newsroom@amcainnews.com

സെപ്റ്റംബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 4,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ: സെപ്റ്റംബറിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കനേഡിയൻ സ്ഥിര താമസം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ വിഭാഗത്തിലെ 4,500 ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 446 ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. സെപ്റ്റംബർ 3-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് […]

വേതന വർധന അടക്കമുള്ള എയർ കാനഡയുടെ പുതിയ ഓഫറിനെതിരെ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ

ഓട്ടവ: വേതന വർധന അടക്കമുള്ള എയർ കാനഡയുടെ പുതിയ ഓഫറിനെതിരെ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ വോട്ട് ചെയ്തതായി യൂണിയൻ. 99.4% യൂണിയൻ അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 99.1% പേരും പുതിയ ഓഫറിനെതിരെ വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു. പുതിയ താൽക്കാലിക കരാറിൽ എയർ കാനഡ ജൂനിയർ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾക്കും ഈ വർഷം 12% വേതന വർധനയും മുതിർന്ന അംഗങ്ങൾക്ക് എട്ട് ശതമാനം വർധനയും തുടർന്നുള്ള വർഷങ്ങളിൽ ചെറിയ വർധനയും ഉൾപ്പെടുന്നു. […]

ഒരു മുഴം മുല്ലപ്പൂവിന് ഒന്നര ലക്ഷം രൂപ ഫൈൻ! ഓണക്കാലത്ത് ഞട്ടലോടെ കേട്ട വാർത്ത; നവ്യ നായർക്ക് പണികിട്ടിയതിന്റെ കാരണമിതാണ്…

സിഡ്‌നി: ഒരു മുഴം മുല്ലപ്പൂവിന് ഒന്നര ലക്ഷം രൂപ ഫൈൻ, ഓണക്കാലത്ത് നമ്മൾ ഞട്ടലോടെ കേട്ട വാർത്തയായിരുന്നു അത്. അച്ഛൻ സമ്മാനിച്ച മുല്ലപ്പൂവുമായി ഓസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി നടി നവ്യ നായർക്ക് കൊടുക്കേണ്ടി വന്നത് 1,980 ഓസ്‌ട്രേലിയൻ ഡോളർ ഏകദേശം 1.25 ലക്ഷം രൂപ. അതെന്താ ഓസ്ട്രേലിയയിൽ മുല്ലപ്പൂവിന് വിലക്കുണ്ടോ? മലയാളിയും മുല്ലപ്പൂവും തമ്മിലുള്ള ബന്ധം ഓസ്ട്രേലിയക്ക് അറിയില്ലേ? കാരണമിതാണ്… ഓസ്ട്രേലിയ ലോകത്തിലെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി അഥവാ ജൈവസുരക്ഷ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ്. […]

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5 മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തു കുന്ന് എം.ശോഭന(56) ആണ് മരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്കരിച്ചു. ഭർത്താവ്: വാപ്പാടൻ രാമൻ. മകൾ: അതുല്യ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ശോഭനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്നു മുതൽ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകാരം മൈക്രോബയോളജി ലാബിൽ […]

ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

കീവ്: ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യുഎസ് മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. ‘‘റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്’’, സെലെൻസ്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര […]

ഒടുവിൽ ഇസ്രയേൽ സുപ്രീം കോടതിയുടെ ഇടപെടൽ; ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാർക്ക് 3 നേരം ഭക്ഷണം ഉറപ്പുവരുത്തണം, ഗുണമേന്മ മെച്ചപ്പെടുത്തണം

ടെൽ അവീവ്: ഇസ്രയേലിന്റെ ജയിലിൽ തടവിൽ കഴിയുന്ന പലസ്തീൻകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കണമെന്നും ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും ഇസ്രയേൽ സുപ്രീം കോടതി. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയിൽ രാജ്യാന്തര സമൂഹത്തിന്റേത് ഉൾപ്പെടെ എല്ലാ വിമർശനവും ഇസ്രയേൽ ഇന്നുവരെ അവഗണിക്കുകയായിരുന്നു. അതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും വലിയതോതിൽ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം തടങ്കലിൽ ആക്കിയിട്ടുണ്ട്. മാസങ്ങൾ ഡിറ്റൻഷൻ ക്യാംപുകളിലും ജയിലുകളിലും കഴിഞ്ഞശേഷം ആയിരങ്ങളെ പുറത്തുവിട്ടിട്ടുണ്ട്. ഇവർക്കെതിരെ […]

ആൽബർട്ടയിലെ തൊഴിലില്ലായമ നിരക്ക് 8.4 ശതമാനം; കാനഡയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയെന്ന് റിപ്പോർട്ട്. സ്റ്റാറ്റിറ്റിക്സ് കാനഡയുടെ പുതിയ ലേബർ ഫോഴ്സ് സർവ്വെയിലാണ് ഈ കണ്ടെത്തൽ. ഇതനുസരിച്ച് 8.4 ശതമാനമാണ് ആൽബർട്ടയിലെ തൊഴിലില്ലായമ നിരക്ക്. ദേശീയ തലത്തിൽ ഇത് 7.1 ശതമാനമാണ്. ന്യൂഫൌണ്ട് ലാൻ്റ് ലാബ്രഡോറിൽ മാത്രമാണ് ആൽബർട്ടയേക്കാൾ കൂടുതൽ തൊഴിലില്ലായ്മയുള്ളത്. 10.7 ശതമാനമാണ് ഇവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡ് കാലത്തെ മാറ്റി നിർത്തിയാൽ 2017ന് ശേഷമുള്ള ആൽബർട്ടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്തവണത്തേത്. നിർമ്മാണ മേഖലയിലും മൊത്ത – […]

വാഹനപ്രേമികളായ ഡ്രൈവർമാർക്ക് ഏറ്റവും വിഷമകരമായ തീരുമാനം; ഡ്രൈവർ റിട്ടയർമെന്റ് സ്‌കോർ അവതരിപ്പിച്ച് ജനറൽ മോട്ടോഴ്‌സ്

പ്രായമായവർക്ക് വാഹനമോടിക്കുന്നതിൽ നിന്നും എപ്പോൾ മുതൽ പിൻവാങ്ങാം? വാഹനപ്രേമികളായ ഡ്രൈവർമാർക്ക് ഏറ്റവും വിഷമകരമായ തീരുമാനമായിരിക്കുമത്. അങ്ങനെയുള്ളവർക്ക് എപ്പോൾ മുതൽ വാഹനമോടിക്കുന്നത് അവസാനിപ്പിക്കാമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്‌സ്. ‘ഡ്രൈവർ റിട്ടയർമെന്റ് സ്‌കോർ’ എന്ന ഈ സിസ്റ്റം നിരവധി നിരീക്ഷണങ്ങൾക്ക് ശേഷമാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. വാഹനത്തിലെ സെൻസറുകളുടെ പ്രതികരണ സമയം, ഡ്രൈവറുടെ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ, റോഡ് സൈനുകളിൽ അമിതമായി കണ്ണുചിമ്മുന്നത് തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. വാഹനമോടിക്കുന്ന ആർക്കും കോംപറ്റീൻസി സ്‌കോർ […]

ഭാര്യയെ ചുമന്ന് ഓട്ടം; വിജയിക്കുന്നയാൾക്ക് സമ്മാനം ബിയർ! കൗതുകകരമായ മത്സരം ആൽബെർട്ടയിൽ

അസാധാരണവും വളരെ കൗതുകകരവുമായ സംഭവങ്ങൾക്ക് പേരുകേട്ടതാണ് ആൽബെർട്ട. പ്രവിശ്യയിൽ എല്ലാ വർഷവും കൗതുകകരമായ വിവിധങ്ങളായ ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഭാര്യമാരെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം. ഭർത്താക്കന്മാർ ഭാര്യമാരെ തോളിൽ ചുമന്ന് കൊണ്ട് തടസങ്ങൾ മറികടന്ന് ഓടി വിജയിക്കുന്നതാണ് മത്സരം. വൈഫ്-കാരിയിംഗ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത് ഭാര്യയുടെ തൂക്കത്തിന്റെ അത്രയും ബിയറും പണവുമാണ്. നോർത്തേൺ ആൽബെർട്ടയിലെ ലേക്ക്‌ലാൻഡ് കൗണ്ടി മേളയ്‌ക്കൊപ്പം ലാക് ലാ ബിച്ചെ അഗ്രികൾച്ചറൽ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെറുതെ ഓടുകല്ല, ഓട്ടത്തിനിടയിക്ക് പ്രതിബദ്ധങ്ങൾ […]

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധൻ

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ സാമ്പത്തിക വിദഗ്ധൻ മാർക്ക് സാൻഡി. അമേരിക്കൻ ജിഡിപിയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി താഴേക്ക് പോവുകയാണെന്ന് സാൻഡി ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി അമേരിക്കയിലെ എല്ലാ പൗരന്മാരെയും ബാധിക്കുമെന്നും സാധനങ്ങൾക്ക് വില ഉയരുമെന്നും തൊഴിൽ സ്ഥിരത നഷ്ടപ്പെടുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 2008-ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച വ്യക്തിയാണ് മാർക്ക് സാൻഡി. നിലവിൽ 2.7 ശതമാനമായ പണപ്പെരുപ്പ നിരക്ക് അടുത്ത ഒരു വർഷത്തിനുള്ളിൽ 4 ശതമാനമായി ഉയരുമെന്ന് […]