newsroom@amcainnews.com

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

മാറുന്ന ലോക യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അമേരിക്ക അംഗീകരിക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഭാവിയിലെ ചര്‍ച്ചകളിലൂടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. കിം ജോങ് ഉന്നിന് വേണ്ടി പലപ്പോഴും മാധ്യമങ്ങളോട് സംസാരിക്കുന്ന രാജ്യത്തെ ശക്തരായ നേതാക്കളില്‍ ഒരാളാണ് കിം യോ ജോങ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘മോശമല്ല’ എന്ന് സമ്മതിച്ച അവര്‍, ഈ […]

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

ഓട്ടവ : സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഔദ്യോഗിക മൊബൈൽ ഫോണുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കാർണി സർക്കാർ. കമ്പ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ്‌ഫോണുകളിലേക്ക് മാറിക്കൊണ്ടും ബജറ്റിൽ പണം ലാഭിക്കാൻ ലക്ഷ്യമിട്ടുമാണ് ഈ നീക്കം. മിക്ക പുതിയ ജീവനക്കാർക്കും ഇനി സർക്കാർ ഫോണുകൾ ലഭിച്ചേക്കില്ലെന്ന് ഷെയേർഡ് സർവീസസ് കാനഡ (SSC) അറിയിച്ചു. 1.8 ലക്ഷം ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ (iOS, Android) SSC കൈകാര്യം ചെയ്യുന്നുണ്ട്. ജീവനക്കാരുടെ സ്ഥാനം, പ്രവർത്തനപരമായ ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ച് മാത്രമേ ഇനി സെൽഫോണുകൾ നൽകുകയുള്ളുവെന്ന് SSC വക്താവ് […]

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

പലസ്തീൻ രാഷ്ട്രത്തിനായി ധനസഹായം നൽകുമെന്ന് കാനഡ. കൂടാതെ ഗാസയിലെ മാനുഷിക സഹായത്തിലേക്ക് 3 കോടി ഡോളർ കൂടി സംഭാവന ചെയ്യുമെന്ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് പ്രധാനമാണെന്നും അവർ വ്യക്തമാക്കി. ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിന് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യ സർക്കാർ ആവശ്യമാണെന്ന് അനിത ആനന്ദ് വ്യക്തമാക്കി. ഇസ്രയേലുമായി സമാധാനപരമായി സഹവർത്തിക്കുന്ന പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ […]