‘ഇൻ എ വയലന്റ് നേച്ചർ-2’ ചിത്രീകരണം സെപ്റ്റംബറിൽ കാനഡയിൽ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് സ്ലാഷർ ചിത്രമായ ‘ഇൻ എ വയലന്റ് നേച്ചറി’ൻ്റെ രണ്ടാം ഭാഗം സെപ്റ്റംബറിൽ കാനഡയിൽ ചിത്രീകരണം ആരംഭിക്കും. ക്രിസ് നാഷ് എഴുതി സംവിധാനം ചെയ്ത ആദ്യ ഭാഗം, 2024 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മെയ് 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഒന്റാരിയോയിലെ വനത്തിൽ ക്യാമ്പിങ്ങിനെത്തുന്ന ഒരു കൂട്ടം കൗമാരക്കാർക്ക് നിഗൂഢമായൊരു ലോക്കറ്റ് ലഭിക്കുന്നു. ആ ലോക്കറ്റ് അനക്കം തട്ടിയതോടെ പതിറ്റാണ്ടുകളായി മണ്ണിനടിയിൽ അടക്കം ചെയ്യപ്പെട്ടിരുന്ന ജോണി എന്ന പകയുള്ള അമാനുഷിക […]
യാത്രാവിലക്കും മദ്യനിരോധനവും: കാനഡയുടെ നടപടികളിൽ ട്രംപിന് അതൃപ്തി

കനേഡിയൻ പൗരന്മാർ യുഎസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതും അമേരിക്കൻ മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയതും കാനഡയ്‌ക്കെതിരെ ട്രംപിന്റെ അതൃപ്തി വർധിപ്പിച്ചതായി കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. ഇതിലൂടെ അമേരിക്കയുമായി ഇടപഴകാൻ കാനഡയ്ക്ക് യോഗ്യതയില്ലെന്ന് യുഎസ് പ്രസിഡന്റ് കരുതുന്നതായും ഹോക്സ്ട്ര പറഞ്ഞു. ഇത്തരം നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ്-കാനഡ ബന്ധത്തിന്റെ ഭാവിയിൽ താൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്ന് അംബാസഡറെ ഉദ്ധരിച്ച് യുഎസ് എംബസി വ്യക്തമാക്കി. കാനഡയുടെ ട്രംപ് വിരുദ്ധ നിലപാടുകൾ പ്രതിഫലനമുണ്ടാക്കുന്നതായി […]
കാട്ടുതീ: ആൽബർട്ട സ്ലേവ് ലേക്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു

കാട്ടുതീ ഭീഷണിയെത്തുടർന്ന് നോർത്തേൺ ആൽബർട്ടയിലെ സ്ലേവ് ലേക്കിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രിയോടെ സ്ലേവ് ലേക്കിന്റെ നോർത്ത്ഈസ്റ്റിൽ ഇടിമിന്നലിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഡെവൺഷയർ റോഡ് നോർത്ത്, എംഡി ഓഫ് ലെസ്സർ സ്ലേവ് റിവർ , ഹാംലെറ്റ് ഓഫ് മാർട്ടൻ ബീച്ച്, സമ്മർവുഡ്, ടൗൺഷിപ്പ് റോഡ് 740 ആൻഡ് ഗിൽവുഡ് ഗോൾഡ് കോഴ്സ് എന്നീ പ്രദേശങ്ങൾക്ക് മുന്നറിയിപ്പ് ബാധകമാണെന്ന് ആൽബർട്ട എമർജൻസി അലേർട്ട് (എഇഎ) അറിയിച്ചു.
പാർക്കിങ് പിഴ തട്ടിപ്പ്: മുന്നറിയിപ്പ് നൽകി കാൽഗറി പൊലീസ്

പാർക്കിങ് പിഴയുടെ പേരിൽ നഗരത്തിൽ തട്ടിപ്പുകൾ വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കാൽഗറി പൊലീസ്. പാർക്കിങ് അല്ലെങ്കിൽ ഫോട്ടോ റഡാർ പിഴകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന ഫോൺ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറയുന്നു. ലിങ്കുകളോടുകൂടിയ ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചെയ്യരുത്. കാൽഗറി സിറ്റിയോ ആൽബർട്ട സർക്കാരോ പിഴ വിവരങ്ങൾ SMS വഴി അയക്കില്ലെന്നും, ടിക്കറ്റുകളും തുടർന്നുള്ള അറിയിപ്പുകളും തപാൽ വഴിയാണ് ലഭിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ഉടൻ […]
‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ച് കാനഡ സർക്കാർ

ജൂലൈ 16 മുതൽ 27 വരെ മോൺട്രിയലിൽ നടക്കുന്ന ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ച് കാനഡ സർക്കാർ. വ്യവസായ മന്ത്രി മെലനി ജോളി, കനേഡിയൻ ഐഡൻ്റിറ്റി ആൻഡ് കൾച്ചർ മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് എന്നിവരാണ് 18.59 ലക്ഷം ഡോളറിന്റെ ഫണ്ടിങ് പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലുകളിൽ ഒന്നായ ‘ജസ്റ്റ് ഫോർ ലോഫ്‌സ്’ ഫെസ്റ്റിവലിൽ സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ, സ്കെച്ച് കോമഡി, തെരുവ് പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കോമഡി ഷോകൾ അരങ്ങേറും. ലോകമെമ്പാടുമുള്ള […]