newsroom@amcainnews.com

ഹർകീവിലെ വനിതാ–ശിശു ആശുപത്രിക്കു നേരെ റഷ്യയുടെ വൻ ഡ്രോണാക്രമണം, ഒൻപതു പേർക്കു പരുക്ക്; റഷ്യയിലെ യുദ്ധവിമാന പ്ലാന്റിലും മിസൈൽ നിർമാണ കേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോണാക്രമണം

കീവ്: യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ വൻ ഡ്രോണാക്രമണം. ഒൻപതു പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ–ശിശു ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ യുക്രെയ്നിലെ ഡൊണെട്സ്കിലുള്ള സെലെന ഡോളിന ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. മോസ്കോയിലെ യുദ്ധവിമാന പ്ലാന്റിലും മിസൈൽ നിർമാണ കേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി. രണ്ടിടത്തും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ലിപെട്സ്ക്, ടൂള മേഖലകളിലെ യുക്രെയ്ൻ ഡ്രോണാക്രമണങ്ങളിൽ […]

ബ്രിട്ടീഷ് കൊളംബിയയിൽ ബോളിവുഡ് താരം കപിൽ ശർമ്മയുടെ പുതിയ കഫേയ്ക്ക് നേരെ വെടിവെപ്പ്

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ബോളിവുഡ് നടനും അവതാരകനുമായ കപിൽ ശർമ്മ പുതുതായി തുറന്ന കഫേയ്ക്ക് നേരെ വെടിവെപ്പ്. സറേയിലെ 84 അവന്യുവിനടുത്തുള്ള 120 സ്ട്രീറ്റിലുള്ള കാപ്‌സ് കഫേയിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് വെടിവെപ്പുണ്ടായതെന്ന് സറേ പോലീസ് സർവീസ്(എസിപിഎസ്) പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. കഫേയുടെ ജനൽച്ചില്ലുകൾ വെടിവെപ്പിൽ തകർന്നിട്ടുണ്ട്. കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പാണ് കാപ്‌സ് കഫേ പ്രവർത്തനമാരംഭിച്ചത്.വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ വാദികൾ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ […]

സതേൺ ആൽബർട്ടയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിൽ കാൽഗറി സ്വദേശിനിയായ 16കാരി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആൽബർട്ട: സതേൺ ആൽബർട്ടയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിൽ മരിച്ച നിലയിൽ 16 വയസ്സുള്ള കൗമാരക്കാരിയെ കണ്ടെത്തി. ജൂലൈ 4 ന് വെള്ളിയാഴ്ച കാർഡ്സ്റ്റണിൽ നിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്ലെൻവുഡ് ടൗണിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട കാറിൽ മൃതദേഹം കണ്ടെത്തിയതെന്ന് ആർസിഎംപി പറഞ്ഞു. കാൽഗറി സ്വദേശിനിയായ ജോർഡിൻ റൈലി ഡൈൻസിന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായവും അഭ്യർത്ഥിച്ചു.മൃതദേഹം കണ്ടെത്തുന്നതിന് […]

കുടിയേറ്റ നയങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടും അമേരിക്കയിൽനിന്നു കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ

അമേരിക്കയ്ക്ക് സമാനമായി കാനഡ കുടിയേറ്റ നയങ്ങൾ കൂടുതൽ ശക്തമാക്കുകയും അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അമേരിക്കയിൽ നിന്നും കാനഡയിൽ അഭയം തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ജൂലൈയിൽ ആദ്യ ആറ് ദിവസങ്ങളിൽ ന്യൂയോർക്കിനും ക്യുബെക്കിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ കര-തുറമുഖമായ സെന്റ് ബെർണാർഡ്-ഡി- ലാക്കോൾ ബോർഡർ ക്രോസിംഗിലെ കനേഡിയൻ ഉദ്യോഗസ്ഥർക്ക് 761 അസൈലം അപേക്ഷകളാണ് ലഭിച്ചത്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനത്തിലധികം […]

ജൂണിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.9% ആയി കുറഞ്ഞു

ജൂണിൽ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ നിയമനങ്ങളിൽ അപ്രതീക്ഷിത കുതിച്ചുചാട്ടത്തെ തുടർന്ന് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. സാമ്പത്തിക മേഖല 83,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതോടെ ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായാണ് കുറഞ്ഞത്. കൂടുതലും പാർട്ട് ടൈം ജോലികളിലാണ് തൊഴിലവസരങ്ങൾ വർധിച്ചതെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു. അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് തർക്കത്തെത്തുടർന്ന് സമീപ മാസങ്ങളിൽ തൊഴിൽ നഷ്ടം നേരിട്ട നിർമ്മാണ മേഖലയിൽ പോലും […]

ഒക്ടോബർ 1 മുതൽ സ്കൂൾ ലൈബ്രറികളില്‍ പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ മാത്രം: ആല്‍ബര്‍ട്ട

സ്കൂൾ ലൈബ്രറികളിൽ കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ മാത്രമേ ഉൾപ്പെടുത്താവൂവെന്ന് ആൽബർട്ട സർക്കാർ. സ്കൂൾ ലൈബ്രറി പുസ്തകങ്ങളുടെ ഉള്ളടക്കം പ്രായത്തിനനുസരിച്ചുള്ളതും ലൈംഗികത കലർന്നതല്ലെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു. പ്രവിശ്യാ സ്കൂളുകൾക്കുള്ള പുതിയ മാനദണ്ഡങ്ങൾ പുസ്തകങ്ങൾ നിരോധിക്കുക എന്നതല്ലെന്നും മറിച്ച് സ്കൂൾ ബോർഡുകൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പ്രവിശ്യാ സ്കൂൾ ലൈബ്രറികളിൽ നിന്നും ലൈംഗിക, എൽജിബിടിക്യു+ ഉള്ളടക്കമുള്ള പുസ്തകങ്ങൾ നീക്കം ചെയ്യാൻ ഒക്ടോബർ 1 വരെ സമയം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂൾ […]

കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 35% തീരുവ: ട്രംപ്

കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതല്‍ തീരുവ പ്രാബല്യത്തില്‍ വരും. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് അയച്ച കത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അതു പുതുക്കിയ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം പുതിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഫെന്റാനിൽ എന്ന […]

ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം: അമേരിക്കയുടെ മുന്നറിയിപ്പ്

ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനിയന്‍ ഭരണകൂടം ഉയര്‍ത്തുന്ന കടുത്ത അപകടസാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ യാത്രാ നിര്‍ദേശം. ‘ബോംബാക്രമണം നിലച്ചെങ്കിലും, ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന്’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി ഇറാന്‍ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ലെന്നും തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ നിഷേധിക്കുന്നത് പതിവാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഊന്നിപ്പറയുന്നു. അമേരിക്കന്‍ ബന്ധങ്ങളുള്ള വ്യക്തികളെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കുന്നതിനുള്ള അപകടസാധ്യതകളെയും ഭരണകൂടത്തിന്റെ രീതിയെയും കുറിച്ചുള്ള […]

മാനിറ്റോബ വിമാനാപകടം: ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചു

മാനിറ്റോബയില്‍ വിമാനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി ശ്രീഹരി സുകേഷിന്റെ (23) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. മാനിറ്റോബയിലെ സ്‌റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് ശ്രീഹരിയും കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചത്. വെള്ളിയാഴ്ചയ്ക്ക് ഉള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായാല്‍ അടുത്തയാഴ്ച തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണു ബന്ധുക്കള്‍. ശ്രീഹരിയുടെ വിഷയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ആക്ടിങ് ഹൈക്കമ്മിഷണര്‍ ചിന്‍മയ് നായിക് അറിയിച്ചു.