newsroom@amcainnews.com

ഇന്ത്യ- യുഎസ് വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് മോദി

തീരുവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. വ്യാപാര കരാറിലെ തടസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ […]

ദോഹയിൽ ഇസ്രയേല്‍ ആക്രമണം: ഖത്തര്‍ സുരക്ഷാ ഓഫിസര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

ദോഹയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരുക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡ്യൂട്ടിയിലായിരുന്ന വാറന്റ് കോര്‍പ്പറല്‍ ബാദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്‌വിയ ഓഫിസര്‍. ഹമാസിന്റെ ഗാസയിലെ മുന്‍ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാം ഖലീല്‍ അല്‍ ഹയ്യയും […]