എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 അപേക്ഷകർക്ക് ക്ഷണം

ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 അപേക്ഷകരെ സ്വീകരിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ ആഴ്ച തുടർച്ചയായി മൂന്നാം ദിവസമാണ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 481 ആവശ്യമായിരുന്നു. ഇതുവരെ, IRCC 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 53,128 ഐടിഎകൾ നൽകിയിട്ടുണ്ട്. ഈ വർഷത്തെ എക്സ്പ്രസ് […]
കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു; ഭീകരർക്കായി ഒൻപതാം ദിവസവും തിരച്ചിൽ

ജമ്മു: കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. 9 ദിവസമായി സൈന്യം മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. ഓപ്പറേഷൻ ആരംഭിച്ചശേഷം 11 സൈനികർക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിന് ഓപ്പറേഷൻ ‘അഖാൽ’ ആരംഭിച്ചശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈന്യം മേഖലയിൽ […]
കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 35.19% ആയി വർധിപ്പിച്ച് യുഎസ്

സോഫ്റ്റ്‌വുഡ് ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനം കനേഡിയൻ തടി വ്യവസായ മേഖലയ്ക്ക് ആശങ്കയാകുന്നു. കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 14.63% വർധിപ്പിച്ചതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള തടിക്ക് അന്യായമായ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി. ഈ നീക്കം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വ്യാപാരികൾ പറയുന്നു. വർധന അസംബന്ധമാണെന്ന് ബ്രിട്ടിഷ് കൊളംബിയ വനംവകുപ്പ് മന്ത്രി രവി പർമർ പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി പോരാടുമെന്നും […]
രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം: രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). ഡോ.ഹാരിസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി. ഡോ. ഹാരിസിനെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നു ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംഘടന ഉന്നയിച്ച വിഷയങ്ങൾ വിശദമായി ഉടൻ […]
അയർലൻഡിൽ ആക്രമണത്തിന് ഇരയായി ഇന്ത്യൻ വംശജർ; മധ്യവയസ്കന് ക്രൂര മർദ്ദനം

അയർലഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണം തുടരുന്നതായി റിപ്പോർട്ട്. 22 വർഷമായി അയർലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ അമ്പത്തൊന്നു വയസ്സുകാരന് നേരെയാണ് ഏറ്റവുമൊടുവിലെ ആക്രമണം. ഡബ്ലിനിലെ ഹോട്ടലിൽ ഷെഫായ ലക്ഷ്‌മൺ ദാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമി സംഘം ഇദ്ദേഹത്തെ കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു. ബുധനാഴ്‌ച പുലർച്ചെയാണ് മൂന്ന് പേരുടെ സംഘം ഇദ്ദേഹത്തെ ആക്രമിച്ചതെന്ന് ഡബ്ലിൻ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസം മുൻപ് ഇന്ത്യൻ വംശജയായ ആറ് വയസുകാരി ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം. ഐറിഷ് […]
കോട്ടയത്ത് വില്ലയിൽ വൻ കവർച്ച; വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും കവർന്നു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവുമാണ് കവർന്നത്. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് […]
കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കാനഡയിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതം സന്തോഷാണ് ജൂലൈ 26-ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഡീർ ലേക്കിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് കാനഡ എംബസി അറിയിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യുന്നതും […]
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാൻ അവരുടെ ഡ്രോണുകൾ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ബെംഗളൂരുവിലെ […]
ട്രംപിന് സമാധാന നൊബേൽ; പിന്തുണയേറുന്നു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാന നൊബേൽ സമ്മാനം നൽകുന്നതിന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ. അസർബൈജാനും അർമേനിയുമാണ് പിന്തുണയുമായി രംഗത്തെത്തിയ പുതിയ രാജ്യങ്ങൾ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് അർമേനിയക്കൊപ്പം നോമിനേഷന് പിന്തുണ നൽകി കത്തയച്ചു. താനും പ്രധാനമന്ത്രി പാഷിന്യാനും നൊബേൽ കമ്മിറ്റിക്ക് ട്രംപിന് സമാധാന നൊബേൽ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ട്രംപിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്ന് തന്നെയാണ് താൻ കരുതുന്നതെന്ന് അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിൻയാൻ […]
യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി

കീവ്: കടന്നുകയറ്റക്കാർക്കു യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും 15ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം. കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളോടാണ് യുക്രെയ്ൻ പ്രസിഡന്റ് പ്രതികരിച്ചത്. 4 യുക്രെയ്ൻ പ്രവിശ്യകളാണു പുട്ടിൻ ആവശ്യപ്പെടുന്നതെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 […]