newsroom@amcainnews.com

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

വ്യാജ കാരണം ചൂണ്ടിക്കാട്ടി അമേരിക്കയിൽ അഭയം തേടിയെന്നും ഗ്രീൻ കാർഡിനായി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നും ആരോപിച്ച് ഭർത്താവിനെ നാടുകടത്തണമെന്ന് ഐസിഇയോട് ആവശ്യപ്പെട്ട് ഇന്ത്യൻ യുവതി. സമൻപ്രീത് എന്ന യുവതിയാണ് ഭർത്താവ് നവ്രീത് സിംഗിനെതിരെ രംഗത്തെത്തിയത്. താൻ ഇന്ത്യയിൽ താമസിക്കുന്നുവെന്നും നവ്രീത് സിംഗ് കാലിഫോർണിയയിലെ ഫ്രെസ്‌നോയിലാണെന്നും സമൻപ്രീത് പറഞ്ഞു. 2022 ലാണ് ഇന്ത്യയിൽ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നവ്രീത് അമേരിക്കയിൽ എത്തിയത്. ഇവരുടെ ബന്ധത്തിൽ ഏഴ് വയസ്സുള്ള മകളുമുണ്ട്.രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം […]

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

വാൻകൂവർ: വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും, അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്. സാമ്പത്തിക അസ്ഥിരതയുടെയും യുഎസ് അടിച്ചേൽപ്പിച്ച വ്യാപാര യുദ്ധത്തിൻ്റെയും സാഹചര്യത്തിൽ, ബ്രിട്ടീഷ് കൊളംബിയക്കാർ വലിയ സാമ്പത്തി ബുദ്ധിമുട്ട് നേരിടുന്നു എന്നതിൻ്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ഭക്ഷണം, വാടക തുടങ്ങിയ അവശ്യ ചെലവുകൾക്ക് വേണ്ട വരുമാനം ലഭിക്കുന്നില്ല എന്നാണ് ലിവിംഗ് വേജ് ബിസിയുടെ മാനേജിംഗ് ഡയറക്ടർ അനസ്താസിയ ഫ്രെഞ്ച് പറയുന്നത്. മെട്രോ വാൻകൂവറിലെ ശരാശരി വേതനം നിലവിൽ മണിക്കൂറിന് $27.05 […]

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

കാനഡയിലുടനീളം ചില വേദനസംഹാരികള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി കാല്‍ഗറി ഫാര്‍മസിസ്റ്റുകള്‍. അടുത്തിടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് കോഡീന്‍ അല്ലെങ്കില്‍ ഓക്‌സികോഡോണ്‍ അടങ്ങിയ അസറ്റാമിനോഫെന്‍ മരുന്നുകളായ പെര്‍കോസെറ്റ്, ടൈലനോള്‍ നമ്പര്‍ 3 എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ ക്ഷാമം നേരിടുന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു. അതേസമയം, മരുന്നുകളുടെ ക്ഷാമം സംബന്ധിച്ച വിവരങ്ങള്‍ പങ്കിടുന്നതിനായി ഹെല്‍ത്ത് കാനഡ ഡോക്ടര്‍മാരുമായും പ്രവിശ്യാ, പ്രാദേശിക സര്‍ക്കാരുകള്‍, വിതരണക്കാര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. നിലവില്‍, ഫാര്‍മസിസ്റ്റുകള്‍ ഈ ക്ഷാമം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും […]

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

600 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വതമാണ് ഒറ്റ രാത്രികൊണ്ട് പൊട്ടിത്തെറിച്ചത്.കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പമാകാം അഗ്‌നിപര്‍വത സ്‌ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷന്‍ കോഡ്’ നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്. ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ല്‍ ആണെന്നാണ് […]

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ഒഹായോയുടെ പന്ത്രണ്ടാമത് സോളിസിറ്റര്‍ ജനറലായി നിയമിതയായ ഇന്ത്യന്‍ വംശജയായ മഥുര ശ്രീധരനെ ചൊല്ലി വിവാദം. ‘യുഎസ് വംശജനല്ലാത്ത’ ഒരാളെ എന്തിന് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തു എന്ന് ചോദിച്ച് ഓണ്‍ലൈനില്‍ വലിയ രോഷപ്രകടനമാണ് ഒരു വിഭാഗം നടത്തുന്നത്. നിയമനത്തിന് തൊട്ടുപിന്നാലെ, ശ്രീധരന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വൈറലാവുകയും വിമര്‍ശകര്‍ അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. ഒഹായോ അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റ് വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി രംഗത്തെത്തി. മഥുരയെ ഈ പദവിയിലേക്ക് നിയമിച്ച യോസ്റ്റ്, അവരെ അമേരിക്കക്കാരിയല്ലെന്ന് […]

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ അല്‍-ഫുര്‍ഖാന്‍ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന സലാഹ് അല്‍-ദിന്‍ സാറയെയാണ് വധിച്ചത്. 2025 ജൂലായ് 24-നാണ് സാറ കൊല്ലപ്പെട്ടത്. ബറ്റാലിയന്റെ കോംബാറ്റ് സപ്പോര്‍ട്ട് കമ്പനിയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലിലെ സാധാരണക്കാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും എതിരെ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാനിയായിരുന്നു സലാഹ് അല്‍-ദിന്‍ സാറയെന്നും ഐഡിഎഫ് അവകാശപ്പെട്ടു.

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

രാജ്യത്തുടനീളമുള്ള കനേഡിയൻ പൗരന്മാർ ജീവിതച്ചെലവ് വഹിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. അത്യാവശ്യ വസ്തുക്കൾക്കും ഗ്രോസറികൾക്കും ഉൾപ്പെടെ എല്ലാറ്റിനും വിലയേറുകയാണ്. കാനഡയിൽ ചില പ്രവിശ്യകൾ താമസിക്കാൻ ഏറ്റവും ചെലവേറിയതാണ്. ‘പർച്ചേസിംഗ് പവർ പാരിറ്റീസ് ഫോർ കൺസപ്ഷൻ ആൻഡ് ഹൗസ്‌ഹോൾഡ് ഇൻകം അക്രോസ് ദ കനേഡിയൻ പ്രൊവിൻസസ് ആൻഡ് ടെറിറ്ററീസ്’ എന്ന തലക്കെട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പുതിയ പഠനം കാനഡയിലെ ആദ്യത്തേതാണ്. ഇതിൽ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിലുള്ള പർച്ചേസിംഗ് പവറിന്റെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പടുത്തലുകൾ നടത്തുന്നു. ഒരു പ്രവിശ്യയിലോ പ്രദേശത്തോ […]

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

അമേരിക്കയുടെ താരിഫ് കാരണം കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കും. കാനഡയിൽ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 25% ൽ നിന്ന് 35% ആയി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വർദ്ധിപ്പിച്ചതോടെ യുഎസും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായിരിക്കുകയാണ്. വടക്കേ അമേരിക്കൻ വ്യാപാര ഉടമ്പടി പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നതിനാൽ, യുഎസ് വിപണിയിൽ എത്തുമ്പോൾ, മിക്ക ഉൽപ്പന്നങ്ങളുടെയും വിലയിൽ വലിയ വർദ്ധനയുണ്ടാവില്ല. എന്നാൽ ചില പ്രധാന ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനയ്ക്കും സാധ്യതയുണ്ട്. ഫ്രിഡ്ജ് , വാഷിംഗ് […]

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ യൂറോപ്പിലേക്ക് സന്ദർശനം നടത്തുന്നവർക്ക് പ്രവേശന ഫീസ് വർധിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ(ETIAS) ചെലവ് ഏകദേശം മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നതായി യൂറോപ്യൻ യൂണിയൻ ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 11 ഡോളറിൽ നിന്നും 32 ഡോളറായാണ് സന്ദർശക ഫീസ് ഉയർത്തുന്നത്.കനേഡിയൻ പൗരന്മാർ ഉൾപ്പെടെ വിസ രഹിത യാത്രക്കാർക്ക് ഫീസ് വർധന ഈടാക്കുന്നുണ്ട്. അമേരിക്കയിലെ ESTA പോലുള്ള ട്രാവൽ പ്രീക്ലിയറൻസ് സംവിധാനങ്ങൾക്ക് സമാനമായാണ് യൂറോപ്പ് […]

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ഹ്യൂസ്റ്റൺ: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റൺ, പ്രദേശത്ത് വെച്ച് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഈ അറസ്റ്റുകൾ നടന്നത്. ICE എൻഫോഴ്‌സ്‌മെൻ്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് ഹ്യൂസ്റ്റൺ ആക്ടിംഗ് ഫീൽഡ് ഓഫീസ് ഡയറക്ടർ പോൾ മക്ബ്രൈഡ് പ്രസ്താവിച്ചത്, കഴിഞ്ഞ നാല് വർഷമായി കണ്ടുവരുന്ന അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് നേരിടാൻ ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുടെ കൂട്ടായ പ്രവർത്തനം വലിയ […]