കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ രാജ്യം പാടുപെടുന്നു; കുടിയേറ്റ വിഷയത്തിൽ രാജ്യം കർശനമായ നിലപാട് സ്വീകരിക്കണമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ

കുടിയേറ്റ വിഷയത്തിൽ രാജ്യം കർശനമായ നിലപാട് സ്വീകരിക്കണമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ രാജ്യം പാടുപെടുകയാണെന്നും വരുന്നതിനേക്കാൾ കൂടുതൽ കുടിയേറ്റക്കാർ പോകുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പൊയിലീവ്രെ പറഞ്ഞു.അടുത്ത രണ്ട് വർഷത്തിനുള്ളിൽ പെർമിറ്റുകൾ കാലഹരണപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് പൊയിലിവ്രെ പറഞ്ഞു. അവരിൽ പലരും പോകാനാണ് സാധ്യത. എങ്കിലും അടുത്ത രണ്ട് വർഷത്തേക്ക് വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ പോകേണ്ടതുണ്ടെന്നും പൊയിലിവ്രെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ലിബറൽ സർക്കാർ ഇമിഗ്രേഷൻ വിഷയം കൈകാര്യം ചെയ്തതിനെയും […]
കാനഡക്കാരിൽ ഏകദേശം മൂന്നിൽ ഒരു ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ് എന്ന് പുതിയ ഗവേഷണഫലം

ഓട്ടവ: കാനഡക്കാരിൽ ഏകദേശം മൂന്നിൽ ഒരു ശതമാനം പേരും പൊണ്ണത്തടിയുള്ളവരാണ് എന്ന് പുതിയ ഗവേഷണഫലം. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ ആണ് ഇതു സംബന്ധിച്ച പുതിയ പഠനം പ്രസിദ്ധീകരിച്ചത്. പാൻഡെമിക് സമയത്ത് കൂടുതൽ ശരീരഭാരം സംഭവിക്കുന്നതിനാൽ, ഏകദേശം മൂന്നിലൊന്ന് കനേഡിയൻമാരും പൊണ്ണത്തടിയുള്ളവരായി മാറിയിരിക്കുന്നുവെന്ന് എപ്പിഡെമിയോളജിസ്റ്റും കാർഡിയോളജിസ്റ്റുമായ ഡോ. ക്രിസ്റ്റഫർ ലാബോസ് വിശദീകരിക്കുന്നു. 2023ൽ 32.7 ശതമാനം കനേഡിയൻമാരും (10.6 ദശലക്ഷം പേർ) അമിതവണ്ണമുള്ളവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2009നെ അപേക്ഷിച്ച് ഏകദേശം എട്ട് ശതമാനം പോയിൻ്റുകളുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. […]
ക്യൂബെക്ക് തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന

മോന്ററിയൽ: ക്യൂബെക്ക് തീവ്രവാദികൾ എന്ന് സംശയിക്കപ്പെടുന്നവർക്ക് തങ്ങളുടെ പക്കൽ നിന്ന് തോക്കുകളും വെടിയുണ്ടകളും ലഭിച്ചിട്ടില്ലന്ന് കനേഡിയൻ സേന. തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ക്യൂബെക്ക് സിറ്റി ഏരിയയിൽ നിന്ന് നാല് പേരെ ആർസിഎംപി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കനേഡിയൻ സായുധ സേനയിൽ നിന്ന് ആയുധങ്ങളോ വെടിക്കോപ്പുകളോ സ്ഫോടകവസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് ദേശീയ പ്രതിരോധ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്. ആർസിഎംപിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ മിലിട്ടറി പോലീസും കനേഡിയൻ ആർമിയും പിന്തുണയ്ക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ […]
കാനഡയിൽനിന്നു താൽക്കാലിക താമസക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതോടെ വാടക വീടുകളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോർട്ട്

ഓട്ടവ: കാനഡയിൽനിന്നു താൽക്കാലിക താമസക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതോടെ വാടക വീടുകളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളും വിദേശ തൊഴിലാളികളും കാനഡ വിടുന്നതോടെ നിരവധി പ്രധാന ഭവന വിപണികളിൽ വാടക വിലയിൽ കുത്തനെ കുറവുണ്ടായതായി കാനഡ മോർഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ(CMHC) റിപ്പോർട്ട് ചെയ്യുന്നു. ടൊറന്റോ, കാൽഗറി, വാൻകുവർ എന്നീ വിപണികളിൽ വാടക നിരക്കിൽ കുത്തനെ കുറവുണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. ഈ വർഷം ആദ്യ പാദത്തിൽ കാൽഗറി, ടൊറന്റോ, വാൻകുവർ, ഹാലിഫാക്‌സ് എന്നിവടങ്ങളിലെ പരസ്യപ്പെടുത്തിയ വാടകയിൽ […]
സമ്മറിലെ വരണ്ട കാലാവസ്ഥയെ നേരിടാനുള്ള നടപടികൾ തുടങ്ങി; ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ

സമ്മർ സീസണിൽ വരണ്ട കാലാവസ്ഥയെ നേരിടാനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രവിശ്യയിൽ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ വാട്ടർ, ലാൻഡ്, ആൻഡ് റിസോഴ്‌സ് സ്റ്റിയുവാർഡ്ഷിപ്പ് മിനിസ്റ്റർ റാൻഡീൻ നീൽ ആണ് ജനങ്ങളോട് ആവശ്യം ഉന്നയിച്ചത്.പ്രവിശ്യയിലുടനീളമുള്ള മിക്ക വെതർ സ്റ്റേഷനുകളും സാധാരണയിലും താഴെയാണ് നീരൊഴുക്ക് റിപ്പോർട്ട് ചെയ്യുന്നതെന്ന് മന്ത്രാലയം പറയുന്നു. സ്വമേധാ ഉള്ള സംരക്ഷണമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അരുവിയുടെ ഒഴുക്ക് നിർണായക നിലയിലേക്ക് […]
കാനഡയുടെ ചെലവ് ചുരുക്കല്‍ നടപടിയില്‍ ആശങ്കയറിയിച്ച് വിദേശകാര്യ വകുപ്പ്

മാര്‍ക്ക് കാര്‍ണി സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ വിദേശകാര്യ വകുപ്പിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വസന്തകാലം മുതല്‍ തങ്ങളുടെ ബജറ്റില്‍ 7.5% ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ മന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഇതില്‍ ഗ്ലോബല്‍ അഫയേഴ്സ് കാനഡയും ഉള്‍പ്പെടുമെന്നും വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് അറിയിച്ചു. ചുവപ്പുനാടയും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കാന്‍ ഇത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ അഫയേഴ്സ് കാനഡ വിദേശരാജ്യങ്ങളിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതിനിടെയാണ് ഈ നീക്കം. മുന്‍ കാനഡ അംബാസഡര്‍ […]
മാളികപ്പുറം ടീമൊന്നിക്കുന്ന ഹൊറര്‍ ഫാമിലി ഡ്രാമ ‘സുമതി വളവ്’ ശ്രീ ഗോകുലം മൂവീസ് ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്കെത്തിക്കുന്നു

മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് അപ്ഡേറ്റ് ആണ് പ്രേക്ഷകരിലേക്കെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവര്‍ത്തകരും […]
ഇന്ധന പമ്പിലെ തകരാര്‍: ഒരു ലക്ഷം ഫോര്‍ഡ് വാഹനങ്ങള്‍ തിരിച്ചുവിളിച്ച് കാനഡ

ഇന്ധന പമ്പിലുണ്ടായ തകരാര്‍ മൂലം എഞ്ചിന്‍ നിലയ്ക്കാനും അപകടമുണ്ടാവാനും സാധ്യതയുള്ളതിനാല്‍ ഒരു ലക്ഷത്തിലധികം ഫോര്‍ഡ് വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ട്രാന്‍സ്‌പോര്‍ട്ട് കാനഡ. 107,534 കാറുകള്‍, എസ്യുവികള്‍, ട്രക്കുകള്‍ എന്നിവയെ ഈ തിരിച്ചുവിളിക്കല്‍ ബാധിക്കുമെന്ന് ഏജന്‍സി അറിയിച്ചു. ലോ-പ്രഷര്‍ ഫ്യുവല്‍ പമ്പ് തകരാറിലാകാന്‍ സാധ്യതയുണ്ടെന്നും ഇത് മൂലം ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിന്‍ പെട്ടെന്ന് നിലച്ചുപോകാന്‍ കാരണമായേക്കാമെന്നും റീകോള്‍ നോട്ടീസില്‍ പറയുന്നു. ഫോര്‍ഡ് ബ്രോങ്കോ, എക്‌സ്‌പെഡിഷന്‍, എക്‌സ്‌പ്ലോറര്‍, എഫ്-സീരീസ് ട്രക്കുകള്‍, മസ്താങ്, ലിങ്കണ്‍ ഏവിയേറ്റര്‍, നാവിഗേറ്റര്‍ തുടങ്ങി വിവിധ മോഡലുകള്‍ തിരിച്ചുവിളിക്കലില്‍ […]
യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ഇന്ന് ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു […]
റഷ്യക്ക് നല്‍കിയ തീരുവ മുന്നറിയിപ്പുനല്‍കിയ ട്രംപിനെ പ്രശംസിച്ച് സെലന്‍സ്‌കി

റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങള്‍ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു. തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം. ‘കീവിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുകയാണ്,’ സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. ‘യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിക്കാത്തത് റഷ്യ കാരണമാണ്. അത് അവസാനിപ്പിക്കാന്‍ പുടിന്‍ ശ്രമിക്കുന്നില്ല. അവര്‍ യുദ്ധത്തെ […]