newsroom@amcainnews.com

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്ടൻ: പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. “ലോകത്തിന്, ഇത് (താരിഫ്) 15 മുതൽ 20 ശതമാനം വരെയാകുമെന്ന് ഞാൻ പറയും. എനിക്ക് നല്ലവനാകണം,” ട്രംപ് പറഞ്ഞു. ഈ വർഷം ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫിനേക്കാൾ വർധനവാണ് ഇപ്പോഴത്തെ കണക്കുകളിൽ കാണിക്കുന്നത്. താരിഫ് നിരക്ക് 10 ശതമാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ രാജ്യങ്ങൾക്ക് ഇത് […]

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ ഉണ്ടായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഓഫിസ്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനുമാണ് ധാരണയായതെന്നാണ് വിവരം. ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കാന്തപുരത്തിന്റെ സുഹൃത്തും യെമനിലെ തരീമിൽനിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും […]

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൻ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനെ യുഎസിലെ ഫീനിക്സിൽ അറസ്റ്റ് ചെയ്തു. ഫീനിക്സിലെ കുട്ടികളുടെ ആശുപത്രിയിലെ മുൻ ബിഹേവിയറൽ ഹെൽത്ത് ടെക്നീഷ്യനായ ജയ്ദീപ് പട്ടേൽ (31) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈലിൽ നിന്ന് 1,200 ലധികം കുട്ടികളുടെ അശ്ലീല ഫോട്ടോകളും വിഡിയോകളും കണ്ടെത്തിയതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 3 മുതൽ 12 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ജയ്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്ന […]

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

ടൊറോൻറോ: ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയുടെ അൻപതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങളാണ്‌ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്. കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട നീരജ് ഗയാവാൻറെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിൻറെ ‘മങ്കി ഇൻ എ കെയ്ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ (പുതിയ പതിപ്പിൻറെ പ്രദർശനം) എന്നിവയാണവ. ബാക്കിയുള്ള മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകൾ വരുന്ന ആഴ്ചകളിലായി പുറത്തുവരും. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയിൽ പ്രകടമായിരുന്നു. ഇഷാൻ ഖട്ടർ, വിശാൽ […]

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

ലണ്ടൻ: മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്‌ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആറു പ്രധാന യുദ്ധങ്ങൾ തടയാൻ സാധിച്ചതായും ട്രംപ് പറഞ്ഞു. “ഞാൻ ഇല്ലായിരുന്നുവെങ്കിൽ, ആറു വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നു. ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു” – ട്രംപ് […]

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

ടൊറന്റോ: എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് നടക്കും. Toronto Woodbridge Fair Grounds-ലാണ് പരിപാടി. പാരമ്പര്യവും ആവേശവും നിറഞ്ഞ ഈ ഉത്സവം ഈ വർഷവും ഏറെ ആകർഷകമായ പരിപാടികളുമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികൾ, കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന വിശാലമായ പ്ലേ ഏരിയ, പരമ്പരാഗത വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഫുഡ് സ്റ്റാളുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ എന്നിവയുടെ സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ ഓണച്ചന്തയെ കൂടുതൽ സമ്പന്നമാക്കുന്നു. […]

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

ദെയ്റൽ ബലാഹ് (ഗാസ): ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീർണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞു. ആഹാരത്തിനായി കാത്തുനിൽക്കുമ്പോഴാണ് 25 പേർ കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഭക്ഷണവും മരുന്നും ഉൾപ്പെടെ […]

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

പതിനാറ് വയസ്സുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം. ഫിൻലെ വാൻ ഡെർ വെർക്കൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കൾ ഓക്ക്‌വില്ലെ ട്രാഫൽഗർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. 2024 ഫെബ്രുവരി ആദ്യമായിരുന്നു സംഭവം. മൈഗ്രെയ്ൽ സഹിക്കാൻ വയ്യാത്തതിനെ തുടർന്നാണ് ഫിൻലെയെ ആശുപതിയിലേക്ക് കൊണ്ടു പോയത്. സമയം കഴിയും തോറും നില വഷളാവുകയായിരുന്നു. മകൻ നിലവിളിച്ചു കൊണ്ടിരുന്നിട്ടും നഴ്‌സുമാരോട് പറഞ്ഞിട്ടും മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് മാതാവ് ഹേസൽ പറയുന്നു. പുലർച്ചെ മൂന്ന് മണിക്ക് ഒരു […]

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

കാൽ​ഗറി: അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സുരക്ഷാ പരിശോധന സാധ്യമാകൂ എന്ന പുതിയ നിബന്ധനയുമായി കാൽഗറി വിമാനത്താവളം. അതിനു മുമ്പ് യുഎസിലേക്കുള്ള യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്കായുള്ള മേഖലകളിൽ പ്രശിക്കാൻ കഴിയില്ല. കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറിയ സമയമാണിത്. വേനൽക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാരാണ് ഈ ഹബ്ബിലൂടെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിലെ യാത്രക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനും സുരക്ഷ കാര്യക്ഷമമാക്കുന്നതിമായാണ് പുതിയ രീതി നടപ്പിലാക്കുന്നത്. YYC യിലെ […]

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു. ക്ലിന്റൺ ഡേവിഡ് ബ്രിങ്ക് (43), ക്രിസ്റ്റൻ അമാൻഡ ബ്രിങ്ക് (41) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അടുത്തിടെ കാലിഫോർണിയയിൽ നിന്നും മൊണ്ടാനയിൽ നിന്നും പ്രൈറി ഗ്രോവിലേക്ക് താമസം മാറിയവരാണ് ഇവർ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. പാർക്കിൽ പെൺമക്കളോടൊപ്പം ഹൈക്കിംഗ് നടത്തുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. 7 ഉം 9 ഉം വയസ്സുള്ള […]