കാൽഗറി വിമാനത്താവളത്തിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്ന് ഉത്തര അമേരിക്കൻ വ്യോമ പ്രതിരോധ കമാൻഡ് നടത്തിയ ഇടപെടലിനെ പ്രശംസിച്ച് കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്വിൻ്റി

കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സുരക്ഷാ ഭീഷണിക്ക് പിന്നാലെ ഉത്തര അമേരിക്കൻ വ്യോമ പ്രതിരോധ കമാൻഡ് (NORAD) നടത്തിയ ഇടപെടലിനെ പ്രശംസിച്ച് കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്വിൻ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:20ഓടെ ജർമ്മനിയിൽ നിന്ന് കാൽഗറിയിലേക്ക് പറക്കുകയായിരുന്ന മൂന്ന് വിമാനങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസും വിമാനത്താവളത്തിൽ എത്തി. എന്നാൽ, വിമാനങ്ങൾ സുരക്ഷിതമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒരു CF-18 യുദ്ധവിമാനം, ഒരു […]