ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഭൂമിയിലേക്കുള്ള മടങ്ങാൻ തയ്യാറെടുക്കുന്നു; മടക്കയാത്ര രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു ജൂലൈ 14ന്

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഭൂമിയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്നു. ജൂലൈ 14ന് അദ്ദേഹം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു (ഐഎസ്എസ്) ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ഐഎസ്‌എസ് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനും രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിനൊപ്പം മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്രയും ജൂലൈ 14ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ‘‘ആക്സിയം-4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ ദൗത്യം അൺഡോക്ക് […]
11 വർഷത്തിനിടെ 17,500-ലധികം വിദേശികളുടെ ക്രിമിനൽ ശിക്ഷകളിൽ ഇമിഗ്രേഷൻ വകുപ്പ് മാപ്പു നൽകി

ഓട്ടവ: കഴിഞ്ഞ 11 വർഷത്തിനിടെ 17,500-ലധികം വിദേശികളുടെ ക്രിമിനൽ ശിക്ഷകളിൽ ഇമിഗ്രേഷൻ വകുപ്പ് മാപ്പു നൽകിയതായി ഫെഡറൽ ഗവൺമെന്റ് കണക്കുകൾ. മാപ്പ് നൽകിയ കുറ്റകൃത്യങ്ങൾ ഏത് തരത്തിലുള്ളതാണെന്നതിനെ സംബന്ധിച്ച ആശങ്കകളാണ് ഈ വെളിപ്പെടുത്തൽ ഉയർത്തിയിരിക്കുന്നത്. ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്ന ഒരു പ്രവൃത്തിയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കാനഡയിൽ പൊതുവെ വിദേശികളെ തുടരാൻ അനുവദിക്കില്ല. എന്നാൽ ഒരാൾ ശിക്ഷിക്കപ്പെട്ട് അഞ്ച് വർഷം കഴിയുകയോ ശിക്ഷ പൂർത്തിയാക്കുകയോ ചെയ്താൽ ഇതിന് മാറ്റം വരുത്താൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡയ്ക്ക് (ഐ ആർ […]
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം; 2 പേർ കൊല്ലപ്പെട്ടു, 22 പേർക്കു പരുക്കേറ്റു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം. 2 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക് അയച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു. ‘ജനവാസമേഖലയിൽ ഉൾപ്പെടെയാണ് ആക്രമണം നടത്തിയത്. ജനങ്ങൾ ഇരുട്ടിൽ കുട്ടികളുമായി അഭയം തേടി സബ്‌വേ സ്റ്റേഷനുകളിലേക്ക് പായുകയായിരുന്നു. ദിവസവും രാത്രി നൂറുകണക്കിന് ഡ്രോണുകൾ, നിരന്തരമായ മിസൈൽ ആക്രമണം, യുക്രെയ്ൻ […]
മാറ്റിനിർത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്നു; കാനഡയിലെ സിബിസി ന്യൂസിൽ നിന്ന് രാജിവച്ച് ഇന്ത്യൻ വംശജനായ വാർത്താ അവതാരകൻ ട്രാവിസ് ധനരാജ്

ഒട്ടാവ: ഇന്ത്യൻ വംശജനായ വാർത്താ അവതാരകൻ ട്രാവിസ് ധനരാജ് കാനഡയിലെ സിബിസി ന്യൂസിൽ നിന്ന് രാജിവച്ചു, ചാനൽ തന്നെ മാറ്റിനിർത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്നുവെന്നും എഡിറ്റോറിയൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് രാജി. സിബിസി ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ സ്ഥാപനത്തിനെതിരെ കേസ് കൊടുക്കാനാണ് ട്രാവിസ് പദ്ധതിയിടുന്നത്. ന്യൂസ് റൂമിലെ വീക്ഷണകോണുകളുടെ വൈവിധ്യത്തെയും എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് 42 കാരനായ അദ്ദേഹം പറഞ്ഞു. സഹ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ സിബിസിയുടെ ചില എഡിറ്റോറിയൽ തീരുമാനങ്ങളെയും […]
വഞ്ചനയും അശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾ; ഇന്ത്യൻ വംശജരായ മുൻ ജീവനക്കാർക്കും കോൺട്രാക്ടർമാർക്കുമെതിരെ ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ കേസിന്

ലണ്ടൻ ഒന്റാരിയോ: മുൻ ജീവനക്കാർക്കും കോൺട്രാക്ടർമാർക്കുമെതിരെ ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ കേസിന്. പ്രതിസ്ഥാനത്തുള്ളവരെല്ലാം ഇന്ത്യൻ വംശജരാണ്. വഞ്ചനയും അശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങൾക്കും 60 മില്യണിലധികം ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ആശുപത്രിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയ വഞ്ചനാപരമായ പദ്ധതിയെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ മുൻ എക്‌സിക്യൂട്ടീവ് ദീപേഷ് പട്ടേൽ, ഡെറക് ലാൽ, നീൽ മോഡി, ബി എച്ച് കോൺട്രാക്ടേഴ്സിന്റെ ഡയറക്ടർ പരേഷ് സോണി, നിർമ്മാണ സ്ഥാപനങ്ങളായ ബിഎച്ച് കോൺട്രാക്ടേഴ്സ്, ജിബിഐ […]
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനം; ചുമത്തിയിട്ടുള്ളത് വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകൾ

ധാക്ക: ബംഗ്ലദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം […]
ലഭ്യതയിലെ വർദ്ധനവും കുടിയേറ്റത്തിലെ മാന്ദ്യവും; കാനഡയിലെ പല പ്രധാന നഗരങ്ങളിലും വാടക കുറയുന്നു; പക്ഷേ.. ഉപഭോക്താക്കൾക്ക് അതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ പല പ്രധാന നഗരങ്ങളിലും വാടക കുറയുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് അതിൻ്റെ ഗുണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. 2020 മുതൽ വാടകയും വരുമാനവും തമ്മിലുള്ള അനുപാതം ഗണ്യമായി ഉയരുകയാണ്. അതിനാൽ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലുമപ്പുറമുള്ള നിലയിലാണ് വാടകയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ലഭ്യതയിലെ വർദ്ധനവും കുടിയേറ്റത്തിലെ മാന്ദ്യവും പോലുള്ള ഘടകങ്ങൾ കാരണം പല നഗരങ്ങളിലും വാടക കുറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് വാടകക്കാരിലേക്ക് എത്തുന്നില്ലെന്നാണ് ഭവന ഏജൻസികൾ പറയുന്നത്. കാനഡയിലെ പ്രധാനപ്പെട്ട ഏഴ് ഭവന വിപണികളിൽ നാലെണ്ണത്തിലും രണ്ട് കിടപ്പുമുറികളുള്ള […]
25കാരിയായ ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചുകൊന്നു; രാധിക നടത്തുന്ന ടെന്നിസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്

ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്–2ലെ വസതിയിലാണ് സംഭവം. മകൾക്കുനേരെ പിതാവ് ദീപക് യാദവ് അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തു. പരുക്കേറ്റ രാധികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാധിക നടത്തുന്ന ടെന്നിസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്കാദമി പൂട്ടാൻ ദീപക് നിർബന്ധിച്ചിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംസ്ഥാനതല ടെന്നിസ് താരമായിരുന്ന രാധിക […]
ഒരാഴ്ചകൊണ്ട് ആസ്തിയുടെ 30% ഇടിഞ്ഞു; ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്നു പുറത്തായി ബിൽ ഗേറ്റ്‌സ്

ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്നു പുറത്തായി ബിൽ ഗേറ്റ്‌സ്. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോൾ ബിൽ ഗേറ്റ്‌സ്. 124 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുൻ സഹായിയും മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒയുമായ സ്റ്റീവ് ബാൽമറിനേക്കാൾ വളരെ താഴെയാണ് ബിൽ ഗേറ്റ്‌സിന്റെ സ്ഥാനം. ഇതിന്റെ കാരണം, ഒരാഴ്ചകൊണ്ട് ബിൽ ഗേറ്റ്സിന്റെ ആസ്തി 30% ഇടിഞ്ഞതാണ്. ജീവകാരുണ്യ സംഭാവനകൾ നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ 52 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചതിന്റെ […]
സമ്മർ സീസണിൽ കേസുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാം; വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് ആൽബെർട്ടയിൽ

ആൽബെർട്ട: വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് ആൽബെർട്ടയിലാണെന്ന് റിപ്പോർട്ട്. സമ്മർ സീസണിൽ കേസുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഒന്റാരിയോയിൽ സ്ഥിരീകരിച്ച കേസുകളുടെ ഇരട്ടിയിലധികം കേസുകളാണ് ആൽബെർട്ടയിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആൽബെർട്ട മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മാർക്ക് ജോഫ് പറഞ്ഞു.ഒന്റാരിയോയിൽ അഞ്ചാം പനി പടർന്നുപിടിക്കാൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,910 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ആൽബെർട്ടയിൽ മാർച്ച് മാസം മുതൽ […]