newsroom@amcainnews.com

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയ 35% അധിക തീരുവയ്‌ക്കെതിരെ പ്രതികാര തീരുവ ചുമത്തി തിരിച്ചടിക്കണമെന്ന് ഒൻ്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ട്രംപ് ചുമത്തിയ 35 ശതമാനം അധിക തീരുവയ്ക്ക് 50 ശതമാനം പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ് പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് കാനഡ വഴങ്ങരുതെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും ഡഗ് ഫോര്‍ഡ് പറഞ്ഞു. കാനഡ ശരിയായ കരാറില്‍ കുറഞ്ഞതൊന്നും അംഗീകരിക്കരുതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

യുഎസിന്റെ കിഴക്കൻ മേഖലയിൽ മഴയും കാറ്റും ശക്തമായതായി റിപ്പോർട്ട്. വ്യാഴാഴ്ച കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് മേഖലയിലുടനീളം വിമാന സർവീസുകൾ വൈകി. ഫിലാഡൽഫിയ മുതൽ ന്യൂയോർക്ക് നഗരം വരെയുള്ള തിരക്കേറിയ ഹൈവേകളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ കുടുങ്ങി. വെള്ളപ്പൊക്കത്തിൽ പ്രധാന റോഡുകളുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചു. മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള ട്രെയിൻ സ്റ്റേഷനുകൾ വെള്ളത്തിനടിയിലായി. മാൻഹാട്ടനിലെ ​ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ഒരു പ്ലാറ്റ്‌ഫോമിൽ ട്രെയിനിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിന്റെ വിഡിയോ യാത്രക്കാർ പകർത്തി. ലോംഗ് ഐലൻഡിലേക്കും […]

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇനി ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ നേരിട്ട് വാട്ട്‌സ്ആപ്പ് ഡിസ്‌പ്ലേ പിക്ചര്‍ (ഡിപി) ആയി ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍, വാട്ട്‌സ്ആപ്പിൽ ഒരു പ്രൊഫൈല്‍ ചിത്രം സജ്ജീകരിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയോ പുതിയ ചിത്രം എടുക്കുകയോ ചെയ്യണം. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ, ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്ട്‌സ്ആപ്പിനെ ബന്ധിപ്പിച്ച്, ആ പ്ലാറ്റ്ഫോമുകളിലെ നിലവിലുള്ള പ്രൊഫൈല്‍ ചിത്രങ്ങള്‍ […]

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കനേഡിയൻ ഉൽപ്പന്നങ്ങളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർധിപ്പിച്ച് യുഎസ്. തീരുവ വർധന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പ്രകാരമുള്ള സാധനങ്ങൾക്ക് താരിഫ് ബാധകമാകില്ല. കാനഡയുടെ തുടർച്ചയായ നിഷ്‌ക്രിയത്വത്തിനും പ്രതികാരത്തിനും മറുപടിയായാണ് തീരുവ വർധനയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലുള്ള അടിയന്തരാവസ്ഥ പരിഹരിക്കാൻ കാനഡയുടെ തീരുവ 25 […]

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

എഴുപതിലധികം രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രാബല്യത്തില്‍. 10 മുതല്‍ 41 ശതമാനം വരെ പരസ്പര തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. നേരത്തെ ഓഗസ്റ്റ് 1ന് മുമ്പ് വ്യാപാര കരാറുകള്‍ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡയ്ക്ക് മേല്‍ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയില്‍ നടപടിയെടുക്കുന്നതില്‍ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയര്‍ത്തിയതെന്നാണ് വിശദീകരണം. […]