newsroom@amcainnews.com

ജോലിസംബന്ധമായ ചില കാര്യങ്ങൾ രഹസ്യമായി ചോർത്താൻ ബിസിനസ് യാത്രകൾക്കിടെ സഹപ്രവർത്തകന് ‘ട്രൂത്ത് സെറം’ നൽകി; ജീവനക്കാരന് ജയിൽശിക്ഷ

ജോലിസംബന്ധമായ ചില കാര്യങ്ങൾ രഹസ്യമായി ചോർത്തുന്നതിന് വേണ്ടി സഹപ്രവർത്തകന് മയക്കുമരുന്ന് നൽകിയ ജീവനക്കാരന് ജയിൽശിക്ഷ. ഷാങ്ഹായിയിലാണ് സംഭവം. മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലായിട്ടാണത്രെ ഇയാൾ തന്റെ സഹപ്രവർത്തകന് രഹസ്യമായി മയക്കുമരുന്ന് നൽകിയത്. ലി എന്ന യുവാവാണ് ബിസിനസ് യാത്രകൾക്കിടെ ‘ട്രൂത്ത് സെറം’ എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് സഹപ്രവർത്തകന് നൽകിയത്. ‘ഇതിന്റെ ഏതാനും തുള്ളി കുടിച്ചാൽ മതി. അത് ആളുകളെ സത്യം പറയാൻ പ്രേരിപ്പിക്കും’ എന്നാണ് ഈ മയക്കുമരുന്ന് വിറ്റയാൾ അവകാശപ്പെടുന്നത്. അങ്ങനെയാണ് ജോലിയിൽ സഹപ്രവർത്തകനിൽ നിന്നും വിവരങ്ങൾ ചോർത്താനും […]

കാൽഗറിയിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

കാൽഗറിയിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പുതിയ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കി ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് (എഎച്ച്എസ്). രോഗബാധയുണ്ടായിരിക്കെ വ്യക്തി നിരവധി പൊതുസ്ഥലങ്ങൾ സന്ദർശിച്ചതായും ആരോഗ്യ ഏജൻസി പറയുന്നു മാർച്ച് മുതൽ ആൽബർട്ടയിൽ 1,300 മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, പനി ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ എന്നിവയാണ് അഞ്ചാംപനി ലക്ഷണങ്ങൾ.