newsroom@amcainnews.com

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍. ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവിലാണ് നടപടി. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 2022ലെ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍. ബോള്‍സോനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കണ്ടെത്തി. തീവ്ര വലതുപക്ഷ നേതാവായ ബോള്‍സനാരോ തന്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ മേല്‍ […]

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് അമേരിക്ക വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള വീസ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപിച്ചു. അത്ലറ്റിക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. പുതിയ നയം അനുസരിച്ച്, ഒരു പുരുഷ അത്ലറ്റ് സ്ത്രീകള്‍ക്കെതിരെ മത്സരിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, അവരുടെ വീസ അപേക്ഷകള്‍ USCIS റദ്ദാക്കും. വിദേശീയരായ പുരുഷ […]

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ. 1987ല്‍ യുഎസുമായി ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) കരാറില്‍ നിന്നാണ് പിന്മാറ്റം. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാര്‍. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് സമ്മര്‍ദം ശക്തമാക്കുന്നതിനു പിന്നാലെ നീക്കം. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ […]

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

കെബെക്കിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 44 കുടിയേറ്റക്കാരെയും മൂന്ന് മനുഷ്യക്കടത്ത് സംഘാംഗങ്ങളെയും പിടികൂടി. സ്റ്റാൻസ്റ്റഡിനടുത്തുള്ള ഹാസ്കൽ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികളടക്കം 44 പേരെ വായുസഞ്ചാരമില്ലാത്ത ട്രക്കിൽ തിക്കിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇത്രവലിയ മനുഷ്യക്കടത്ത് ഈ മേഖലയിൽ ആദ്യമാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾ നിലവിൽ കസ്റ്റഡിയിലാണ്. പിടികൂടിയ 44 കുടിയേറ്റക്കാരെ […]

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

ഗാസയിലെ പലസ്തീനികൾക്ക് സഹായമെത്തിക്കാൻ 10,000 കിലോഗ്രാം സാധനങ്ങൾ ആകാശമാർഗം താഴെയിട്ട് കനേഡിയൻ വിമാനങ്ങൾ. കനേഡിയൻ സേനയുടെ CC-130J ഹെർക്കുലീസ് വിമാനമാണ് ദൗത്യം നിർവഹിച്ചതെന്ന്‌ വിദേശകാര്യ മന്ത്രി അനിത ആനന്ദും പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിൻ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹമാസ് ആവശ്യവസ്തുക്കൾ വിറ്റ് പണം കണ്ടെത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേൽ മാർച്ച് മാസം മുതൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇസ്രയേൽ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. അതേസമയം, ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് […]

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

യുഎസ് സന്ദർശക, ബിസിനസ് വീസകൾക്ക് ബോണ്ട് നിർബന്ധമാക്കിയേക്കുമെന്ന് സൂചന. 15,000 ഡോളർ വരെ (ഏകദേശം 11 ലക്ഷം രൂപ) ബോണ്ട് ഈടാക്കുന്ന പൈലറ്റ് പ്രോഗ്രാമിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രൂപം നൽകുന്നതായാണ് റിപ്പോർട്ട്. വീസ കാലാവധി കഴിഞ്ഞിട്ടും യുഎസ്സിൽ തുടരുന്നവരുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഈ പുതിയ നിയമം പ്രധാനമായും ബാധകമാകുക. വീസ വ്യവസ്ഥകൾ ലംഘിക്കുന്ന സന്ദർശകർ കാരണം സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വീസ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള […]

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുകയും അത് ഉയർന്ന വിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിച്ചതിനാല്‍ ഇന്ത്യക്കെതിരേ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് ദ ട്രൂത്ത് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. ഇന്ത്യന്‍ നടപടി റഷ്യ-ഉക്രെയ്ൻ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും, ഇതിലൂടെ ഇന്ത്യ ‘വലിയ ലാഭം’ നേടാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് […]