ആൽബെർട്ടയിൽ പണിമുടക്കിലുള്ള 51,000 അധ്യാപകർക്ക് ലോക്കൗട്ട് നോട്ടീസ് നൽകി

ഓട്ടവ: വേതന വർദ്ധനയുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് പണിമുടക്കുന്ന ആൽബെർട്ടയിലെ 51,000 അധ്യാപകർക്ക് എംപ്ലോയർമാരുടെ പ്രതിനിധി സമിതിയായ ടീച്ചേഴ്സ് എംപ്ലോയർ ബാർഗെയ്‌നിംഗ് അസോസിയേഷൻ ലോക്കൗട്ട് നോട്ടീസ് നൽകി. അധ്യാപക സംഘടനയായ ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷൻ പണിമുടക്ക് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. TEBA പുറത്തിറക്കിയ ലോക്കൗട്ട് നോട്ടീസ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അപ്രതീക്ഷിത സമരമുറകൾ തടയുന്നതിനും സ്കൂളുകളിലെ സേവന തടസ്സം ഒഴിവാക്കുന്നതിനുമാണ് ലോക്കൗട്ട് പ്രഖ്യാപിച്ചതെന്ന് എംപ്ലോയർമാർ വിശദീകരിക്കുന്നു. ഇതോടെ പ്രവിശ്യയിലെ പൊതു, കാത്തലിക് സ്കൂളുകൾ […]
ഓൺലൈൻ തട്ടിപ്പായ ‘കാറ്റ്‌ഫിഷിംഗിന്’ ഇരകളാകുന്നവരുടെ എണ്ണം കാനഡയിൽ വർധിക്കുന്നു

ഓട്ടവ: ഓൺലൈൻ തട്ടിപ്പായ ‘കാറ്റ്‌ഫിഷിംഗിന്’ (Catfishing) ഇരകളാകുന്നവരുടെ എണ്ണം കൂടുന്നതായി ന്യൂഫൗണ്ട്ലാൻഡിലെ ഗാൻഡർ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈനിൽ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ച് ആളുകളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന രീതിയാണ് കാറ്റ്‌ഫിഷിംഗ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ആറ് പേരാണ് തങ്ങൾ ഓൺലൈനിൽ സംസാരിച്ച വ്യക്തികളെ കാണാനായി വിമാനത്താവളത്തിൽ എത്തിയതെന്ന് വിമാനത്താവളത്തിലെ ചീഫ് എക്സിക്യൂട്ടീവായ റെഗ് റൈറ്റ് പറയുന്നു. എന്നാൽ, അങ്ങനെയൊരാൾ നിലവിലില്ലെന്ന് മനസ്സിലാക്കിയതോടെ ഇവർ കടുത്ത നിരാശയിലായി. ഇത് ജീവനക്കാർക്കും ഇരകൾക്കും […]
താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം പകുതിയോളം കുറഞ്ഞതായി കനേഡിയൻ സർക്കാർ

ഓട്ടവ: കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണം പകുതിയോളം കുറഞ്ഞതായി സർക്കാർ അറിയിച്ചു. 2024 സെപ്റ്റംബറിൽ പുതിയ നിയമങ്ങൾ അവതരിപ്പിച്ച ശേഷമാണ് അപേക്ഷകളിൽ കുറവുണ്ടായത്. കാനഡയിലെ തൊഴിൽ, സാമൂഹിക വികസന വിഭാഗം നൽകുന്ന വിവരങ്ങൾ അനുസരിച്ച്, നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഏകദേശം 4.9 ദശലക്ഷം ഡോളർ പിഴയായി ഈടാക്കിയിട്ടുണ്ട്. ഈ പ്രോഗ്രാമിന് കീഴിൽ ഇതുവരെ ഈടാക്കിയതിൽ വെച്ച് ഏറ്റവും വലിയ പിഴത്തുകകളിൽ ഒന്നാണ്. ന്യൂ ബ്രൺസ്‌വിക്കിലെ ബൊലേറോ ഷെൽഫിഷ് പ്രോസസ്സിംഗ് ഇൻക് എന്ന […]
“ശാലോം ഫെസ്റ്റിവൽ 2025” ഒക്ടോബർ 31, നവംബർ 1 തീയതികളിൽ

ശാലോം മീഡിയ കാനഡ സംഘടിപ്പിക്കുന്ന “ശാലോം ഫെസ്റ്റിവൽ 2025” ഒക്ടോബർ 31, നവംബർ 1 തീയതികളിൽ എഡ്മണ്ടനിൽ നടക്കും. എഡ്മണ്ടൻ സെൻ്റ് അൽഫോൻസ സീറോ-മലബാർ കാത്തലിക് ഫൊറോന ചർച്ചിൽ (9120 146 St., NW, Edmonton, AB T5R 0W2) നടക്കുന്ന പരിപാടി ഫോർമേഷൻ ഷാലോം വേൾഡ് ഡയറക്ടർ റവ. ഡോ. ജയിംസ് കിളിയാനിക്കൽ നയിക്കും. തോമസ് കുമളി, സിബി തോമസ് തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 31-ന് രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചര വരെയും നവംബർ […]