newsroom@amcainnews.com

‘വൈകീട്ടത്തെ ഷോയ്ക്ക് അഞ്ച് ടിക്കറ്റ് എടുക്കുന്നേ!’ ‘തലവര’യുടെ രസകരമായ പ്രൊമോ വീഡിയോ പുറത്ത്

പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ എങ്ങും മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളും മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ അശോകൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായൊരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ അർജുൻ അശോകൻ അവതരിപ്പിക്കുന്ന ജ്യോതിഷ് എന്ന കഥാപാത്രത്തിന്‍റെ അച്ഛനും അമ്മയുമായെത്തുന്ന അശോകന്‍റേയും […]

‘ആരും പറയാത്തൊരു വിഷയം, അർജുന്‍റെ കഥാപാത്രം ഗംഭീരം’; ‘തലവര’യെ പ്രശംസിച്ച് ഇന്ദ്രൻസ്

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ‘തലവര’യ്ക്ക് തിയേറ്ററുകള്‍തോറും ഗംഭീരമായ അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ഏവരുടേയും അഭിപ്രായം. ഇപ്പോഴിതാ ‘തലവര’ കണ്ട ശേഷം നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകള്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ”തലവര കണ്ടു, ഇഷ്ടപ്പെട്ടു, അർച്ചന31 പോലെ ആരും പറയാത്തൊരു വിഷയം നന്നായി ചെയ്തു. ഓർത്തുവയ്ക്കാൻ കഴിയുന്ന പ്രണയമാണ് ചിത്രത്തിലേത്. എല്ലാ രീതിയിലും ചിത്രം ഒത്തിരി സ്വാധീനിച്ചു. […]

കാനഡ പോസ്റ്റ്-യൂണിയന്‍ ചര്‍ച്ച ഇന്ന്

കാനഡ പോസ്റ്റും പോസ്റ്റല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്സും (CUPW) തമ്മിലുള്ള ചര്‍ച്ച ഇന്ന് പുനഃരാരംഭിക്കും. കരാറിലെത്താന്‍ CUPW യുടെ ഓഫറുകള്‍ പരിശോധിക്കുകയാണെന്നും ഫെഡറല്‍ മധ്യസ്ഥര്‍ വഴി CUPW യുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും കാനഡ പോസ്റ്റ് വക്താവ് അറിയിച്ചു. യൂണിയന്‍ മുന്നോട്ടുവച്ച ഓഫറുകള്‍ അവലോകനം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കാനഡ പോസ്റ്റ് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ ഓഫറില്‍ നാല് വര്‍ഷത്തിനുള്ളില്‍ മൊത്തം 19% […]

ഫ്‌ലോറിഡ ട്രക്ക് അപകടം: ഹര്‍ജീന്ദര്‍ സിങിന്റെ കേസ് പുനഃപരിശോധിക്കാന്‍ നിവേദനം

നഗരത്തില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഡ്രൈവറുടെ കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. 28 വയസ്സുള്ള ഹര്‍ജീന്ദര്‍ സിങിനെ പിന്തുണച്ച് Change.org എന്ന വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ നിവേദനത്തില്‍ ഞായറാഴ്ച ഉച്ചവരെ ഏകദേശം 25 ലക്ഷം പേര്‍ ഒപ്പിട്ടിട്ടുണ്ട്. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനും ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ക്ലെമന്‍സിക്കും നല്‍കിയിരിക്കുന്ന നിവേദനത്തില്‍ നരഹത്യ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരനായ ഹര്‍ജീന്ദര്‍ സിങ് ഓടിച്ചിരുന്ന ട്രക്കിലേക്ക് […]

പൊമോണപൊന്നോണ്ണം 2025

ഹൂസ്റ്റൺ : പൊമോണ കമ്യൂണിറ്റിയിലെ മലയാളികളുടെ കൂട്ടായ്മ “പൊന്നോണം 2025” എന്ന പേരിരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൊമോണയിൽ താമസിക്കുന്ന നിരവധി മലയാളികൾ പങ്കെടുത്ത പരിപാടിയിൽ, ഇന്ത്യൻ സിനിമയിലെ പ്രസിദ്ധനും മലയാളിയുടെ പ്രിയ താരവുമായ ശ്രീ ലാലു അലക്സ് മുഖ്യ അതിഥി ആയിരുന്നു .പൂക്കളവും മാവേലിയും പ്രത്യേകം തയ്യാറാക്കിയ വേദിയും വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണാഘോഷങ്ങൾക്കു മാറ്റു കൂട്ടി. ഓണ പാട്ടുകളും തിരുവാതിരയും കൂടാതെ വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിക്കുന്നതിലൂടെ, തിരക്കറിയ തങ്ങളുടെ ജീവിതത്തിൽ ഗൃഹാതുരത്വം നിറഞ്ഞ ഓണക്കാല […]