വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നത് 10,574 ഇന്ത്യൻ പൗരന്മാരെന്ന് കേന്ദ്ര സർക്കാർ; 43 പേർക്ക് വധശിക്ഷ, ഏറ്റവും കൂടുതൽ യുഎഇയിൽ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലായി 10,574 ഇന്ത്യൻ പൗരന്മാർ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 43 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരാണ്. ലോക്സഭയിൽ ഒരു ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളത് യുഎഇയിലാണ്. 2,773 ഇന്ത്യൻ പൗരന്മാരാണ് യുഎഇയിൽ ജയിലിൽ കഴിയുന്നത്. സൗദി അറേബ്യ (2,379), നേപ്പാൾ (1,357) എന്നീ രാജ്യങ്ങളാണ് യുഎഇയ്ക്ക് പിന്നിൽ. ഖത്തർ (795), മലേഷ്യ (380), കുവൈറ്റ് […]
കാനഡയിലുടനീളമുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 4.1 ശതമാനം കുറഞ്ഞു; പക്ഷേ… കടകളിൽ മോഷണം വർധിക്കുന്നതായി റിപ്പോർട്ട്

കാനഡയിലുടനീളം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കടകളിൽ മോഷണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. 2024ൽ കാനഡയിലുടനീളമുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് 4.1 ശതമാനം കുറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ക്രൈം സെവെറിറ്റി ഇൻഡെക്‌സിൽ(CSI) പറയുന്നു. എങ്കിലും കടകളിൽ ഉൽപ്പന്നങ്ങൾ മോഷണം പോകുന്നത് തുടർക്കഥയാവുകയാണ്. 5,000 ഡോളറോ അതിൽ കുറവോ വിലയുള്ള സാധനങ്ങളാണ് കടകളിൽ നിന്നും ഏറ്റവും കൂടുതൽ മോഷണം പോകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.2024 ൽ 182,361 കടകളിൽ മോഷണം നടന്നതായി പോലീസിന് റിപ്പോർട്ടുകൾ ലഭിച്ചു. 2023 നെ അപേക്ഷിച്ച് […]
ഡബ്ല്യുഡബ്ല്യുഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഡബ്ല്യുഡബ്ല്യുഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഫ്ലോറിഡയിലുള്ള ഹോഗൻറെ വീട്ടിലായിരുന്നു അന്ത്യം. അടിയന്തര വൈദ്യസഹായം തേടി ഹോഗൻറെ വീട്ടിൽ നിന്ന് ഫോൺ സന്ദേശം വന്നിരുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഈ വർഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹൾക്ക് ഹോഗൻ അബോധവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്കൈ തള്ളിക്കളഞ്ഞിരുന്നു. റസ്‌ലിംഗ് പ്രചാരം നേടിയ 1980കളിലും 1990കളിലും ഡബ്ല്യു ഡബ്ല്യു ഇ(വേൾഡ് റസ്‌ലിംഗ് എൻറർടെയിൻമെൻറ്) ഗുസ്തി മത്സരങ്ങളിൽ സൂപ്പർതാരമായി മാറിയ […]
കുടിയേറ്റക്കാരായി എത്തുന്നവരെ പലരും വിശ്വസിക്കുന്നില്ല; രാജ്യത്ത് കുടിയേറ്റക്കാർ കൂടുതലാണെന്നാണ് മിക്ക കനേഡിയൻമാരും കരുതുന്നുവെന്ന് റിപ്പോർട്ട്

ഓട്ടവ: രാജ്യത്ത് കുടിയേറ്റക്കാർ കൂടുതലാണെന്നാണ് മിക്ക കനേഡിയൻമാരും കരുതുന്നതെന്ന് പുതിയ സർവ്വെ. രാജ്യത്ത് കുടിയേറ്റക്കാരായി എത്തുന്നവരെ പലരും വിശ്വസിക്കുന്നില്ല എന്നും പുതിയ പോൾ കാണിക്കുന്നു. 57 ശതമാനം കുടിയേറ്റക്കാർക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. അസോസിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസിനും മെട്രോപോളിസ് ഇൻസ്റ്റിറ്റ്യൂട്ടിനുമായി ചേർന്നാണ് സർവ്വ നടത്തിയത്.രാജ്യം നിലവിൽ വളരെയധികം കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നുണ്ടെന്നാണ് 62 ശതമാനം ആളുകളും കരുതുന്നത്. 2025 മാർച്ചിലെ സർവ്വെയിൽ ഉണ്ടായതിനേക്കാൾ നാല് ശതമാനം പോയിന്റുകളുടെ വർദ്ധനവാണിത്. ആറ് വർഷം മുൻപത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ […]
എഡ്മണ്ടനിലെ കൗമാരക്കാരൻ്റെ മരണത്തിന് കാരണം വ്യാജ ഗുളികയാണെന്ന് സംശയം; പ്രവിശ്യയിലുടനീളം ജാഗ്രതാ നിർദ്ദേശം

എഡ്മണ്ടൻ: എഡ്മണ്ടൻ ഏരിയയിലെ കൗമാരക്കാരൻ്റെ മരണത്തിന് കാരണം വ്യാജ ഗുളികയാണെന്ന് സംശയിക്കുന്നതായി ആർസിഎംപി. ഇതേ തുടർന്ന് പ്രവിശ്യയിലുടനീളം ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. മാനസികമായ ഉത്കണ്ഠയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നായ സാനാക്സ് പോലുള്ള ഗുളികകൾ സൂക്ഷിക്കണമെന്നാണ് ആർസിഎംപി മുന്നറിയിപ്പ് നൽകുന്നത്. വ്യാജ ഗുളികകളിൽ അപകടകരമായ ഒപിയോയിഡ് അടങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്. ജൂലൈ ആദ്യമാണ് എഡ്മണ്ടൺ മേഖലയിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി അമിതമായി ഈ ഗുളിക കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടത്. സാനാക്സിനോട് സാമ്യമുള്ള ഗുളികയായിരുന്നു ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഈ ഗുളികയിൽ […]
മരിച്ചുപോയ മുത്തശ്ശിയെപ്പോലെ… ഒന്ന് അനുഗ്രഹിച്ചപ്പോൾ എല്ലാം പോയി! എഡ്മണ്ടണിൽ നടക്കാൻ ഇറങ്ങിയ വയോധിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്

എഡ്മണ്ടൺ: എഡ്മണ്ടണിൽ വയോധിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. നടക്കാൻ ഇറങ്ങിയപ്പോഴാണ് 70 വയസ്സുകാരിയായ പാർവതി തട്ടിപ്പിന് ഇരയായത്. നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കാർ പാർവതിയുടെ മുന്നിൽ വന്ന് നിർത്തുകയായിരുന്നു. കാറിലുണ്ടായിരുന്നയാൾ പാർവതിയോട് അടുത്തേക്ക് വരാൻ പറഞ്ഞു. ഒരു സ്ത്രീയും രണ്ട് ചെറിയ കുട്ടികളും കാറിൽ ഉണ്ടായിരുന്നതിനാൽ പരിഭ്രാന്തി ഒന്നും തോന്നിയില്ലെന്ന് പാർവതി പറയുന്നു. പാർവതിയെ കാണാൻ മരിച്ചുപോയ തൻ്റെ മുത്തശ്ശിയെപ്പോലെയാണെന്ന് അയാൾ പറഞ്ഞു പിന്നാലെ ഒരു മോതിരം നൽകി. നിരസിക്കാൻ ശ്രമിച്ചപ്പോൾ, അനുഗ്രഹിക്കാനായി കുറച്ച് മിനിറ്റ് അത് […]
പൊതുതെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്ന വിഷയത്തിൽ കാനഡ യുകെയെ പിന്തുടരണമെന്ന് കനേഡിയൻ സെനറ്റർ

ഓട്ടവ: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്ന വിഷയത്തിൽ കാനഡ യുകെയെ പിന്തുടരണമെന്ന് കനേഡിയൻ സെനറ്റർ. അടുത്ത പൊതുതെരഞ്ഞെടുപ്പോടെ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതിജ്ഞയെടുത്തിരിക്കെ, കാനഡയും അത് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഒരു കനേഡിയൻ സെനറ്റർ മാരിലോ മക്ഫെഡ്രാൻ പറഞ്ഞത്. ബ്രിട്ടീഷ് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയത്തിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമായി വോട്ടവകാശ പ്രായം 18 ൽ നിന്ന് 16 ആയി കുറയ്ക്കുമെന്ന് യുകെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സെനറ്റ് അംഗമായത് മുതൽ ഈ […]
ഗ്യാസ് സ്റ്റേഷൻ വെടിവയ്പ്പ്: പ്രതിയായ സ്ത്രീയെ കണ്ടെത്താൻ ഡാളസ് പോലീസ് സഹായം തേടുന്നു

ഡാളസ്: കഴിഞ്ഞ മാസം ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ പങ്കെടുത്ത ഒരു സ്ത്രീയെ തിരിച്ചറിയാൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ജൂൺ 30-ന് പുലർച്ചെ 4:10-ഓടെ എസ്.ആർ.എൽ. തോൺടൺ ഫ്രീവേയുടെ 4700 ബ്ലോക്കിലുള്ള ഒരു ക്വിക്ക്ട്രിപ്പിലാണ് സംഭവം നടന്നത്. പോലീസ് പറയുന്നതനുസരിച്ച്, ഗ്യാസ് പമ്പുകളിൽ വെച്ച് പ്രതിയും ഇരയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ, ഇര സ്ത്രീയെ അടിച്ചതോടെ ഇത് ശാരീരിക ഏറ്റുമുട്ടലിലേക്ക് നീങ്ങി. തുടർന്ന്, പ്രതി ഒരു സുഹൃത്തിനൊപ്പം സംഭവസ്ഥലത്തുനിന്ന് പോയെങ്കിലും ഏകദേശം 15 മിനിറ്റിനുശേഷം […]