കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

രാജ്യത്തുടനീളമുള്ള കനേഡിയൻ പൗരന്മാർ ജീവിതച്ചെലവ് വഹിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. അത്യാവശ്യ വസ്തുക്കൾക്കും ഗ്രോസറികൾക്കും ഉൾപ്പെടെ എല്ലാറ്റിനും വിലയേറുകയാണ്. കാനഡയിൽ ചില പ്രവിശ്യകൾ താമസിക്കാൻ ഏറ്റവും ചെലവേറിയതാണ്. ‘പർച്ചേസിംഗ് പവർ പാരിറ്റീസ് ഫോർ കൺസപ്ഷൻ ആൻഡ് ഹൗസ്‌ഹോൾഡ് ഇൻകം അക്രോസ് ദ കനേഡിയൻ പ്രൊവിൻസസ് ആൻഡ് ടെറിറ്ററീസ്’ എന്ന തലക്കെട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പുതിയ പഠനം കാനഡയിലെ ആദ്യത്തേതാണ്. ഇതിൽ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള പർച്ചേസിംഗ് പവറിന്റെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പടുത്തലുകൾ നടത്തുന്നു. ഒരു പ്രവിശ്യയിലോ പ്രദേശത്തോ […]
അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

അമേരിക്കയുടെ താരിഫ് കാരണം കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കും. കാനഡയിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 25% ൽ നിന്ന് 35% ആയി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വർദ്ധിപ്പിച്ചതോടെ യുഎസും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കുകയാണ്. വടക്കേ അമേരിക്കൻ വ്യാപാര ഉടമ്പടി പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽ, യുഎസ് വിപണിയിൽ എത്തുമ്പോൾ, മിക്ക ഉൽപ്പന്നങ്ങളുടെയും വിലയിൽ വലിയ വർദ്ധനയുണ്ടാവില്ല. എന്നാൽ ചില പ്രധാന ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനയ്ക്കും സാധ്യതയുണ്ട്. ഫ്രിഡ്ജ് , വാഷിംഗ് […]
വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ യൂറോപ്പിലേക്ക് സന്ദർശനം നടത്തുന്നവർക്ക് പ്രവേശന ഫീസ് വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ(ETIAS) ചെലവ് ഏകദേശം മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നതായി യൂറോപ്യൻ യൂണിയൻ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 11 ഡോളറിൽ നിന്നും 32 ഡോളറായാണ് സന്ദർശക ഫീസ് ഉയർത്തുന്നത്.കനേഡിയൻ പൗരന്മാർ ഉൾപ്പെടെ വിസ രഹിത യാത്രക്കാർക്ക് ഫീസ് വർധന ഈടാക്കുന്നുണ്ട്. അമേരിക്കയിലെ ESTA പോലുള്ള ട്രാവൽ പ്രീക്ലിയറൻസ് സംവിധാനങ്ങൾക്ക് സമാനമായാണ് യൂറോപ്പ് […]
പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ഹ്യൂസ്റ്റൺ: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റൺ, പ്രദേശത്ത് വെച്ച് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഈ അറസ്റ്റുകൾ നടന്നത്. ICE എൻഫോഴ്‌സ്‌മെൻ്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് ഹ്യൂസ്റ്റൺ ആക്ടിംഗ് ഫീൽഡ് ഓഫീസ് ഡയറക്ടർ പോൾ മക്ബ്രൈഡ് പ്രസ്താവിച്ചത്, കഴിഞ്ഞ നാല് വർഷമായി കണ്ടുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് നേരിടാൻ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുടെ കൂട്ടായ പ്രവർത്തനം വലിയ […]
2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ടു കൊടിയില്പരം കളക്ഷനും വേള്‍ഡ് വൈഡ് ഒരു കൊടിയില്പരം രൂപയും ഇന്നലെ നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷന്‍ വേള്‍ഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. രണ്ടാം ദിനവും ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് പുറമെ അഡിഷണല്‍ ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. സമീപകാലത്തു കുടുംബ പ്രേക്ഷകര്‍ […]