newsroom@amcainnews.com

കര്‍ശന കുടിയേറ്റ നിയന്ത്രണം അനിവാര്യമെന്ന് പിയേര്‍ പൊളിയേവ്

അടുത്ത രണ്ട് വര്‍ഷത്തേക്ക് കര്‍ശന ജനസംഖ്യാ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കണ്‍സര്‍വേറ്റീവ് ലീഡര്‍ പിയേര്‍ പൊളിയേവ്. ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, ജോലികള്‍ തുടങ്ങിയ മേഖലകളിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കുടിയേറ്റത്തില്‍ കര്‍ശനമായ പരിധി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്തേക്ക് വരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പോകേണ്ടതുണ്ട്, ഓട്ടവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിയേര്‍ പൊളിയേവ് പറഞ്ഞു. ലിബറല്‍ സര്‍ക്കാരിന് കീഴില്‍ പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം ജനസംഖ്യാ വളര്‍ച്ചയുണ്ടായപ്പോള്‍ രാജ്യത്ത് കഷ്ടിച്ച് 200,000 വീടുകള്‍ മാത്രമാണ് […]

കാട്ടുതീ ഭീഷണി: ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പ്-കാര്‍ണി കൂടിക്കാഴ്ച ഇന്ന്

രാജ്യത്തുടനീളം പടര്‍ന്നുപിടിക്കുന്ന കാട്ടുതീ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും. മെയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കാട്ടുതീ തരംഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാരുമായും യോഗം ചേര്‍ന്നിരുന്നു. കാട്ടുതീക്ക് ഒരു ഇടവേള വന്നെങ്കിലും പിന്നീട് സസ്‌കാച്വാന്‍, മാനിറ്റോബ, വടക്കന്‍ ഒന്റാരിയോ എന്നിവിടങ്ങളില്‍ വീണ്ടും തീ കത്തിപ്പടരുകയാണ്. നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയില്‍ ആറായിരത്തിലധികം ആളുകള്‍ നിലവില്‍ വീടുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ലിന്‍ […]

ജൂണിൽ കാനഡയുടെ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നു

വാഹന വില വർധനയെ തുടർന്ന് ജൂണിൽ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മെയ് മാസത്തിൽ 1.7 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. യാത്രാ വാഹനങ്ങളുടെ വില ജൂണിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി. കൂടാതെ 18 മാസത്തിനിടെ ആദ്യമായി ഉപയോഗിച്ച കാറുകളുടെ വിലയും വർധിച്ചതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി. ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ […]

കാനഡ-യുഎസ് അതിർത്തിയിൽ വാഹനാപകടം: അനധികൃത കുടിയേറ്റക്കാരെ തിരയുന്നു

ക്യൂബെക്കിലെ കാനഡ-യുഎസ് അതിർത്തിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ തുടരുന്നു. അതിർത്തി പ്രദേശമായ ഹെമ്മിംഗ്‌ഫോർഡിൽ രണ്ട് എസ്‌യുവികൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തിൽ രണ്ട് പേരും മറ്റൊന്നിൽ പത്തോളം പേരുമാണ് ഉണ്ടായിരുന്നത്. രണ്ടുപേരുണ്ടായിരുന്ന വാഹനത്തിന്റെഡ്രൈവറെ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി ക്യൂബെക്ക് പ്രവിശ്യാ പൊലീസ് അറിയിച്ചു. അതേസമയം, രണ്ടാമത്തെ എസ്‌യുവിയിലുണ്ടായിരുന്നത് യുഎസിൽ നിന്ന് അതിർത്തി കടന്ന് അനധികൃതമായി വന്ന കുടിയേറ്റക്കാരാണെന്നും ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന എട്ടോളം പേർ […]

യുഎസ് താരിഫ് ഭീഷണി: മന്ത്രിസഭാംഗങ്ങൾ-കാർണി കൂടിക്കാഴ്ച ഇന്ന്

പുതിയ തീരുവകൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ തന്‍റെ മന്ത്രിസഭാംഗങ്ങളുമായി ഇന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച ഈ വിഷയത്തിൽ കനേഡിയൻ പ്രീമിയർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 35% തീരുവ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് കാർണിക്ക് അയച്ച കത്തിൽ പറഞ്ഞു. അതേസമയം കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന് അനുസൃതമായ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് ബാധകമായിരിക്കില്ലെന്ന് […]

ആൽബർട്ട അഞ്ചാംപനി കേസുകൾ വർധിക്കുന്നു

ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ 30 പുതിയ കേസുകൾ കണ്ടെത്തിയതോടെ അഞ്ചാംപനി കേസുകളിൽ പ്രവിശ്യ അമേരിക്കയെ മറികടന്നു. ഇതോടെ മാർച്ച് ആദ്യം മുതൽ പ്രവിശ്യയിലെ മൊത്തം അഞ്ചാംപനി കേസുകളുടെ എണ്ണം 1,314 ആയി ഉയർന്നു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 39 സംസ്ഥാനങ്ങളിലായി 1,288 കേസുകൾ റിപ്പോർട്ട് ചെയ്തതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. 1998-ൽ കാനഡയിൽ അഞ്ചാംപനി നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും, വാക്സിനേഷൻ നിരക്കുകളിലെ കുറവ് സമീപമാസങ്ങളിൽ […]

ബിഷ്ണോയ് സംഘത്തെ തീവ്രവാദകളായി പ്രഖ്യാപിക്കണം: ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ സർക്കാർ

ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് ആൽബർട്ട ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഈ സംഘത്തെ ഇല്ലാതാക്കേണ്ടത് കനേഡിയൻ പൗരന്മാരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു. ലോറൻസ് ബിഷ്ണോയ് സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കത്തെഴുതുമെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബിയും സറേ മേയർ ബ്രെൻഡയും ഒരു മാസം മുൻപ് പറഞ്ഞിരുന്നു. ആൽബർട്ട, ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയയിലെ സറേ എന്നിവിടങ്ങളിലെ […]

ജൂണിലെ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപനം ഇന്ന്: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ജൂണിലെ പണപ്പെരുപ്പ നിരക്ക് ഇന്ന് റിപ്പോർട്ട് ചെയ്യുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മെയ് മാസത്തിൽ 1.7 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണിൽ 1.9 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. അതേസമയം ഭക്ഷ്യ, ഗതാഗത ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ ജൂണിൽ പണപ്പെരുപ്പം രണ്ട് ശതമാനമായി ഉയർന്നതായി ബാങ്ക് ഓഫ് മൺട്രിയോൾ റിപ്പോർട്ട് ചെയ്തു. ജൂലൈ 30-ന് അടുത്ത പലിശ നിരക്ക് തീരുമാനിക്കുന്നതിന് മുമ്പ് ബാങ്ക് ഓഫ് കാനഡയുടെ അവസാന അവലോകനമായിരിക്കും ജൂണിലെ പണപ്പെരുപ്പ റിപ്പോർട്ട്. യുഎസ് താരിഫുകൾ പണപ്പെരുപ്പത്തെയും […]

മെക്‌സിക്കന്‍ തക്കാളിക്ക് 17% തീരുവ: ട്രംപ്

മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കന്‍ തക്കാളി കര്‍ഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെയാണ് ഈ തീരുവ ചുമത്തല്‍. എന്നാല്‍ മെക്‌സിക്കോയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തക്കാളിക്ക് തീരുവ ഏര്‍പ്പെടുത്തിയത് എന്നും സൂചനയുണ്ട്. അമേരിക്കന്‍ വിപണിയിലെത്തുന്ന തക്കാളിയുടെ ഏകദേശം 70 ശതമാനവും മെക്‌സിക്കോയില്‍ നിന്നാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. തീരുവ വന്നതോടെ ചില്ലറ വില്‍പ്പനയ്‌ക്കെത്തുന്ന തക്കാളിയുടെ വിലയില്‍ 8.5 ശതമാനം വിലക്കയറ്റമുണ്ടായേക്കുമെന്ന് അമേരിക്കയിലെ […]

ക്രോം ബ്രൗസറിന് ചെക്ക്! ഗൂഗിൾ ക്രോമിനെ മറികടക്കുക ലക്ഷ്യമിട്ട് ഓപ്പൺ എഐ പുത്തൻ എഐ അധിഷ്ഠിത ബ്രൗസർ അവതരിപ്പിക്കുന്നു

കാലിഫോർണിയ: ഇൻറർനെറ്റ് ബ്രൗസിംഗ് രംഗത്തും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പിടിമുറുക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രധാനികളിലൊന്നായ ഓപ്പൺഎഐ, എഐ അധിഷ്‌ഠിത ബ്രൗസർ ആഴ്‌ചകൾക്കുള്ളിൽ പുറത്തിറക്കും. ഗൂഗിളിൻറെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്തുക ലക്ഷ്യമിട്ടാണ് ഓപ്പൺ എഐ ഈ എഐ ബ്രൗസർ ഒരുക്കുന്നത്. ഓപ്പൺഎഐ ബ്രൗസർ പ്രവർത്തനം എങ്ങനെ? ഓപ്പൺഎഐ അവരുടെ സ്വന്തം എഐ അധിഷ്‌ഠിത ബ്രൗസർ വരും ആഴ്‌ചകളിൽ പുറത്തിറക്കും. ബ്രൗസർ വിപണിയിൽ ഗൂഗിൾ ക്രോമിനുള്ള മേധാവിത്വം തകർക്കുകയാണ് ഓപ്പൺഎഐയുടെ ലക്ഷ്യം. ചാറ്റ്‌ബോട്ടുകൾക്കും മറ്റ് എഐ ടൂളുകൾക്കും […]