തീവ്രവാദ പ്രവർത്തനം: കനേഡിയൻ സൈനികർക്ക് ജാമ്യം ഇല്ല

കെബെക്ക് സിറ്റിക്ക് സമീപം ബലമായി ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തീവ്രവാദ കുറ്റം ചുമത്തിയ മൂന്ന് പേർക്ക് ജാമ്യം നിഷേധിച്ച് കെബെക്ക് കോടതി. ജൂലൈ എട്ടിന്, ആയുധങ്ങൾ ശേഖരിച്ചുവെന്നും കെബെക്ക് സിറ്റിക്ക് സമീപം ബലമായി ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് കനേഡിയൻ സൈനികർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സൈമൺ ആഞ്ചേഴ്‌സ്-ഔഡെറ്റ് (24), റാഫേൽ ലഗാസെ (25), മാർക്ക്-ഔറേൽ ചാബോട്ട് (24) എന്നിവർ വിചാരണ വരെ കസ്റ്റഡിയിൽ തുടരും. ഇവർക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയതിനും, […]
കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തും: ട്രംപ്

കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ഇലക്ട്രോണിക്സ്, ഓട്ടോകൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വില വർധിക്കും. ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും,എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മാണം നടത്തുകയാണെങ്കിൽ യാതൊരു നിരക്കും ഈടാക്കില്ലെന്നും ആപ്പിൾ സിഇഒ ടിം കുക്കുമായി ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചക്കിടെ ട്രംപ് പറഞ്ഞു. കോവിഡ്-19 പാൻഡെമിക് സമയത്ത്, കമ്പ്യൂട്ടർ ചിപ്പുകളുടെ കുറവ് വാഹനവില വർധിപ്പിക്കുകയും പണപ്പെരുപ്പത്തിൽ മൊത്തത്തിലുള്ള വർധനവിന് കാരണമാവുകയും ചെയ്തിരുന്നു.
കാട്ടുതീ പുക : കാനഡയ്‌ക്കെതിരെ പരാതിയുമായി യുഎസ് സംസ്ഥാനങ്ങൾ

കാനഡയിൽ വ്യാപകമായുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക പടർന്നതോടെ പരാതിയുമായി വിസ്കോൺസെൻ, മിനസോട, നോർത്ത് ഡെക്കോഡ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങൾ. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിക്കും ഇന്റർനാഷണൽ ജോയിന്റ് കമ്മീഷനും പരാതി നൽകിയതായി വിസ്കോൺസെൻ പ്രതിനിധി കാൽവിൻ കാലഹൻ അറിയിച്ചു. കാട്ടുതീ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാനഡ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കാൽവിൻ കാലഹൻ പറഞ്ഞു. കനേഡിയൻ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ ശക്തമായ വന പരിപാലന നയങ്ങളും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് മിഷിഗൺ പ്രതിനിധി ജാക്ക് ബെർഗ്മാൻ തിങ്കളാഴ്ച കനേഡിയൻ സെനറ്റർ […]
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച തീരുവ ഇന്ന് പ്രാബല്യത്തില്‍

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25% പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ തീരുവകള്‍ ചുമത്തുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുക്രൈന്‍ അധിനിവേശത്തിന് ശേഷം റഷ്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ […]
അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജയായ ബാലികയെ ആക്രമിച്ചു

അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജയായ ആറുവയസ്സുകാരിക്ക് നേരെ ആക്രമണം. പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള അഞ്ചോളം ആണ്‍കുട്ടികളാണ് ആറുവയസുക്കാരിയോട് മോശമായി പെരുമാറിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ അനുപ അച്യുതന്റെ മകള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് നാലിന് വൈകുന്നേരം മറ്റ് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മ അവരുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പാല്‍ കൊടുക്കാനായി മാറിയ സമയത്താണ് ഈ അതിക്രമം. സൈക്കിളില്‍ എത്തിയ […]
ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 225 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 225 പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ക്ഷണം നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 739 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.