newsroom@amcainnews.com

ഭാരവാഹി പ്രഖ്യാപനത്തിൽ സംസ്ഥാന ബിജെപിയിൽ അതൃപ്ത്തി പുകയുന്നു; അവ​ഗണിക്കപ്പെട്ട വി. മുരളീധരപക്ഷം കടുത്ത പ്രതിഷേധത്തിൽ

തിരുവനന്തപുരം: ഭാരവാഹി പ്രഖ്യാപനത്തിൽ സംസ്ഥാന ബിജെപിയിൽ അതൃപ്ത്തി പുകയുന്നു. വെട്ടി നിരത്തപ്പെട്ടതിൽ വി. മുരളീധരപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. പുതിയ ഭാരവാഹികളിൽ 90% പേരും കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളവരായതോടെയാണ് ബിജെപിയിൽ അമർഷവും ചേരിതിരിവും ശക്തമായത്. വി. മുരളീധരപക്ഷത്തെ പൂർണ്ണമായും വെട്ടി നിരത്തിയും അവഗണിച്ചും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം ശക്തമായത്. മുരളീധര പക്ഷത്തെ തീർത്തും ഒതുക്കി കൊണ്ടാണ് പുനസംഘടനയിലൂടെ പുതിയ നേതൃനിരയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സുപ്രധാനമായ ജനറൽ സെക്രട്ടറി പദത്തിൽ ഒന്നു പോലും […]

വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ചു; അമ്മയുടെ നില ഗുരുതരം

കോട്ടയം: വാഗമൺ വഴിക്കടവിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തി വില്ല നാഗമ്മൽ വീട്ടിൽ എസ്. അയാൻസ്നാഥ് (4) ആണ് മരിച്ചത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപികയായ ആര്യ മോഹന്റെയും മകനാണ്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാലായിലാണ് ആര്യയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച മൂന്ന് മണിയോടെയാണ് അപകടം. ശബരിനാഥ് അവധിക്കെത്തിയപ്പോൾ കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. കാർ ചാർജ് ചെയ്യാൻ […]

ഡ്രൈവറുമായി വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു; വിവാദമായതോടെ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ ഉത്തരവ് റദ്ദാക്കി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവറുമായി വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. നടപടി വിവാദമായതോടെ വിഷയത്തിൽ മന്ത്രി ഇടപെടുകയായിരുന്നു. യാത്രയ്ക്കിടയിൽ ഡ്രൈവറോട് സംസാരിച്ചതാണ് തെറ്റായി വ്യാഖ്യാനിച്ചത്. ജീവനക്കാരിയുടെ പേര് അടക്കം പറഞ്ഞാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടപടി വിജിലൻസ് പരിശോധനയുടെ അടിസ്ഥാനത്തിലാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. വനിത കണ്ടക്ടർക്കെതിരെ സഹപ്രവർത്തകനായ ഡ്രൈവറുടെ […]

പാർലമെന്റിനു സമീപം നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തെ പിന്തുണച്ചു; 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പോലീസ്

ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പോലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തിൽ കഴിഞ്ഞ ആഴ്‌‌ച 29 പേരെ അറ‌സ്റ്റു ചെയ്‌തിരുന്നു. സംഘടനയെ പന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടൻ പോലീസ് അറസ്റ്റു ചെയ്‌തിരുന്നു. ബ്രിട്ടൻ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങൾ വ്യോമസേന താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്ക് കേടുപാടു […]

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആശ്വാസം; ബിരുദാനന്തര വർക്ക് പെർമിറ്റിൽ മാറ്റങ്ങൾ വരുത്തുന്നത് തല്ക്കാലത്തേക്ക് നീട്ടി വച്ച് കനേഡിയൻ സർക്കാർ

ഓട്ടവ: ബിരുദാനന്തര വർക്ക് പെർമിറ്റിൽ (PGWP) മാറ്റങ്ങൾ വരുത്തുന്നത് കനേഡിയൻ സർക്കാർ തല്ക്കാലത്തേക്ക് നീട്ടി വച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുതിയ യോഗ്യതാ നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജൂൺ 25 മുതൽ, 178 പഠന മേഖലകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് PGWP-ക്ക് അർഹതയില്ലെന്നായിരുന്നു IRCC പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നില്ലെന്ന് തീരുമാനിച്ചത്. ദീർഘകാല തൊഴിൽ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ബന്ധമില്ലെന്ന് കാട്ടിയാണ് ചില പ്രോഗ്രാമുകൾ നീക്കം ചെയ്യാനുള്ള തീരുമാനത്തെ ഐആർസിസി ന്യായീകരിച്ചത്. അംഗീകാരമുള്ള കനേഡിയൻ സ്കൂളുകളിൽ നിന്ന് […]

കനേഡിയൻ യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ താൽപ്പര്യമില്ല; രാജ്യത്തെ 36 ശതമാനം യുവാക്കളും സൈന്യത്തിൽ ചേരാൻ മടിക്കുന്നുവെന്ന് സർവ്വെഫലം

ഓട്ടവ: കാനഡയിലെ യുവാക്കൾ സൈന്യത്തിൽ ചേരാൻ മടിക്കുന്നുവെന്ന് സർവ്വെഫലം. 36 ശതമാനം കനേഡിയൻ യുവാക്കൾക്കും സായുധ സേനയിൽ ചേരാൻ താൽപ്പര്യമില്ല എന്നാണ് സർവ്വെയിലുള്ളത്. ആംഗസ് റീഡ് ആണ് സർവ്വെ നടത്തിയത്. നാറ്റോയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി കാനഡ സൈനിക ചെലവ് വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുമ്പോൾ, ഒരു സായുധ സംഘട്ടനം ഉണ്ടായാൽ, തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറാണെന്നാണ് പകുതിയോളം കനേഡിയൻ പൗരന്മാരും പറയുന്നത്. എന്നാൽ സർവ്വെ ഫലം കാണിക്കുന്നത് മറ്റൊന്നാണ്. വോട്ടെടുപ്പ് പ്രകാരം, 49 ശതമാനം കനേഡിയൻമാരും തങ്ങളുടെ രാജ്യത്തിനുവേണ്ടി […]

മറ്റൊരു ബന്ധമുണ്ടെന്ന സംശയം; കന്നഡ സീരിയൽ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ കുത്തിപ്പരുക്കേൽപ്പിച്ച് ഭർത്താവ്

ബെംഗളൂരു: കന്നഡ സീരിയൽ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ ഭർത്താവ് അമ്രേഷ് (49) അറസ്റ്റിൽ. ഈ മാസം നാലിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രുതി. അമൃതധാരെ എന്ന കന്നഡ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ശ്രുതി എന്നറിയപ്പെടുന്ന മഞ്ജുള. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടിൽവച്ചാണ് ശ്രുതിയെ ഭർത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. 20 വർഷം മുൻപ് വിവാഹിതരായ ഇരുവർക്കു […]

സാധാരണക്കാർക്ക് സഹായഹസ്തമേകാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് ആൽബർട്ട സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതി

ആൽബർട്ട: സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭവനങ്ങൾ നിർമ്മിക്കാൻ, ഫെഡറൽ സർക്കാരുമായി ചേർന്ന് 203 മില്യൻ ഡോളറിൻ്റെ സംയുക്ത പദ്ധതിയുമായി ആൽബർട്ട സർക്കാർ. ഈ പണം ഉപയോഗിച്ച് 25 പദ്ധതികളിലായി 2,300-ലധികം യൂണിറ്റുകൾ നിർമ്മിക്കുമെന്ന് ആൽബർട്ട സാമൂഹിക സേവന മന്ത്രി ജേസൺ നിക്സൺ പറഞ്ഞു. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി എഡ്മണ്ടൻ്റെ പ്രാന്തപ്രദേശങ്ങളിൽ നിർമ്മിക്കുന്ന വീടുകൾ മുതൽ കാൽഗറിയിലെ ഭവനരഹിതർക്കായുള്ള യൂണിറ്റുകൾ വരെ ഈ പദ്ധതിയിൽ ഉൾപ്പെടുമെന്ന് നിക്സൺ പറഞ്ഞു. 2031ടെ 82,000 യൂണിറ്റുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ധനസഹായം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം […]

അനിയന്ത്രിതമായി കാട്ടുതീ പടരുന്ന മാനിറ്റോബയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പ്രവിശ്യയിൽ ഒരു മില്യണിലധികം ഹെക്ടർ ഭൂമി കാട്ടുതീയിൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്

മാനിറ്റോബ: കാട്ടുതീ അനിയന്ത്രിതമായി പടരുന്ന മാനിറ്റോബയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം കാട്ടുതീ സീസൺ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രവിശ്യയിൽ ഒരു മില്യണിലധികം ഹെക്ടർ ഭൂമി കാട്ടുതീയിൽ കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീ കാരണം വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായ നിവാസികളെ പാർപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ആവശ്യമായി വരുന്നതിനാലാണ് ഇപ്പോൾ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. മാനിറ്റോബയിൽ ആകെ 12,600 പേരാണ് വീടുകളിൽ നിന്നും പലായാനം ചെയ്തത്. […]

കാൽഗറിയിൽ അഞ്ചാംപനി ബാധിച്ച വ്യക്തി നിരവധി പ്രദേശങ്ങളിൽ സഞ്ചരിച്ചു, മുന്നറിയിപ്പുമായി എഎച്ച്എസ്; റൂട്ട് മാപ്പ് പുറത്ത്

കാൽഗറി: കാൽഗറിയിൽ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിച്ച വ്യക്തി നിരവധി പ്രദേശങ്ങളിൽ സഞ്ചരിച്ചു. പിന്നാലെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട ഹെൽത്ത് സർവീസസ്. രോഗം സ്ഥിരീകരിച്ച വ്യക്തി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായ ആളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നൽകി. വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളുടെ പട്ടിക എഎച്ച്എസ് പുറത്തുവിട്ടിട്ടുണ്ട്. നിർദ്ദിഷ്ട സമയങ്ങളിൽ ആ സ്ഥലത്ത് ഉണ്ടായിരുന്നവർക്കും 1970 കൾക്ക് ശേഷം ജനിച്ചവർക്കും വാക്‌സിൻ രണ്ട് ഡോസിൽ താഴെ എടുത്തവർക്കും […]