ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകളുടെ അനധികൃത കുറുപ്പടികൾക്ക് പകരമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കൽ തട്ടിപ്പിന് കേസ്

ന്യൂജഴ്‌സി: യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കൽ തട്ടിപ്പിന് കേസ്. റിതേഷ് കൽറയ്ക്കെതിരെയാണ് (51) കേസ്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. ന്യൂജഴ്സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുകയും അതിനായുള്ള കുറിപ്പടികൾക്ക് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കുറ്റം. കൂടാതെ, ബുക്ക് ചെയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി […]
യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എപ്‌സ്റ്റൈൻറെ സാന്നിധ്യത്തിൽ തന്നെ കയറിപ്പിടിച്ചെന്ന് എപ്‌സ്റ്റൈൻറെ മുൻ കാമുകിയുടെ വെളിപ്പെടുത്തൽ; ആരോപണം നിഷേധിച്ച് ട്രംപ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ആരോപണവുമായി എപ്‌സ്റ്റൈൻറെ മുൻ കാമുകി സ്റ്റേസി വില്യംസ്. എപ്‌സ്റ്റൈൻറെ സാന്നിധ്യത്തിൽ ട്രംപ് തന്നെ കയറിപ്പിടിച്ചതായും സ്റ്റേസി ആരോപിക്കുന്നു. എന്നാൽ, ട്രംപ് ഈ ആരോപണം നിഷേധിച്ചു. 1990-കളിൽ ഏതാനും മാസങ്ങൾ എപ്‌സ്റ്റൈനുമായി സ്റ്റേസി പ്രണയത്തിലായിരുന്നു. ട്രംപ് അദ്ദേഹത്തിൻറെ ചങ്ങാതിയായിരുന്നു, അദ്ദേഹത്തിന്റെ വിങ്മാൻ ആയിരുന്നു – സ്റ്റേസി പറയുന്നു. “ഞങ്ങൾ കണ്ടുമുട്ടുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ ഓരോ തവണയും അദ്ദേഹം പരാമർശിച്ചിരുന്ന ഒരേയൊരു സുഹൃത്ത് […]
മെക്സിക്കൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടി; മെക്സിക്കോയിൽനിന്നുള്ള വിമാനങ്ങൾക്ക് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയന്ത്രണങ്ങൾ

വാഷിംഗ്ടൺ: മെക്സിക്കോയിൽ നിന്നുള്ള വിമാനങ്ങൾക്ക് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രാ, കാർഗോ വിമാനങ്ങൾക്ക് മെക്സിക്കൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കം. കൂടാതെ, ഡെൽറ്റ എയർലൈൻസും എയറോമെക്സിക്കോയും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം അവസാനിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തി. മെയിൻ ബെനിറ്റോ ജുവാരസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 മൈലിലധികം (48.28 കിലോമീറ്റർ) അകലെയുള്ള പുതിയ ഫെലിപ്പെ ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനക്കമ്പനികളെ മാറ്റാൻ മെക്സിക്കോ നടത്തിയ നീക്കങ്ങൾ […]
ടെക്സസിലെ പ്രളയത്തിൽ കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെ; ദുരന്തത്തിൽ മരിച്ചത് 135 പേർ

കെർ കൗണ്ടി: ജൂലൈ നാലിന് ടെക്സസിലെ കെർ കൗണ്ടിയിൽ ആഞ്ഞടിച്ച പ്രളയത്തിൽ കാണാതായവരിൽ മൂന്ന് പേരെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം നൂറോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ദുരന്തബാധിതരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് കാണാതായവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായത്. കെർ കൗണ്ടിയിൽ മാത്രം 160-ൽ അധികം ആളുകളെ കാണാതായതായാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. “നിരവധി മണിക്കൂറുകൾ നീണ്ട ഏകോപിത തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, സൂക്ഷ്മമായ അന്വേഷണങ്ങൾ, അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള […]
കുട്ടിയെ സ്കൂളിലാക്കുന്ന സമയത്ത് രക്ഷിതാവായ ഇറാൻ പൗരനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു; വ്യാപക വിമർശനം

ഒറിഗോൺ: കുട്ടികളെ സ്കൂളിലാക്കുന്ന സമയത്ത് രക്ഷിതാവായ ഒരു പിതാവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിൽ രക്ഷിതാക്കൾക്ക് ഞെട്ടൽ. പോർട്ട്‌ലാൻഡിനടുത്തുള്ള ബീവർട്ടണിലെ ഒരു പ്രീസ്‌കൂളിലാണ് സംഭവം. കുട്ടികൾക്കും കുടുംബങ്ങൾക്കും സ്കൂൾ ജീവനക്കാർക്കും മുന്നിൽ വെച്ച് കാറിൻറെ ജനൽ തകർത്താണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. “ചെറിയ കുട്ടികളെ പരിപാലിക്കുന്ന ഒരു ഡേ കെയർ സുരക്ഷിതമായ ഒരിടമായിരിക്കണം,” വെള്ളിയാഴ്ച രാവിലെ മകളെ ബീവർട്ടണിലെ മോണ്ടിസോറി സ്കൂളിൽ കൊണ്ടുവിട്ട ശേഷം നതാലി ബെർണിംഗ് പറഞ്ഞു. ഇത് ആ കുടുംബത്തിന് മാത്രമല്ല, മറ്റ് കുട്ടികൾക്കും മാനസിക […]
അമേരിക്കയിൽ പരിസ്‌ഥിതി സംരക്ഷണ ഏജൻസി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിങ്ടൻ ഡിസി: അമേരിക്കയിൽ പരിസ്‌ഥിതി സംരക്ഷണ ഏജൻസി (EPA) ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും തങ്ങളുടെ പ്രധാനപ്പെട്ട ഗവേഷണ വികസന ഓഫിസ് (ORD) നിർത്തലാക്കാനും ഒരുങ്ങുന്നു. നികുതിദായകരുടെ പണം കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സെൽഡിൻ പ്രസ്താവനയിൽ വ്യക്തമാക്കി. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏജൻസി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇപിഎ അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിൻ ഒരു ‘റിഡക്ഷൻ ഇൻ ഫോഴ്സ്’ (RIF)നടപ്പിലാക്കുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതിലൂടെ ഇപിഎയ്ക്ക് 748.8 ദശലക്ഷം […]
ബെല്‍ജിയത്തില്‍ മ്യൂസിക്ക് ഫെസ്റ്റിവലിനിടെ കനേഡിയന്‍ യുവതി മരിച്ചു

ബെല്‍ജിയത്തിലെ ബൂമില്‍ നടന്ന ടുമാറോലാന്‍ഡ് മ്യൂസിക്ക് ഫെസ്റ്റിവലിനിടെ 35 വയസ്സുള്ള കനേഡിയന്‍ യുവതി മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ യുവതിക്ക് സുഖമില്ലാതാവുകയും ആശുപത്രയില്‍ പ്രവേശിപ്പിച്ചതായും ടുമാറോലാന്‍ഡ് വക്താവ് ഡെബ്ബി വില്‍ംസെന്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച രാവിലെ യുവതി മരിച്ചതായി ഫെസ്റ്റിവല്‍ സംഘാടകരെ അറിയിച്ചതായി ഡെബ്ബി വില്‍ംസെന്‍ വ്യക്തമാക്കി. മരണകാരണം ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിച്ചുവരികയാണെന്ന് വില്‍ംസെന്‍ പറയുന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആന്റ്വെര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. ബെല്‍ജിയത്തില്‍ കനേഡിയന്‍ യുവതി മരിച്ചതായി ഗ്ലോബല്‍ […]
കാലാവസ്ഥാ വ്യതിയാനം കൊതുകു ജന്യരോഗങ്ങള്‍ക്ക് കാരണമാകുന്നു

കാലാവസ്ഥാ വ്യതിയാനം കൊതുകുകള്‍ പരത്തുന്ന വൈറസുകളുടെയും രോഗങ്ങളുടെയും ആവിര്‍ഭാവത്തിന് കാരണമാകുന്നതായി വന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍. ചൂടുള്ള കാലാവസ്ഥ കൊതുകുകള്‍ക്ക് കൂടുതല്‍ കാലം പ്രജനനം നടത്താന്‍ കഴിയുന്നതിലേക്ക് നയിക്കുന്നതായി ഹെല്‍ത്ത് ഓഫീസറായ ഡോ. രോഹിത് വിജ് പറഞ്ഞു. അതേസമയം പ്രദേശത്തെ കൊതുകുകളെയും അവ പരത്തുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്രിട്ടിഷ് കൊളംബിയയിലെ സീ-ടു-സ്‌കൈ മേഖലയിലുടനീളം കൊതുകു കെണികള്‍ സ്ഥാപിച്ചു. മൂന്ന് മാസം […]
കാനഡയുടെ സ്റ്റീല്‍ ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് ചൈന

കാനഡയുടെ സ്റ്റീല്‍ ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് കാനഡയിലെ ചൈനീസ് എംബസി. ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങള്‍ ലംഘിച്ചതായി എംബസി ആരോപിച്ചു. കനേഡിയന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ചൈനയില്‍ നിന്നുള്ള എല്ലാ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ബുധനാഴ്ച്ച പറഞ്ഞിരുന്നു. ഇത്തരം നടപടികള്‍ WTO നിയമങ്ങള്‍ ലംഘിക്കുന്നതും, അന്താരാഷ്ട്ര വ്യാപാര ക്രമത്തെ തടസ്സപ്പെടുത്തുന്നതും, ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം വരുത്തുന്നതുമാണെന്ന് ചൈനീസ് എംബസി വക്താവ് പറഞ്ഞു. ഇത് ചൈനയ്ക്കും കാനഡയ്ക്കും ഇടയിലുള്ള സാമ്പത്തിക, […]
ഖലിസ്ഥാന്‍ ആക്രമണത്തിന് ശേഷം കപില്‍ ശര്‍മ്മയുടെ കാനഡ കഫേ വീണ്ടും തുറന്നു

ഇന്ത്യന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കപില്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുളള ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ കഫേ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 9 ന് നടന്ന ഖലിസ്ഥാന്‍ ഭീകരാക്രമണത്തിന് ശേഷം ‘കാപ്സ് കഫേ’ അടച്ചിരുന്നു. കഫേയുടെ ഉദ്ഘാടനത്തിന് പിന്നാലെയായിരുന്നു അജ്ഞാതരായ ആളുകള്‍ ആക്രമണം നടത്തിയത്. ഖലിസ്ഥാനി ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി (BKI) ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലഡ്ഡി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഭീകരതയുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയില്‍ തിരയുന്ന പ്രതിയാണ് ലഡ്ഡി. ഇന്ത്യയിലെ ദേശീയ […]