കാനഡയിലെ ഗോൾഡ് ഹീസ്റ്റ്; സിമ്രാൻ പനേസറെ തേടി ഇന്ത്യൻ ഏജൻസികൾ

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ കണ്ണിയായ സിമ്രാൻ പ്രീത് പനേസറിനെ പിടികൂടാൻ ഇന്ത്യൻ ഏജൻസികൾക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. എയർ കാനഡ ജീവനക്കാരനായിരുന്ന പനേസറിനെ പിടികൂടാൻ കനേഡിയൻ അന്വേഷണസംഘത്തിനൊപ്പം ഇന്ത്യൻ ഏജൻസികളും പങ്കാളികളാവും. 2023 ഏപ്രിലിൽ 17 ന് ടൊറൻ്റോ പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 2 കോടി ഡോളർ സ്വർണക്കടത്തിൽ പ്രധാനിയായായിരുന്നു ഇയാൾ. എയർലൈൻ സംവിധാനങ്ങളിൽ കൃത്രിമം കാണിച്ച്, 400 കിലോഗ്രാം ഭാരമുള്ള 6,600 സ്വർണ്ണക്കട്ടികൾ അടങ്ങിയ ചരക്ക് ഇയാൾ വഴിതിരിച്ചുവിടുകയും അനധികൃതമായി […]
വംശീയ അക്രമണം: അയര്‍ലന്‍ഡില്‍ ഇന്ത്യൻ പൗരന് ക്രൂരമര്‍ദനം

അയര്‍ലന്‍ഡില്‍ ഇന്ത്യൻ പൗരനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡിലാണ് ഒരു കൂട്ടം ഐറിഷ് യുവാക്കള്‍ യുവാവിനെ മര്‍ദിച്ചത്. കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ യുവാവിന്റെ കൈകള്‍ക്കും കാലുകള്‍ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ജനപ്രതിനിധികള്‍ പരുക്കേറ്റയാളെ സന്ദര്‍ശിച്ചു. പരുക്കേറ്റയാള്‍ മൂന്ന് ആഴ്ച മുന്‍പാണ് അയര്‍ലന്‍ഡിലെത്തിയതെന്നും സംഭവത്തിന്റെ ഞെട്ടലിലാണെന്നും സ്ഥലത്തെ കൗണ്‍സിലര്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ […]
പുതിയ പേര് ‘POO’; TTC നടപടിയെ ട്രോളി സോഷ്യൽ മീഡിയ

പുതിയ പേരും യൂണിഫോമുമായി നിരത്തിലിറങ്ങാൻ ടിടിസി ഫെയർ ഇൻസ്പെക്ടർമാർ സജ്ജമാകുമ്പോൾ ഓൺലൈനിൽ പരിഹാസപ്പെരുമഴ. ജൂലൈ 20 മുതൽ ‘പ്രൊവിൻഷ്യൽ ഒഫൻസസ് ഓഫീസർമാർ’ എന്ന് ഫെയർ ഇൻസ്പെക്ടർമാർ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുരുക്കപ്പേര് ‘POO’ (പിഒഒ) എന്നായതാണ് പരിഹാസത്തിന് കാരണം. സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്. പരിഹാസം തിരിച്ചറിഞ്ഞ TTC മീഡിയ റിലേഷൻസ്, ഈ ചുരുക്കപ്പേര് വളരെ മുൻപ് തന്നെ നിയമനിർമ്മാണത്തിൽ നിലവിലുണ്ടെന്നും, ടിക്കറ്റ് വെട്ടിപ്പ് നടത്തുന്നവർക്ക് നൂറുകണക്കിന് ഡോളർ പിഴ ചുമത്തുന്നത് ചിരിക്കേണ്ട കാര്യമല്ലെന്നും പ്രതികരിച്ചു. […]
ഹാലിഫാക്സ് പ്രൈഡ് പരേഡ്: പങ്കെടുക്കാതെ ടിം ഹ്യൂസ്റ്റൺ

വാരാന്ത്യത്തിൽ നടന്ന ഹാലിഫാക്സ് പ്രൈഡ് പരേഡിൽ നിന്ന് വിട്ടുനിന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം അറ്റ്ലാന്റിക് കാനഡയിലെ ഏറ്റവും വലിയ LGBTQ+ ആഘോഷ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത്. ശനിയാഴ്ചത്തെ പരേഡിനായി പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി വെയിറ്റിങ് ലിസ്റ്റിലാണെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റണിന്റെ ഓഫീസ് വക്താവ് കാതറിൻ ക്ലിമെക് പറഞ്ഞിരുന്നു. നോവസ്കോഷ എൻഡിപിയും ലിബറൽ പാർട്ടിയും വാരാന്ത്യത്തിൽ പരേഡിൽ പങ്കെടുത്തു. ഇതോടെ പ്രോഗ്രസീവ് കൺസർവേറ്റീവ് മാത്രമാണ് പരേഡിൽ പങ്കെടുക്കാത്ത ഒരേയൊരു പ്രധാന […]