newsroom@amcainnews.com

റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നത് പരിഗണനയിലെന്ന് ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നത് പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതി ഇളവുകളും ചെലവ് ചുരുക്കല്‍ പദ്ധതിയും ഉള്‍പ്പെടെയുള്ള ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ഒപ്പുവച്ചതുള്‍പ്പെടെ ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ സമീപകാല നീക്കങ്ങളെ വിമര്‍ശിച്ച് റോസി ഒ’ഡോനല്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുമായി ട്രംപിന്റെ രംഗപ്രവേശം. മുമ്പ് ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘റോസി ഒ’ഡോനല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, […]

ഉത്തരകൊറിയയ്ക്കെതിരെ സുരക്ഷാ സഖ്യം രൂപീകരിക്കരുത്- റഷ്യന്‍ വിദേശകാര്യ മന്ത്രി

ഉത്തരകൊറിയയ്ക്കെതിരെ സുരക്ഷാ സഖ്യം രൂപീകരിക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ്. സൈനിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ലാവ്റോവിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ഭീഷണി. വൊന്‍സാനില്‍ വെച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ചോ സണ്‍ ഹുയിയുമായി ലാവ്റോവ് കൂടിക്കാഴ്ച നടത്തി. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയും, ആണവമിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയയും ഒറ്റപ്പെട്ടതോടെ, സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൈനികവും സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ശക്തമാക്കിയിരുന്നു. റഷ്യയ്ക്ക് സൈനികരെയും […]

മേയര്‍ സ്ഥാനത്ത് രണ്ട് വര്‍ഷം തികച്ച് ഒലിവിയ ചൗ

അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ തന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് ടൊറന്റോ മേയര്‍ ഒലിവിയ ചൗ. നഗരത്തില്‍ തകര്‍ന്ന സൗകര്യങ്ങള്‍ നന്നാക്കാനും പുതിയവ കെട്ടിപ്പടുക്കാനും താന്‍ പ്രതിജ്ഞാബദ്ധയാണെന്ന് അവര്‍ പ്രതികരിച്ചു. ഗതാഗത മേഖലയിലും നഗരത്തിലെ സൗജന്യ സേവനങ്ങളിലും നിക്ഷേപം വര്‍ധിപ്പിച്ചത് ചൗ ഭരണനേട്ടത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ഒന്നര വര്‍ഷം നഗര വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2023 ജൂലൈ 11-ന് ടൊറന്റോയുടെ 66-ാമത്തെ മേയറായി സത്യപ്രതിജ്ഞ ചെയ്ത ഒലിവിയ ചൗ, കാനഡയിലെ ഏറ്റവും വലിയ […]

ആല്‍ബര്‍ട്ടയില്‍ കായികരംഗത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിലക്ക്

12 വയസ്സിനു മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കായികതാരങ്ങളെ വനിതാ അമച്വര്‍ കായിക ഇനങ്ങളില്‍ നിന്ന് വിലക്കുന്ന നിയമവുമായി ആല്‍ബര്‍ട്ട. ഈ വരുന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അതേസമയം, മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് ആല്‍ബര്‍ട്ടയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരിക്കില്ല. ഇത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ടൂറിസം ആന്‍ഡ് സ്‌പോര്‍ട്ട് മന്ത്രി ആന്‍ഡ്രൂ ബോയിറ്റ്‌ചെങ്കോ വ്യക്തമാക്കി. മറ്റ് കായിക സംഘടനകള്‍ക്ക് അതത് പ്രവിശ്യകളിലെയും അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമായതിനാലാണ് ഇതെന്നും […]

രാഷ്ട്രീയ നിലനില്‍പ്പിനായി നെതന്യാഹു ഗാസ യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതായി മുന്‍ ഇസ്രയേലി ജനറല്‍ യെയര്‍ ഗോലന്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി ഗാസക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലാന്‍. വെടിനിര്‍ത്തല്‍ കരാര്‍ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നെതന്യാഹു, സ്‌മോട്രിച്ച്, ബെന്‍ ഗ്വിര്‍ എന്നിവര്‍ കരാര്‍ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്’ എന്ന് തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ പരാമര്‍ശിച്ച് എക്സിലെ പ്രസ്താവനയില്‍ ഗോലാന്‍ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും […]