newsroom@amcainnews.com

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശമെത്തിയത് സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽനിന്ന്

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ടവർ ബിൽഡിംഗിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ മെയിലിൽ പറയുന്നത്. ബോംബ് സ്ക്വാഡ് സംഘവും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ […]

കണ്ടൻറ് കോപ്പിയടിക്കാർ ജാഗ്രതൈ! സ്‌പാമിംഗും കണ്ടൻറ് കോപ്പിയടിയും തടയുന്നതിൻറെ ഭാഗമായി മെറ്റ 2025ൽ ഇതുവരെ നീക്കം ചെയ്തത് ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ

കാലിഫോർണിയ: സ്‌പാമിംഗും കണ്ടൻറ് കോപ്പിയടിയും തടയുന്നതിൻറെ ഭാഗമായി മെറ്റ 2025ൽ ഇതുവരെ നീക്കം ചെയ്തത് ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകൾ. ഫേസ്ബുക്ക് പേജ് കൂടുതൽ സത്യസന്ധവും ആധികാരികവും പ്രധാന്യമുള്ളതുമാക്കി മാറ്റാനുള്ള വിശാല ശ്രമത്തിൻറെ ഭാഗമാണ് ഈ നീക്കമെന്ന് മെറ്റ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി ഒറിജനൽ കണ്ടൻറുകൾ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ നടപടികൾ മെറ്റ പ്രഖ്യാപിക്കുകയും ചെയ്തു. കോപ്പിയടി കണ്ടൻറുകൾ കണ്ടെത്താനുള്ള പുത്തൻ സംവിധാനം തയ്യാറായതായും മെറ്റ അറിയിച്ചു. കണ്ടൻറ് കോപ്പിയടിക്കാർ ജാഗ്രതൈ ഫേസ്ബുക്ക് ഫീഡ് സത്യസന്ധമാക്കാൻ കർശന നടപടികൾ […]

സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ! ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ല; നെടുമങ്ങാട് ന​ഗരസഭയിലെ സിപിഎം കൗൺസിലർ രാജിവെച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ന​ഗരസഭയിലെ സിപിഎം കൗൺസിലർ രാജിവെച്ചു. വാ​ഗ്ദാനം ചെയ്ത പാലം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിനെ തുർന്ന് കൊപ്പം വാർഡ് കൗൺസിലർ പി രാജീവാണ് രാജിവെച്ചത്. രാജി സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി അനുവദിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ ഇപ്പോഴും അവ്യക്തമാണെന്ന് കുറിപ്പിൽ പറയുന്നു. വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവനും ജനപ്രതിനിധി ആയി തുടരാൻ പാടില്ല. കൂടാതെ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും അത് […]

ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല മടങ്ങിയെത്തി; ആക്സിയം 4 ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്ത് വിജയകരമായി ഇറങ്ങി

കാലിഫോർണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിൽ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗൺ ഗ്രേസ് പേടകം കാലിഫോർണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗൺ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിൻറെ എംവി ഷാനോൺ കപ്പൽ കരയ്‌ക്കെത്തിക്കും ജൂൺ […]

കാത്തിരിപ്പിന് വിരാമം; ടെസ്‍ല മോട്ടോഴ്സിന്റെ ആദ്യത്തെ ഷോറൂം മുംബൈയിൽ, വിലയും മോഡലും അറിയാം

മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്. നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. റിയർ-വീൽ ഡ്രൈവ് ഓൺ-റോഡ് 61,07,190 രൂപ മുതലാണ് വില. ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ […]