newsroom@amcainnews.com

എന്തുകൊണ്ടാണ് നമ്മൾ ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് ? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്; വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ‌ നേതാവ്

വാഷിങ്ടൻ: യുഎസിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം വിവാദമാകുന്നു. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. ഡങ്കന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ‘‘എന്തുകൊണ്ടാണ് നമ്മൾ ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് ? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്’’ – പ്രതിമയുടെ […]

കളിക്ക് തൊട്ടുമുൻപ് ക്യാപ്റ്റൻസി ഉപേക്ഷിച്ച് ശ്രേയസ് അയ്യർ; ശ്രേയസിന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നത് യുവതാരം ധ്രുവ് ജുറേൽ

ലക്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുൻപ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യ എ ടീം താരം ശ്രേയസ് അയ്യർ. ടീം ക്യാംപ് വിട്ട അയ്യർ ചൊവ്വാഴ്ച തുടങ്ങിയ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. ശ്രേയസിന്റെ അഭാവത്തിൽ യുവതാരം ധ്രുവ് ജുറേലാണു ടീമിനെ നയിക്കുന്നത്. മത്സരം തുടങ്ങുന്നതിനു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ശ്രേയസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ശ്രേയസ് അയ്യർ ടീം വിടാനുള്ള കാരണം എന്താണെന്ന് താരമോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങളാൽ ശ്രേയസ് അയ്യർ […]

ഓപ്പറേഷൻ നുംകൂർ: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് വാഹനക്കടത്ത്; പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്. പൃഥ്വിരാജിന്റെ തേവരയിലെ വീ‌ട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, […]