കൺസർവേറ്റീവ് പാർട്ടി നേതാവും ബാറ്റ്ൽ റിവർ-ക്രോഫൂട്ട് സ്ഥാനാർഥിയുമായ പിയേർ പൊളിയേവ് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തുന്നു; ഭാവി കനേഡിയൻ പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും അവസരം!

ആൽബെർട്ട: കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് മലയാളി സമൂഹത്തെ കാണാൻ വരുന്നു. ആൽബെർട്ടയിലെ ബാറ്റ്ൽ റിവർ-ക്രോഫൂട്ട് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കൺസർവേറ്റീവ് സ്ഥാനാർഥി പിയേർ പൊളിയേവ് 24ന് വൈകുന്നേരം ആറു മണിക്ക് 3708 76 Street, Camrose, Alberta, T4V 4C6ൽ മലയാളികളുമായി കൂടിക്കാഴ്ച്ച നടത്തും. മലയാളി സമൂഹത്തെ കാണാനും സംസാരിക്കാനും അവരുമായി ആശയവിനിമയം നടത്താനുമാണ് പിയേർ പൊളിയേവ് എത്തുന്നതെന്ന് മലയാളി കൂടിയായ കൺസർവേറ്റീവ് പാർട്ടി നേതാവ് ബെലന്റ് മാത്യു പറഞ്ഞു. ആൽബെർട്ടയിലെ എല്ലാ […]
യുഎസ് റീട്ടെയിൽ ഭീമനായ കോസ്റ്റ്‌കോ ഇന്ത്യയിൽ ആദ്യത്തെ ടെക്‌നോളജി സെൻ്റർ തുറക്കാനൊരുങ്ങുന്നു; 1000 പേർക്ക് ജോലി

ഡൽഹി: യുഎസ് റീട്ടെയിൽ ഭീമനായ കോസ്റ്റ്‌കോ ഇന്ത്യയിൽ ആദ്യത്തെ ടെക്‌നോളജി സെൻ്റർ തുറക്കാനൊരുങ്ങുന്നു. ഹൈദരാബാദിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി 1000 പേർക്ക് ജോലി നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യ, ഗവേഷണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ആഗോള ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഗ്ലോബൽ കപ്പാസിറ്റി സെൻ്ററിൽ തുടക്കത്തിൽ ആയിരം പേരെയാണ് നിയമിക്കുന്നതെങ്കിലും, പിന്നീട് വിപുലീകരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഒരുകാലത്ത് ആഗോള സ്ഥാപനങ്ങൾക്ക് കുറഞ്ഞ ചെലവിലുള്ള ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളായിരുന്ന ഗ്ലോബൽ കപ്പാസിറ്റി സെൻ്ററുകൾ കഴിഞ്ഞ […]
പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, കുറ്റകൃത്യങ്ങൾ… ബഹമാസ് മേഖലയിലേക്ക് പോകുന്നവർക്ക് യാത്രാ മുന്നറിയിപ്പ് നൽകി കാനേഡിയൻ സർക്കാർ

പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി ബഹമാസിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി ഫെഡറൽ സർക്കാർ. ബഹമാസിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ അപകടസാധ്യത സൃഷ്ടിക്കുമെന്ന അപ്‌ഡേറ്റ് മുൻനിർത്തിയാണ് സർക്കാർ യാത്രാ ഉപദേശം നൽകുന്നത്. അടുത്ത വർഷം മാർച്ച് മുതൽ മെയ് വരെ ഇത് നീണ്ടുനിൽക്കുമെന്നാണ് സൂചന. താപനില ഉയരുന്നതിനാൽ വരണ്ട കാലാവസ്ഥയ്ക്കും വരൾച്ചയ്ക്കും കാരണമാകുമെന്നും ബഹമാസിലുടനീളം വൻ കാട്ടുതീയ്ക്ക് കാരണമാകുമെന്നും ഉപദേശത്തിൽ പറയുന്നു. മാർച്ച് മുതൽ മെയ് വരെ ഇത് രൂക്ഷമായേക്കാം. കാട്ടുതീ മുന്നറിയിപ്പ് […]
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട്: അമേരിക്കൻ പാസ്‌പോർട്ടിനെ പിന്തള്ളി ആദ്യ പത്തിൽ ഇടം നേടി കനേഡിയൻ പാസ്‌പോർട്ട്; അമേരിക്ക പത്താം സ്ഥാനത്ത്

ഓട്ടവ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അമേരിക്കൻ പാസ്‌പോർട്ടിനെ പിന്തള്ളി ആദ്യ പത്ത് സ്ഥാനങ്ങളിൽ തുടർന്ന് കനേഡിയൻ പാസ്‌പോർട്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(IATA) എക്‌സ്‌ക്ലുസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ശക്തമായ 10 പാസ്‌പോർട്ടുകളിൽ ഒന്നാണ് കനേഡിയൻ പാസ്‌പോർട്ട്. ഒരു പാസ്‌പോർട്ട് ഉടമയ്ക്ക് വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് പാസ്‌പോർട്ട് റാങ്കിംഗ് നിർണയിക്കുന്നത്. ഇതിൽ 199 പാസ്‌പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും ഉൾപ്പെടുന്നു. […]
പുലർച്ചെ നാല് മണിവരെ വാൻകുവറിൽ മദ്യ വിൽപ്പന നടത്താൻ അനുവാദം നൽകി സിറ്റി കൗൺസിൽ

വാൻകുവർ: പുലർച്ചെ നാല് മണിവരെ വാൻകുവറിൽ മദ്യ വിൽപ്പന നടത്താൻ അനുവാദം നൽകി സിറ്റി കൗൺസിൽ. ഇതോടെ നഗരത്തിൽ രാത്രി വൈകി വരുന്ന വിനോദയാത്രാ സംഘങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. സിറ്റി കൗൺസിലർമാർ പുതിയ ലിക്വർ സർവീസ് സമയം അംഗീകരിച്ചതോടെ കൂടുതൽ കേന്ദ്രങ്ങളിൽ പുലർച്ചെ വരെ മദ്യം വിളമ്പാൻ സാധിക്കും. മാറ്റങ്ങൾ പ്രകാരം, വാൻകുവർ ഡൗൺടൗണിൽ മദ്യ വിൽപ്പനശാലകൾ അടയ്ക്കുന്ന സമയം പുലർച്ചെ നാല് മണി വരെ ദീർഘിപ്പിക്കും. അതേസമയം, ഡൗൺടൗൺ കോറിന് പുറത്തുള്ള പ്രദേശങ്ങളിൽ മദ്യ […]
വേനൽ കാലത്തെ കടുത്ത ചൂട് ചെള്ളുകൾക്ക് വ്യാപകമായി പെരുകാൻ അനുകൂലമാക്കുന്നതായി വിദഗ്ധർ; ബീസിയിൽ ടിക്ക് സീസൺ ആരംഭിച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ബ്രിട്ടീഷ് കൊളമ്പിയ: ബീസിയിൽ ടിക്ക് സീസൺ ആരംഭിച്ചു. വേനൽ കാലത്തെ കടുത്ത ചൂട് ചെള്ളുകൾക്ക് വ്യാപകമായി പെരുകാൻ അനുകൂലമാക്കുന്നതായി വിദഗ്ധർ പറയുന്നു. രണ്ട് തരം ചെള്ളുകളാണ് പ്രവിശ്യയിലുടനീളം പെരുകുന്നതെന്ന് ഇൻവേസീവ് സ്പീഷീസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗെയ്ൽ വാലിൻ പറഞ്ഞു. വെസ്റ്റേൺ ബ്ലാക്ക്‌ലെഗ്ഗ്ഡ് ടിക്ക്, റോക്കി മൗണ്ടെയ്ൻ വുഡ് ടിക്ക് എന്നിവയാണ് ബീസിയിൽ വ്യാപകമാകുന്നത്. വളർത്തുമൃഗങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. അതിനാൽ ടിക്ക് നീക്കം ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ വളർത്തുമൃഗ ഉടമകൾക്ക് വാലിൻ മുന്നറിയിപ്പ് […]
ക്യാപിറ്റൽ ഗെയിൻ ടാക്‌സ് നിർത്തലാക്കുന്നത് പരിഗണിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ൺ: വീടുകളുടെ മൂലധന നേട്ട നികുതി (capital gain tax) നിർത്തലാക്കുന്നത് പരിഗണിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. നിലവിലുള്ള നിയമം അനുസരിച്ച്, പ്രാഥമിക വസതി വിൽക്കുന്ന വീട്ടുടമസ്ഥർക്ക് വ്യക്തിഗത നികുതി ഫയലർമാർക്ക് 250,000 ഡോളർ വരെയും ജോയിന്റ് ഫയലർമാർക്ക് 500,000 ഡോളർ വരെയും വീട് വിൽപ്പനയിലെ ലാഭം ആദായനികുതിയിൽനിന്നും ഒഴിവാക്കാൻ അനുവദിക്കുന്നുണ്ട്. ഈ മാസം ആദ്യം, പ്രാഥമിക വീടുകളുടെ വിൽപ്പനയിലെ ഫെഡറൽ മൂലധന നേട്ട നികുതി ഇല്ലാതാക്കുന്നതിനായി നിയമനിർമ്മാണം നടത്താൻ, റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി […]
യുഎസിലേക്കുള്ള യാത്ര ഒഴിവാക്കുന്നു, കനേഡിയൻകാർക്ക് പ്രിയം വാൻകൂവർ; ടൂറിസം കുതിച്ചുയരുമ്പോൾ ഹോട്ടൽ മുറികൾ കിട്ടാൻ ബുദ്ധിമുട്ടേറുന്നു

വാൻകൂവർ: വാൻകൂവറിൽ ടൂറിസം കുതിച്ചുയരുമ്പോൾ ഹോട്ടൽ മുറികൾ കിട്ടാൻ ബുദ്ധിമുട്ടേറുന്നുവെന്ന് റിപ്പോർട്ട്. കൂടുതൽ കനേഡിയക്കാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനാൽ, ഈ മേഖലയിൽ ടൂറിസം കുതിച്ചുയരുകയാണ്. ഇതിൻ്റെ ഫലമായി താമസച്ചെലവും കാർ വാടകയും വർദ്ധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. കാനഡയിലുടനീളമുള്ള വിവിധ സ്ഥലങ്ങൾക്ക് പുറമെ യുകെ, ഓസ്‌ട്രേലിയ, ജർമ്മനി, മെക്സിക്കോ, യുഎസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും വാൻകൂവറിലേക്ക് ഒട്ടേറെ സന്ദർശകൾ എത്തുന്നുണ്ട്. നിരവധി സമ്മേളനങ്ങളിലും, ക്രൂയിസ് കപ്പൽ സീസണിലും പങ്കെടുക്കാനും ആളുകൾ ഇവിടം സന്ദർശിക്കുന്നുണ്ട്. വേനലിൽ ആളുകൾ കൂടുതലായി എത്തുമെന്നാണ് […]
യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ട്രംപ്

യുനെസ്‌കോയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രയേൽ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാലാണ് പിന്മാറ്റമെന്നും ട്രംപ് വിശദീകരിച്ചു. വിഭജനാത്മകമായ സാമൂഹിക, സാംസ്‌കാരിക കാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്ന യുനെസ്‌കോയുടെ അജണ്ടയുമായി ബന്ധപ്പെട്ടാണ് ഏജന്‍സിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് ടാമി ബ്രൂസ് പറഞ്ഞു. പലസ്തീന്‍ രാഷ്ട്രത്തെ അംഗരാജ്യമായി അംഗീകരിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനം […]
ചൈനീസ് സഞ്ചാരികൾ ഇന്ത്യയിലേക്ക്; ടൂറിസ്റ്റ് വിസ അനുവദിക്കാൻ നടപടി

ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇന്ത്യ-ചൈന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്. ജൂലൈ 24 മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം. 2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. കൈലാസ് […]