SIMAA കരാട്ടെ എഡ്മണ്ടൻ സെന്ററിൽ ഗ്രേഡിംഗ് സെറിമണി നടത്തി; വിദ്യാർത്ഥികൾക്ക് മഞ്ഞ, ഓറഞ്ച് ബെൽറ്റുകൾ നൽകി

എഡ്മണ്ടൻ: SIMAA കരാട്ടെ എഡ്മണ്ടൻ സെന്ററിലെ കുട്ടികളുടെ ഗ്രേഡിംഗ് സെറിമണി നടത്തി. കരാട്ടെ പരിശീലനത്തിലെ സമർപ്പണം, അച്ചടക്കം, പുരോഗതി എന്നിവയ്ക്കുള്ള അംഗീകാരമായി വിദ്യാർത്ഥികൾക്ക് മഞ്ഞ, ഓറഞ്ച് ബെൽറ്റുകൾ നൽകി ആദരിച്ചു. Dr. Baiju Pallicka Vareed (Chair and Director of the School of Social Work at MacEwan University), Fr. Thomas Poothicote (Vicar of St. Jacob’s Church, Edmonton) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം […]
ചെലവ് ചുരുക്കൽ പദ്ധതി; നാല് വർഷത്തിനുള്ളിൽ അരലക്ഷത്തിലേറെ തൊഴിലവസരങ്ങൾ കാനഡയിൽ ഇല്ലാതാകുമെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 60,000 തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിൻ്റെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെഡറൽ സർക്കാരിൻ്റെ ചെലവ് ചുരുക്കൽ പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായണ് ഇത്. അടുത്ത വസന്തകാലത്ത് തങ്ങളുടെ വകുപ്പുകളിലെ പ്രോഗ്രാം ചെലവുകൾ 7.5 ശതമാനവും അതിനടുത്ത വർഷം 10 ശതമാനവും 2028-29 ൽ 15 ശതമാനവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി ഫ്രാങ്കോയിസ്- ഫിലിപ്പ് ഷാംപെയ്ൻ നിരവധി മന്ത്രിമാർക്ക് ഈ മാസം ആദ്യം കത്തുകൾ […]
എഡ്മൻ്റണിൽ മോഷണത്തിന് ആൾതമാസമില്ലാത്ത അപ്പാർട്ട്മെൻ്റുകളിൽ കണ്ടെത്താൻ മോഷ്ടാക്കൾ ഉപയോഗിച്ചത് പശകൊണ്ടുള്ള പുതിയ തന്ത്രം

എഡ്മൻ്റൺ: എഡ്മൻ്റണിലെ സെൻട്രൽ മേഖലയിൽ അടുത്തിടെയുണ്ടായ നിരവധി മോഷണങ്ങളിൽ അപ്പാർട്ട്മെൻ്റുകളിൽ താമസക്കാർ ഉണ്ടോ എന്നറിയാൻ മോഷ്ടാക്കർ ഉപയോഗിച്ചത് പശ ആണെന്ന് പൊലീസ്. ഏതൊക്കെ അപ്പാർട്ട്മെൻ്റുകളാണ് ദീർഘകാലമായി ആളില്ലാതെ കിടന്നിരുന്നതെന്നാണ് മോഷ്ടാക്കൾ പശ ഉപയോഗിച്ച് കണ്ടെത്തിയത്. നിയമസഭയ്ക്ക് സമീപമുള്ള 106 സ്ട്രീറ്റിലെ അപ്പാർട്ട്മെൻ്റ് ടവറിൽ മോഷ്ടാക്കൾ എത്ര യൂണിറ്റുകളാണ് ലക്ഷ്യമിട്ടതെന്ന് എഡ്മണ്ടൻ പോലീസ് കൃത്യമായി പറഞ്ഞിട്ടില്ല. മോഷണങ്ങൾ എപ്പോൾ നടന്നുവെന്നും കൃത്യമായി വ്യക്തമല്ല. എന്നാൽ ജൂൺ 29നും ജൂലൈ ഒന്നിനും യൂണിറ്റുകളുടെ വാതിൽ ഫ്രെയിമുകൾ പശ ഉപയോഗിച്ച് അടയാളപ്പെടുത്തിയ […]
വാഹന പാർക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരിൽ പിഴ ഏർപ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ്! തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കാൽഗറി പോലീസ്

കാൽഗറി: വാഹന പാർക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരിൽ പിഴ ഏർപ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ് അയച്ച് ആളുകളിൽ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കാൽഗറി പോലീസ്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന എസ്എംഎസ് സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്നും പോലീസ് നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ വാഹനം കണ്ടുകെട്ടുകയോ, ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ, […]