കൊക്കകോളയില്‍ കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കും: ഡോണള്‍ഡ് ട്രംപ്

യുഎസില്‍ കൊക്കകോളയില്‍ കൃത്രിമ മധുരത്തിന് പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത വര്‍ഷം മുതല്‍ ഇത്തരത്തില്‍ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പിന് (HFCS) പകരം കരിമ്പില്‍ നിന്നുള്ള പഞ്ചസാര ഉപയോഗിക്കാനുള്ള തന്റെ നിര്‍ദ്ദേശം കൊക്കകോള കമ്പനി അംഗീകരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ‘ഇത് അവരുടെ വളരെ നല്ല ഒരു നീക്കമായിരിക്കും – നിങ്ങള്‍ക്ക് കാണാം. ഇത് കൂടുതല്‍ മികച്ചതായിരിക്കും!’ ട്രംപ് പറഞ്ഞു. ” കൊക്കകോള […]
കാനഡയില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടര്‍ (ഇ-സ്‌കൂട്ടര്‍) അപകടങ്ങളില്‍ വര്‍ധനവുണ്ടായതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ(CIHI) പുതിയ റിപ്പോര്‍ട്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022-നും 2024-നും ഇടയില്‍ 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ഇ-സ്‌കൂട്ടര്‍ അപകടവുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ 61% വര്‍ധനവുണ്ടായി. ഇതേ കാലയളവില്‍, സ്ത്രീകള്‍ക്കിടയിലെ പരുക്കുകള്‍ 60% വര്‍ധിച്ചപ്പോള്‍, 18 നും 64 നും ഇടയില്‍ […]
കൊല്ലം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
പിജിപി ഇൻടേക്ക് ജൂലൈ 28 മുതല്‍: ഈ വര്‍ഷം 10000 പേര്‍ക്ക് അവസരം

കാനഡയിലേക്ക് കുടിയേറിയ വിദേശികള്‍ക്ക് അവരുടെ മാതാപിതാക്കളെയും മുത്തശ്ശി-മുത്തശ്ശന്മാരെയും ഒപ്പം കൂറ്റൻ ഇമിഗ്രേഷന്‍ വകുപ്പ് അവസരമൊരുക്കുന്നു. ജൂലൈ 28 മുതല്‍ പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് പ്രോഗ്രാം (പിജിപി) വഴി സ്ഥിരതാമസത്തിന് അപേക്ഷ ക്ഷണിക്കാൻ ആരംഭിക്കുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. ഈ വര്‍ഷം 10,000 പൂര്‍ണ്ണ അപേക്ഷകള്‍ അംഗീകരിക്കാനാണ് കാനഡ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളില്‍ 17,860 ക്ഷണക്കത്തുകള്‍ വിദേശ അപേക്ഷകര്‍ക്ക് അയക്കും. കാനഡയുടെ പിജിപി പ്രോഗ്രാം വഴി യോഗ്യരായ കനേഡിയന്‍ […]
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; 60 മരണം

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടം പൂര്‍ണമായും കത്തിനശിക്കുന്നതിന്റെയും കനത്ത പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ […]
ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ്: നൂറോളം സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

ഫെഡറൽ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായതോടെ ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെതിരെ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികൾ. പൊളിയേവ് മത്സരത്തിനിറങ്ങുന്ന ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങാണ് സ്ഥാനാർത്ഥി നിരകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നത്. ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റിയാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൂറുകണക്കിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. റൈഡിങ്ങിൽ ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിക്കുമ്പോൾ, യുണൈറ്റഡ്, ലിബർട്ടേറിയൻ, ക്രിസ്ത്യൻ ഹെറിറ്റേജ്, കൺസർവേറ്റീവ് പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ട്. അതേസമയം ഇതുവരെ ലിബറൽ പാർട്ടി റൈഡിങ്ങിൽ സ്ഥാനാർത്ഥിയെ […]
കാനഡ പോസ്റ്റ് സമരം: പുതിയ ഓഫറിൽ ജീവനക്കാരുടെ വോട്ടിങ് ജൂലൈ 21 മുതൽ

പുതിയ കരാറിനായി കാനഡ പോസ്റ്റ് മുന്നോട്ടു വെച്ച ഓഫറിൽ തിങ്കളാഴ്ച മുതൽ പോസ്റ്റൽ ജീവനക്കാർ വോട്ട് ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. വേതന വർധനയും ആഴ്ചയിൽ ഏഴ് ദിവസത്തെ ഡെലിവറി നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളും അടങ്ങുന്ന പുതിയ ഓഫറിൽ ജൂലൈ 21 മുതൽ ഓഗസ്റ്റ് 1 വരെ ആയിരിക്കും വോട്ടിങ് നടക്കുക. കാനഡ പോസ്റ്റുമായുള്ള കരാർ ചർച്ചകൾ വഴിമുട്ടിയതോടെ മാസങ്ങളായി ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് പണിമുടക്കിലാണ്. പ്രതിസന്ധി […]
കാര്‍ണി സാമ്പത്തിക സുതാര്യത ഉറപ്പ് വരുത്തണം: പിയേര്‍ പൊളിയേവ്

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തന്റെ ബ്ലൈന്‍ഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക സുതാര്യത ഉറപ്പാക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ്. കാര്‍ണിയുടെ ബ്ലൈന്‍ഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാല്‍പര്യം (conflict of interest) ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ കാര്‍ണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും പൊളിയേവ് പറയുന്നു. പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങള്‍ പൂര്‍ണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ […]
ബില്‍ സി-5: തദ്ദേശീയ ജനത നേതാക്കൾ-കാര്‍ണി കൂടിക്കാഴ്ച വിവാദത്തില്‍

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായുള്ള ബില്‍ സി-5നെക്കുറിച്ചുള്ള കൂടിക്കാഴ്ച വിവാദത്തില്‍. ജൂലൈ 16-ന് നടക്കാനിരുന്ന കൂടിക്കാഴ്ച, ബില്‍ സി-5ന്റെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും, ഇത് ”അവസാനനിമിഷ” നീക്കമാണെന്ന് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ ആരോപിക്കുന്നു. ബില്‍ സി-5, കാനഡയിലെ വികസന പദ്ധതികളെ ദ്രുതഗതിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന നിയമനിര്‍മ്മാണമാണ്. എന്നാല്‍, ഈ ബില്‍ തദ്ദേശീയ ജനതകളുമായുള്ള കൂടിയാലോചനകള്‍ ഇല്ലാതെയാണ് തയ്യാറാക്കിയതെന്ന വിമര്‍ശനം ശക്തമാണ്. ഫസ്റ്റ് നേഷന്‍സ്, മെറ്റി, ഇന്യൂയിട്ട് സമുദായങ്ങളുമായി മതിയായ ചര്‍ച്ചകള്‍ നടത്താതെ ബില്‍ […]