newsroom@amcainnews.com

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഒന്റാരിയോ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായുള്ള 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കിയതായി ഒന്റാരിയോ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ സ്‌പേസ് എക്‌സിന് പ്രവിശ്യ നൽകേണ്ട കിൽ ഫീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എനർജി, മൈൻസ് മിനിസ്റ്റർ സ്റ്റീഫൻ ലക്‌സെ ഉത്തരം നൽകിയില്ല. സർക്കാർ കരാർ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കുന്നതായി വാർത്താസമ്മേളനത്തിൽ ലക്‌സെ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾക്കും കാനഡയെ 51 ആം സംസ്ഥാനമാക്കണമെന്ന പ്രസ്താവനകൾക്കുമെതിരെയുള്ള പ്രതികാര നടപടികളുടെ ഭാഗമായാണ് ഫോർഡ് സർക്കാർ കരാർ റദ്ദാക്കിയത്. റൂറൽ, നോർത്തേൺ […]

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാൽഗറി: കാൽഗറിയിൽ ലിക്വർ സ്‌റ്റോറിൽ നടത്തിയ കവർച്ചാ കേസിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ കേസിലുമായി ഒരു കൂട്ടം കൗമാരക്കാർ അറസ്റ്റിൽ. അറസ്റ്റിലായവരുടെ സംഘത്തിൽ 11 വയസ്സ് പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.45 ഓടെ എൾട്ടൺ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബസിലുണ്ടായിരുന്ന ഡ്രൈവർക്ക് നേരെയാണ് കവർച്ചാശ്രമമുണ്ടായത്. ഡ്രൈവറുടെ അടുത്തേക്ക് കത്തിയുമായി വന്ന കൗമാരക്കാരൻ ഭീഷണിപ്പെടുത്തി ഫോണും പണവും നൽകാൻ പറയുകയുകയായിരുന്നുവെന്ന് കാൽഗറി പോലീസ് പറഞ്ഞു. പിന്നീട് ആൺകുട്ടി ബസിന് പുറത്ത് നിന്ന […]

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വാഷിംഗ്ടൺ: 2025 സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) വിസ അഭിമുഖ ഇളവ് നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മിക്ക വിസ അപേക്ഷകർക്കും ഇനി അഭിമുഖ ഇളവ് ലഭ്യമല്ല. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം E-1, E-2, F-1, H-1B, J-1, L-1, O-1 തുടങ്ങിയ മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും. വിസ പുതുക്കുന്നവർക്കും ആവർത്തിച്ചുള്ള അപേക്ഷകർക്കും പോലും അഭിമുഖ ഇളവ് ലഭിക്കില്ല. കൂടാതെ, 14 വയസ്സിൽ […]

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീല്‍ സിനിമാസ്സില്‍ നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജി സി സിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രീമിയര്‍ ഷോയില്‍ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്.പ്രീമിയര്‍ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും മാളവികാ മനോജ്,സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് […]

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ചുമത്തുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഓഗസ്റ്റ് 1 മുതല്‍ സെമി-ഫിനിഷ്ഡ് ചെമ്പ് ഉല്‍പ്പന്നങ്ങള്‍ക്കും ചെമ്പ്-ഇന്റന്‍സീവ് ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ക്കും 50% തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. എന്നാല്‍, ചെമ്പ് അയിരുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, മാറ്റുകള്‍, കാഥോഡുകള്‍, ആനോഡുകള്‍ തുടങ്ങിയ ചെമ്പ് സ്‌ക്രാപ്പും ചെമ്പ് ഇന്‍പുട്ട് വസ്തുക്കളും താരിഫുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ആഗോള ചെമ്പ് ശുദ്ധീകരണത്തില്‍ ചൈനയുടെ ആധിപത്യം കാരണം […]

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

അമേരിക്കന് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിന്റെ അധിക താരിഫ് ഭിഷണിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ കറന്‍സി. യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് രൂപയുടെ മൂല്യം 89 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 87.80 രൂപയായി. മൂന്ന് വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. ഒരു ഡോളറിന് 87 രൂപയില്‍ കൂടുതല്‍ വില വരുന്നത് മാര്‍ച്ച മാസത്തിനു ശേഷം ഇതാദ്യമാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ […]

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് മദ്രാസി. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം സലമ്പല പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ സലമ്പല ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. സലമ്പല ഗാനത്തിന്റെ വരികള്‍ സൂപ്പര്‍ സുബുവിന്റേതാണ്. സായ് അഭ്യങ്കാറും അനിരുദ്ധ് രവിചന്ദറും ആദ്യമായി ഒന്നിക്കുന്ന ഗാനം കൂടിയാണിത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ചിത്രത്തില്‍ മലയാളികളുടെ […]

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

നഗരത്തിലെ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാരുടെ അനാസ്ഥയും അമിതമായ നിരക്കുകളെ തുടര്‍ന്നുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പോര്‍ട്ട്‌സ് ടൊറന്റോ നഗരത്തിലെ വുഡ്‌ബൈന്‍ ബീച്ചിലെ തീരപ്രദേശത്തിന്റെ 150 മീറ്ററിനുള്ളില്‍ ജെറ്റ് സ്‌കീകള്‍ ഉള്‍പ്പെടെയുള്ള മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ 2026 ജൂണോടെ നിരോധിക്കാനുള്ള പ്രമേയത്തിന് ടൊറന്റോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. നീന്തനെത്തുന്നവര്‍ക്കും മറ്റ് ബീച്ച് സന്ദര്‍ശകര്‍ക്കും ഇത് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. നീന്താനും, കയാക്കിങ്ങിനും എത്തുന്നവരെ അപകടത്തിലാക്കുന്ന അശ്രദ്ധമായി ഓടിക്കുന്ന ഡ്രൈവര്‍മാരെയും […]

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ബോസ്റ്റൺ: അമേരിക്കയിൽ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറൽ ജഡ്ജിയുടെ വിലക്ക്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ ജൂലൈ 25-നാണ് ഈ വിധി പുറപ്പെടുവിച്ചത്. ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ടുള്ള രാജ്യവ്യാപകമായി ലഭിക്കുന്ന മൂന്നാമത്തെ കോടതി വിധിയാണിത്. “നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മറ്റെല്ലാ കാലത്തെയും പോലെ അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്,” ന്യൂജേഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിൻ വിധിയോട് പ്രതികരിച്ചു. കീഴ്ക്കോടതികൾക്ക് രാജ്യവ്യാപകമായി നിരോധനാജ്ഞ […]

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ടൊറൻ്റോ: യുവാക്കളുടെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിനാൽ ടൊറൻ്റോയിൽ നടക്കാനിരിക്കുന്ന സിഎൻഇ ജോബ് ഫെയറിൽ റെക്കോർഡ് ജനപങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ടൊറൻ്റോയിലെ കനേഡിയൻ നാഷണൽ എക്സിബിഷൻ (സിഎൻഇ) ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ നിയമന പരിപാടികളിലൊന്നിനാണ് ഒരുങ്ങുന്നത്. വാർഷിക തൊഴിൽ മേളയിൽ ആയിരക്കണക്കിന് തൊഴിലന്വേഷകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കനേഡിയൻ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. 14 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ ഏകദേശം 14 ശതമാനമാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഒൻ്റാരിയോയിൽ ജോലിയില്ലാത്തവരിൽ നാലിൽ ഒരാൾ കൗമാരക്കാരാണ്. പതിറ്റാണ്ടുകൾക്കിടയിലെ […]