newsroom@amcainnews.com

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

കൊച്ചി: നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി. 13 വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. 11 ഇടത് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു സിപിഎം വിമതയായ കൗൺസിലർ കല രാജുവിന്റെയും സ്വതന്ത്രനായി വിജയിച്ച കൗൺസിലർ പി.ജി.സുനിൽ കുമാറും അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർക്കെതിരെയായിരുന്നു യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. ഇന്നു രാവിലെ 11നു ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം അധ്യക്ഷ വിജയ […]

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബാഘ്പതിൽനിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാൽ മാലിക്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ൽ ഭാരതീയ ക്രാന്തി ദൾ പാർട്ടിയിൽ നിന്ന് എംഎൽഎയായി. തുടർന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദൾ പാർട്ടിയിൽനിന്ന് ലോക്സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷം കോൺഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടർന്ന് സമാജ്‌വാദി […]

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും […]

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

എഡ്മണ്ടൺ: ആൽബെർട്ട ഫോറെവർ കാനഡ എന്ന പേരിലുള്ള പുതിയ നിവേദനവുമായി ബന്ധപ്പെട്ട നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കമായി. ആൽബെർട്ടയിലെ കൂടുതൽ ആളുകളും, പ്രവിശ്യ കാനഡയുടെ ഭാഗമായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ആവശ്യത്തിന് ഒപ്പുകൾ ലഭിക്കുന്നതിനുള്ള സമയപരിധി വളരെ കുറവാണ്. ആൽബെർട്ട കാനഡയിൽ തന്നെ തുടരണമെന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ? ഇതാണ് വേനൽക്കാലത്ത് ആൽബെർട്ടക്കാരുടെ മുന്നിലുള്ള വലിയ ചോദ്യം. പലരും അനുകൂലിച്ചും എതിർത്തും ഇതിനോട് പ്രതികരിക്കുന്നുണ്ട്. ആൽബെർട്ടയിലെ ചീഫ് ഇലക്ടറൽ ഓഫീസർ ഈ ചോദ്യം അംഗീകരിച്ചിരുന്നു. […]

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിഎസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച “ക്രിസ്റ്റീന” യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയുടെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗ്രാമവാസികളായ നാല് ചെറുപ്പക്കാരായ സുഹൃത്തുക്കൾ, അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിൻ്റെ ഇതിവൃത്തം. സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ […]

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ലോസ് ഏഞ്ചൽസിൽ സംഗീത നിശാപാർട്ടിക്കുശേഷം നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വെടിവെപ്പുണ്ടായത്. പാർട്ടി നടന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി 11 മണിയോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. അൻപതിൽ അധികം പേർ പങ്കെടുത്ത ഈ പാർട്ടിയിൽ നിന്ന് തോക്ക് കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. വെടിവെപ്പിൽ ഒരു പുരുഷൻ സംഭവസ്ഥലത്തും 52 വയസ്സുള്ള സ്ത്രീ ആശുപത്രിയിലും […]

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍. ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവിലാണ് നടപടി. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 2022ലെ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍. ബോള്‍സോനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കണ്ടെത്തി. തീവ്ര വലതുപക്ഷ നേതാവായ ബോള്‍സനാരോ തന്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ മേല്‍ […]

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് അമേരിക്ക വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള വീസ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രഖ്യാപിച്ചു. അത്ലറ്റിക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. പുതിയ നയം അനുസരിച്ച്, ഒരു പുരുഷ അത്ലറ്റ് സ്ത്രീകള്‍ക്കെതിരെ മത്സരിക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത്, അവരുടെ വീസ അപേക്ഷകള്‍ USCIS റദ്ദാക്കും. വിദേശീയരായ പുരുഷ […]

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ. 1987ല്‍ യുഎസുമായി ഒപ്പുവച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് (ഐഎന്‍എഫ്) കരാറില്‍ നിന്നാണ് പിന്മാറ്റം. ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു കരാര്‍. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് സമ്മര്‍ദം ശക്തമാക്കുന്നതിനു പിന്നാലെ നീക്കം. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ മിസൈല്‍ ശേഷി വര്‍ധിപ്പിക്കുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നു. സോവിയറ്റ് യുഗത്തിലെ കരാറില്‍ തുടരുന്നതിനുള്ള കാരണങ്ങള്‍ ഇനി അവശേഷിക്കുന്നില്ലെന്നും നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ […]

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

കെബെക്കിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 44 കുടിയേറ്റക്കാരെയും മൂന്ന് മനുഷ്യക്കടത്ത് സംഘാംഗങ്ങളെയും പിടികൂടി. സ്റ്റാൻസ്റ്റഡിനടുത്തുള്ള ഹാസ്കൽ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികളടക്കം 44 പേരെ വായുസഞ്ചാരമില്ലാത്ത ട്രക്കിൽ തിക്കിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇത്രവലിയ മനുഷ്യക്കടത്ത് ഈ മേഖലയിൽ ആദ്യമാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾ നിലവിൽ കസ്റ്റഡിയിലാണ്. പിടികൂടിയ 44 കുടിയേറ്റക്കാരെ […]