പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ്; കാരണം ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നിയമങ്ങളെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. 2025 ജനുവരിക്കും ജൂണിനും ഇടയിൽ വിദേശ ജനസംഖ്യയിൽ 15 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നിയമങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.കുടിയേറ്റ നിയന്ത്രണങ്ങൾ കാരണം രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതും, സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ട് പോവുന്നവരും ഈ കണക്കുകളിൽ ഉൾപ്പെടുന്നു. ഈ വർഷം ജൂൺ മാസത്തിൽ അമേരിക്കയിലെ […]
ആകാശത്തുനിന്ന് 15,500 അടി താഴേക്ക് വീണ് 32കാരിയായ സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ; ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസം

ലണ്ടൻ: ആകാശത്ത് നിന്ന് 15,500 അടി താഴെയുള്ള വയലിലേക്ക് വീണ് സ്കൈഡൈവർ മരിച്ചത് ആത്മഹത്യയെന്ന് കണ്ടെത്തൽ. 32 കാരിയായ ജേഡ് ഡമറെലാണ് ഇംഗ്ലണ്ടിൽ ജീവനൊടുക്കിയത്. ഏപ്രിൽ 27 ന് സംഭവിച്ച മരണം ആത്മഹത്യയാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ദിവസം ആറ് തവണ ആകാശത്ത് നിന്ന് താഴേക്ക് ചാടിയ ഡെമറൽ അന്ന് തൻ്റെ ഏഴാമത്തെ ശ്രമത്തിലാണ് മരിച്ചത്. പങ്കാളിയുമായുള്ള പ്രണയ ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. തൻ്റെ കരിയറിൽ 500 ലേറെ […]
2024ൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തെത്തിയത് 7.6 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്

ഡൽഹി: 2024ൽ 7.6 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തെത്തിയതായി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ(BoI) ആണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 2023 ൽ വിദേശത്തേക്ക് പോയ ഏകദേശം 8.95 ലക്ഷം വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് നേരിയ കുറവാണെങ്കിലും വിദേശ വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ യുവാക്കൾക്കിടയിലെ താൽപ്പര്യമാണ് ഇത് എടുത്തുകാണിക്കുന്നത്. വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ അടുത്തിടെ നടന്ന ലോക്‌സഭാ സമ്മേളനത്തിൽ ഈ കണക്കുകൾ പങ്കുവെച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ […]
സർക്കാരിൻ്റെ കടത്തിൻ്റെ പലിശയായി ഓരോ കനേഡിയനും ആയിരക്കണക്കിന് ഡോളർ ചിലവാകുമെന്ന് പുതിയ പഠനം; കടം തിരിച്ചടവിനായി കാനഡ സർക്കാരിന് ചെലഴിക്കേണ്ടി വരുന്നത് 53.8 ബില്യൺ ഡോളർ

ഓട്ടവ: കാനഡ സർക്കാരിൻ്റെ കടത്തിൻ്റെ പലിശയായി ഓരോ കനേഡിയനും ഈ വർഷം ആയിരക്കണക്കിന് ഡോളർ ചിലവാകുമെന്ന് പുതിയ പഠനം. 2024-2025ൽ കാനഡയിലെ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾക്കുള്ള കടത്തിൻ്റെ പലിശ 92.5 ബില്യൺ ഡോളറായിരിക്കുമെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. അതായത് ഓരോ കനേഡിയൻ്റെയും വിഹിതം 1,937 മുതൽ 3,432 ഡോളർ വരെയായിരിക്കുമെന്നും പഠനം പറയുന്നു. സമീപ വർഷങ്ങളിൽ കാനഡയിലെ സർക്കാരുകൾ വരവിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതിനാലാണ് കടം വർദ്ധിക്കുന്നതെന്ന് പഠനത്തിലുണ്ട്. കടത്തിന് സർക്കാർ പലിശ നൽകേണ്ടതുണ്ട്. പലിശ അടയ്ക്കുന്നതിന് സർക്കാരുകൾ […]
വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ കാൽഗറിയിൽ 11ഉം 13ഉം വയസുള്ള മൂന്ന് കുട്ടികൾ അറസ്റ്റിൽ; സംഘത്തിൽ പെൺകുട്ടിയും

കാൽഗറി: കഴിഞ്ഞയാഴ്ച നോർത്ത് ഈസ്റ്റ് കാൽഗറിയിൽ വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ 11ഉം 13ഉം വയസ് പ്രായമുള്ള മൂന്ന് കൗമാരക്കാർ അറസ്റ്റിലായി. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതായി കാൽഗറി ട്രാൻസിറ്റ് റിപ്പോർട്ട് ചെയ്തതെന്ന് കാൽഗറി പോലീസ് പറഞ്ഞു. റൺഡിൽ സിട്രെയിൻ സ്റ്റേഷനിൽ വെച്ച് മൂന്ന് കുട്ടികൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ബസിന്റെ വശങ്ങളിൽ ഇടിക്കുകയും തനിക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തതായി ഡ്രൈവർ പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ്, സ്‌റ്റേഷനിൽ നിന്നും ട്രെയിനിലേക്ക് […]
എംപ്ലോയിമെൻ്റ് ഇൻഷുറൻസ് സ്വീകർത്താക്കളുടെ എണ്ണത്തിൽ വർദ്ധന; ജൂൺ മാസത്തിലെ സ്വീകർത്താക്കളുടെ എണ്ണം 13% വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കാനഡ

ഓട്ടവ: ജൂൺ മാസത്തിൽ എംപ്ലോയിമെൻ്റ് ഇൻഷുറൻസ് സ്വീകർത്താക്കളുടെ എണ്ണം ഏകദേശം 13% വർദ്ധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കാനഡ. എംപ്ലോയിമെൻ്റ് ഇൻഷുറൻസ് സ്വീകർത്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ ഡാറ്റ കാണിക്കുന്നു. ഈ വർഷം കാനഡക്കാർക്ക് സ്ഥിരമായ തൊഴിൽ കണ്ടെത്തുന്നതും നിലനിർത്തുന്നതും കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2025 ജൂണിൽ EI ആനുകൂല്യങ്ങൾ ലഭിക്കുന്ന മൊത്തം കനേഡിയൻമാരുടെ എണ്ണം 18,000 വർദ്ധിച്ച് 5,41,000 ആയി. മുൻ മാസത്തേക്കാൾ 3.4 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2024 […]
ഒൻ്റാരിയോയിൽ ഭവനനിർമ്മാണത്തിൽ മാന്ദ്യം; പക്ഷേ രാജ്യത്ത് ഭവന നിർമ്മാണ മാന്ദ്യമില്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട്

ഒൻ്റാരിയോ: കാനഡയിൽ ഭവന നിർമ്മാണ മാന്ദ്യമില്ലെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഖ്യയുള്ള ഒൻ്റാരിയോയിൽ ഭവനനിർമ്മാണത്തിൽ മാന്ദ്യം ഉള്ളതായും ആർബിസി റിപ്പോർട്ട് പറയുന്നു. കാനഡയിൽ ഭവന നിർമ്മാണത്തിന്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ചയാണ് ഈ വർഷം ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ശക്തമായി തുടരുന്നതായും കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ്റെ (CMHC) ഏറ്റവും പുതിയ കണക്കുകൾ വിശകലനം […]
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് റിയൽ എസ്റ്റേറ്റ് കമ്പനി അടച്ചു പൂട്ടി; ഒൻ്റാരിയോയിൽ 2400ഓളം ഏജൻ്റുമാർക്ക് ജോലി നഷ്ടമായി

ഒൻ്റാരിയോ: റിയൽ എസ്റ്റേറ്റ് കമ്പനി അടച്ചു പൂട്ടിയതിനെത്തുടർന്ന് ഒൻ്റാരിയോയിൽ 2400ഓളം ഏജൻ്റുമാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒൻ്റാരിയോ ഓഗസ്റ്റ് 19ന് ഐപ്രോ റിയൽറ്റി ലിമിറ്റഡ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.പ്രവിശ്യയിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെയും ബ്രോക്കറേജുകളെയും നിയന്ത്രിക്കുന്നതാണ് റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒൻ്റാരിയോ ആണ്. പരിശോധനക്കിടെ ഐപ്രോയുടെ അക്കൗണ്ടുകളിൽ സാമ്പത്തിക പ്രശ്നങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും തെക്കൻ ഒൻ്റാരിയോയിലുമായി 17 […]
താരിഫ് യുദ്ധം: കനേഡിയൻ ചെറുകിടവ്യാപാരികൾ പ്രതിസന്ധിയിൽ

കാനഡ-യുഎസ് താരിഫ് യുദ്ധം രൂക്ഷമായതോടെ കാനഡയിലെ നിരവധി ചെറുകിട സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട്. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന ചെലവുകൾ കാരണം രാജ്യത്തുടനീളമുള്ള 20 ശതമാനത്തോളം ചെറുകിട വ്യാപാരസ്ഥാപന ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ താരിഫ് സ്ഥിതി തുടരുകയാണെങ്കിൽ അഞ്ചിൽ ഒരാൾ (19 ശതമാനം) ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് ആറ് മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ പത്തിൽ നാല് ചെറുകിട […]
വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളർ പിഴ റദ്ദാക്കി

ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ കീഴ്കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. 2024 ഫെബ്രുവരിയിലാണ് കീഴ്‌ക്കോടതി ട്രംപിന് […]
