത്തങ്ങളുടെ വ്യാപ്തിക്ക് അനുസരിച്ചാണ് ഉയർന്ന ശമ്പളമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 700,000 ഡോളർ ഇവർക്ക് ശമ്പളമായി നല്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. മേജർ പ്രോജക്ട്‌സ് ഓഫീസിന് ഡോൺ ഫാരെലും, ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസിക്ക് ഡഗ്ലസ് ഗൂസ്‌മാനുമാണ് നേതൃത്വം നൽകുന്നത്. ഈ രണ്ട് എക്സിക്യൂട്ടീവുകളും സ്വകാര്യ മേഖലയിൽ നേടിയിരുന്നതിനേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇപ്പോൾ വാങ്ങുന്നതെന്നും, മറ്റ് ക്രൗൺ കോർപ്പറേഷൻ മേധാവികളുടെ ശമ്പളത്തിന് തുല്യമാണ് […]
ലിബറൽ സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി മാർക് കാർണി

ഓട്ടവ: ലിബറൽ സർക്കാരിൻ്റെ പ്രധാന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന മൂന്ന് മുതൽ അഞ്ച് വരെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കാബിനറ്റ് മന്ത്രിമാർക്കും സ്റ്റേറ്റ് സെക്രട്ടറിമാർക്കും പ്രധാനമന്ത്രി മാർക് കാർണിയുടെ നിർദ്ദേശം. ജൂലൈ എട്ടാം തീയതി അയച്ച കത്തിലാണ് അദ്ദേഹം ഓരോരുത്തരോടും ഇക്കാര്യം ആവശ്യപ്പെട്ടത്. മെയ് മാസത്തിൽ, മന്ത്രിസഭ ശ്രദ്ധ പതിപ്പിക്കേണ്ട പ്രധാന ഏഴ് ലക്ഷ്യങ്ങൾ കാർണി മുന്നോട്ട് വച്ചിരുന്നു. അമേരിക്കയുമായുള്ള സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കൂടുതൽ ഏകീകൃതവും കാര്യക്ഷമവുമായ കനേഡിയൻ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക, ഭവന നിർമ്മാണം മെച്ചപ്പെടുത്തുക […]
ട്രഷറി ഷട്ട്ഡൗൺ: ട്രഷറി, ഡിഎച്ച്എസ്, എച്ച്എച്ച്എസ്, വിദ്യാഭ്യാസ വകുപ്പുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ട്രംപ് ഭരണകൂടം നോട്ടീസുകൾ നൽകി തുടങ്ങി

വാഷിംഗ്ടൺ ഡിസി: ട്രംപ് ഭരണകൂടം ട്രഷറി വകുപ്പ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (DHS), ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) എന്നിവയിൽ ‘റിഡക്ഷൻ-ഇൻ-ഫോഴ്‌സ്’ (ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള) നോട്ടീസുകൾ നൽകി തുടങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെയും ഇത് ബാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഇത് എത്ര പേരെ ബാധിക്കുമെന്നോ, ഇതിന്റെ വ്യാപ്തിയെന്താണെന്നോ വ്യക്തമല്ല. നിലവിൽ ആരെങ്കിലും പിരിച്ചുവിടപ്പെട്ടോ എന്നതിലും വ്യക്തതയില്ല. ഷട്ട്ഡൗൺ കാരണം അവധിയിലായ ജീവനക്കാരെയാണോ, അതോ പുതിയ പിരിച്ചുവിടലുകളാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. സൈബർ സുരക്ഷാ ഏജൻസിയായ CISAയിൽ നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് […]
