കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുന്നതിനിടെ കനേഡിയൻ മണ്ണിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ. ബ്രിട്ടിഷ് കൊളംബിയ സറേയിലാണ് ഖലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ), ഗുരുനാനാക് സിഖ് ഗുരുദ്വാര എന്നിവയുടെ നേതൃത്വത്തിൽ ഖലിസ്ഥാൻ എംബസി സ്ഥാപിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഖലിസ്ഥാൻ’ എന്ന ബോർഡുള്ള എംബസി, കമ്മ്യൂണിറ്റി സെന്‍ററായ ഗുരുദ്വാരയുടെ പരിസരത്തുള്ള കെട്ടിടത്തിലാണ് തുറന്നിരിക്കുന്നത്. ബ്രിട്ടിഷ് കൊളംബിയ സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് എംബസി സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാൻ […]
സാൽമൊണെല്ല: കാനഡയിൽ 9 പേർ ആശുപത്രിയിൽ

കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങൾ കഴിച്ച 52 പേർക്ക് സാൽമൊണെല്ല അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Habibi, Al Mokhtar Food Centre, Dubai എന്നീ ബ്രാൻഡുകളുടെ പിസ്ത ഉൽപ്പന്നങ്ങളാണ് രോഗത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാനിറ്റോബയിൽ ഒരാൾക്കും, ബ്രിട്ടിഷ് കൊളംബിയയിൽ രണ്ടു പേർക്കും, ഒൻ്റാരിയോയിൽ 9 പേർക്കും, കെബെക്കിൽ 39 പേർക്കുമാണ് രോഗം ബാധിച്ചത്. അണുബാധ സ്ഥിരീകരിച്ചവരിൽ 75% സ്ത്രീകളാണ്. 2 വയസ്സുമുതൽ 89 വയസ്സുവരെയുള്ളവരാണ് ചികിത്സയിലുള്ളത്. ബേക്കറി ഉൽപ്പന്നങ്ങളിലും […]
സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

യുഎസ് താരിഫ് പ്രതിസന്ധിയിലാക്കിയ കനേഡിയൻ സോഫ്റ്റ് വുഡ് വ്യവസായത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കാനും ഉൽപ്പന്നങ്ങൾ വർധിപ്പിക്കാനും കമ്പനികളെ സഹായിക്കുന്നതിന് 70 കോടി ഡോളർ വായ്പ ഗ്യാരണ്ടിയും 50 കോടി ഡോളർ ദീർഘകാല പിന്തുണ എന്ന നിലയിലും സാമ്പത്തിക സഹായ പാക്കേജ് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് മാർക്ക് കാർണി. കൂടാതെ വനപാലകർക്കായി 5 കോടി ഡോളറിന്റെ പരിശീലന പരിപാടി സർക്കാർ അവതരിപ്പിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. കനേഡിയൻ സോഫ്റ്റ്‌വുഡിനുള്ള ആൻ്റി-ഡമ്പിങ് തീരുവ […]
അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ന്യൂ ജേഴ്സി, ന്യൂയോർക്ക് നഗരങ്ങളിൽ അനുഭവപ്പെട്ടു. പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. മാൻഹാട്ടനിൽ നിന്ന് 20 മൈൽ അകലെ ന്യൂജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം എന്തെങ്കിലും നാശനഷ്ടം സംഭവിച്ചതായി വിവരമില്ല. ആളപായവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ […]
പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ 99.7% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. ഓഗസ്റ്റ് 16-ന് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് എയർ കാനഡയ്ക്ക് നൽകുമെന്ന് CUPE പറഞ്ഞു. പണിമുടക്ക് ആരംഭിക്കുന്നതിനായി ജൂലൈ 28 ഉച്ചകഴിഞ്ഞ് ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് അഞ്ച് വരെ തുടരുകയായിരുന്നു. വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നത്. അതേസമയം പണിമുടക്ക് ആരംഭിച്ചാൽ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെ കാനഡയിലെ […]
വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിന് നേരെ ജൂണിൽ നടന്ന സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി കാനഡയിലെ പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡുഫ്രെസ്നെ അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിന് വെസ്റ്റ്‌ജെറ്റ് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും, വിമാന കമ്പനി സൈബർ ആക്രമണത്തെക്കുറിച്ച് ഏതൊക്കെ വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും പരിശോധിക്കുന്നതിനായാണ് അന്വേഷണം ആരംഭിച്ചതെന്ന് ഫിലിപ്പ് ഡുഫ്രെസ്നെ പറഞ്ഞു. കമ്പനി ഫലപ്രദമായി പ്രശ്‌നം പരിഹരിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലാണ് അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഫിലിപ്പ് ഡുഫ്രെസ്നെ വ്യക്തമാക്കി. ജൂൺ 13-ന് സെർവറുകളിലും […]
നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

ചിന്‍ലെ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നവാജോ നേഷന്‍ സ്ഥിരീകരിച്ചു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീച്ച്ക്രാഫ്റ്റ് 300 വിമാനം തകര്‍ന്നുവീണത്. മരിച്ച നാല് പേരും മെഡിക്കല്‍ ജീവനക്കാരായിരുന്നുവെന്ന് നവാജോ നേഷന്‍ പ്രസിഡന്റ് ബു നൈഗ്രെന്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്നുള്ള സിഎസ്‌ഐ ഏവിയേഷന്‍ ആണ് ഈ വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.