newsroom@amcainnews.com

പി.ഇ.ഐ. പ്രീമിയര്‍- കാര്‍ണി കൂടിക്കാഴ്ച: കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് ടോള്‍ കുറയ്ക്കുന്നതുള്‍പ്പെടെ ചര്‍ച്ചയാകും

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രീമിയര്‍ റോബ് ലാന്റ്സ് മാര്‍ക്ക് കാര്‍ണിയുമായി അടുത്താഴ്ച കൂടിക്കാഴ്ച നടത്തും. കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് ടോള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ജൂലൈ 21 മുതല്‍ 23 വരെ ഒന്റാരിയോയില്‍ നടക്കുന്ന ഫസ്റ്റ് മിനിസ്റ്റേഴ്സ് മീറ്റിങിലും കൗണ്‍സില്‍ ഓഫ് ദി ഫെഡറേഷനിലും ലാന്റ്സ് പങ്കെടുക്കും. ‘കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജിലെ ടോള്‍ 20 ഡോളറായി കുറയ്ക്കാനും വുഡ് ഐലന്‍ഡ്സ് ഫെറി ടോള്‍ പകുതിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി കാര്‍ണിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഞാന്‍ നേരിട്ട് സംസാരിക്കും,’ ലാന്റ്സ് […]

ടിടിസി ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇന്ന് മുതല്‍ പുതിയ രൂപത്തില്‍

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ടിടിസി യാത്രക്കാരെ പിടികൂടാന്‍ പുതിയ യൂണിഫോം അണിഞ്ഞ് പുതിയ പേരില്‍ ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇന്ന് മുതല്‍ രംഗത്ത് ഇറങ്ങും. ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനി മുതല്‍ പ്രൊവിന്‍ഷ്യല്‍ ഒഫന്‍സസ് ഓഫീസര്‍മാര്‍ എന്നറിയപ്പെടും. കൂടാതെ ചാരനിറത്തിലുള്ള ഷര്‍ട്ടുകളും വെസ്റ്റുകളും അടങ്ങിയയതാണ് പുതിയ യൂണിഫോം. വര്‍ഷം തോറും യാത്രാക്കൂലി വെട്ടിപ്പ് മൂലം കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റത്തിന് തുടക്കമിടുന്നതെന്ന് ടിടിസി സിഇഒ മന്‍ദീപ് എസ്. ലാലി അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 235 […]

റഷ്യയിലെ ഭൂചലന സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

റഷ്യയില്‍ തുടര്‍ച്ചയായ ഭൂചലനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഞായറാഴ്ച റഷ്യയെ നടുക്കി കംചാട്ക തീരത്ത് അഞ്ച് ഭൂചലനങ്ങളാണ് ഉണ്ടായത്. 6.7 മുതല്‍ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പത്ത് കിലോമീറ്റര്‍ ആഴത്തില്‍, കംചാട്കയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനങ്ങള്‍ ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ അടിയന്തര സേവന വിഭാഗമാണ് നേരത്തെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.