ഉസാമ ബിൻ ലാദന്റെ തലയിൽ വെടിയുണ്ട തറച്ചവരെ ചരിത്രം ഒരിക്കലും മറക്കില്ല; ബിൻ ലാദനെ കൊലപ്പെടുത്തിയതിന് യുഎസ് നേവി സീൽസിനെ പ്രശംസിച്ച് പ്രസിഡന്റ് ട്രംപ്

ന്യൂയോർക്ക്: അൽ ഖായിദ നേതാവും വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഉസാമ ബിൻ ലാദനെ കൊലപ്പെടുത്തിയതിന് യുഎസ് നേവി സീൽസിനെ പ്രശംസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിൻ ലാദന്റെ തലയിൽ വെടിയുണ്ട തറച്ചവരെ ചരിത്രം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേനയുടെ 250-ാം വാർഷികദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വിർജീനിയയിലെ നോർഫോക്കിൽ നടന്ന പരിപാടിയിലാണ് ട്രംപ് നാവികസേനയെ പ്രശംസിച്ചത്. 2001ലെ ഭീകരാക്രമണത്തിന് മുൻപ് തന്നെ ബിൻ ലാദനെ കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ദ […]
റഷ്യൻ ആക്രമണം: യുക്രെയ്‌നിൽ അഞ്ച് മരണം

റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന ലിവിവ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ തകർന്ന ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു. അടുത്ത കാലത്ത് ലിവിവിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി അഭിപ്രായപ്പെട്ടു. ഏകദേശം 140 ഡ്രോണുകളും 23 മിസൈലുകളും ഇതിനായി ഉപയോഗിച്ചു. ആക്രമണത്തിൽ ലിവിവ് നഗരം […]
ആൽബർട്ടയിൽ ഇന്ന് മുതൽ അധ്യാപക സമരം

പ്രവിശ്യാ സർക്കാരുമായി വീണ്ടും ചർച്ചകൾ നടന്നെങ്കിലും, പണിമുടക്ക് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ച് ആൽബർട്ട ടീച്ചേഴ്സ് അസ്സോസിയേഷൻ (ATA). വാരാന്ത്യത്തിൽ കരാറിലെത്തിയാൽ പോലും, അതിന് അംഗീകാരം ലഭിക്കാൻ ഒരാഴ്ച എടുക്കുമെന്നതിനാൽ സമരം ഒഴിവാക്കാനാകില്ലെന്ന് ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് അറിയിച്ചു. യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന ഗ്രേഡ് 12 വിദ്യാർത്ഥികളാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിക്കുക. തങ്ങളുടെ ഭാവി പദ്ധതികളും പരീക്ഷകളും അനിശ്ചിതത്വത്തിലായെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. എന്നാൽ ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിവിധ സഹായ നടപടികൾ ആൽബർട്ട […]
ടെക്‌സസിലെ ഗ്യാസ് സ്റ്റേഷനിൽ ജോലിക്കിടെ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

ഡാളസ് (ടെക്‌സാസ്): ഹൈദരാബാദിലെ എൽ.ബി. നഗർ സ്വദേശിയായ 28 കാരനായ വിദ്യാർത്ഥി ചന്ദ്രശേഖർ പോൾ ഒക്ടോബർ 3ന് വെള്ളിയാഴ്ച രാത്രി ടെക്‌സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതന്റെ വെടിയേറ്റ് ദാരുണമായി മരിച്ചു. ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഉന്നത പഠനത്തിനായി 2023 ലാണ് അമേരിക്കയിലെത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡാളസിലെ വെടിവയ്പ്പിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടതായി ബിആർഎസ് എംഎൽഎ ടി ഹരീഷ് റാവു ശനിയാഴ്ച സ്ഥിരീകരിച്ചു. […]
ഇന്ത്യ – യുഎസ് വ്യാപാര കരാറില്‍ പ്രശ്‌നങ്ങളുണ്ട്: എസ് ജയശങ്കര്‍

യുഎസുമായുള്ള ഏതൊരു വ്യാപാര കരാറും ഒരു പരിധിക്കപ്പുറം ഇന്ത്യ അംഗീകരിക്കില്ലെന്നും ചില മേഖലകളിലെ കാര്യങ്ങളില്‍ ചര്‍ച്ചക്ക് പോലും ഇന്ത്യ തയ്യാറല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഈ ‘ചുവപ്പ് രേഖ’ യുഎസ് മാനിക്കേണ്ടതുണ്ടെന്നും അത് മറികടന്നുള്ള ഒരു ചര്‍ച്ചയും സാധ്യമല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചില്‍ തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരോത്പാദന മേഖലകളില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ താല്‍പര്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തെ […]