newsroom@amcainnews.com

ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മുങ്ങിയ ചരക്കുകപ്പലിലെ 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു; കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുന്നു

ആതൻസ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി. തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു. […]

യുകെ പോസ്റ്റ് ഓഫിസ് അഴിമതി വിവാദം: അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ! തെറ്റായി പ്രതിചേർക്കപ്പെട്ടത് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ; സ്വയം ജീവനൊടുക്കിയത് 13 പേരെന്ന് കണ്ടെത്തൽ

ലണ്ടൻ: പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തെറ്റൊന്നും ചെയ്യാതെ ആരോപണം കേൾക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തിൽ 13 പേർ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. പലരും കടക്കെണിയിലായി. ചിലരാകട്ടെ ഗുരുതര അസുഖബാധിതരുമായി. ‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം […]

ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പണം നൽകി പൗരത്വം സ്വന്തമാക്കാൻ സാധിക്കുന്ന ഒൻപത് രാജ്യങ്ങൾ

വിസ നിയന്ത്രണങ്ങളുടെയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും ലോകത്ത് രണ്ടാമതൊരു പാസ്‌പോർട്ട് സ്വന്തമാക്കുകയെന്നത് അതിവേഗം ആഡംബരമായി മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടാമതൊരു പൗരത്വം എന്നത് കൂടുതൽ തന്ത്രപരമായ ആവശ്യകതയായി മാറി. സമ്പന്നരായ ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് പ്ലാനിംഗ് ഇനി യാത്ര മാത്രമല്ല, അത് മൊബിലിറ്റി, നികുതി സ്വാതന്ത്ര്യം, ഒരു ബാക്കപ്പ് പ്ലാൻ എന്നിവയും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിലൂടെ ഉണ്ടാകുന്നു. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ പാസ്‌പോർട്ട് സ്വന്തമാക്കാൻ സാധിക്കുന്ന ഒൻപത് രാജ്യങ്ങളുണ്ട്. ഇവിടങ്ങളിലെ പാസ്‌പോർട്ട് സ്വന്തമാക്കാൻ താമസം മാറേണ്ടതില്ല, പുതിയൊരു ഭാഷ സംസാരിക്കേണ്ടതില്ല, സമ്പാദ്യമായ ഒരു കോടി രൂപ […]

ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് വഴി ഐഫോൺ വിൽക്കാൻ ശ്രമിച്ചയാൾക്കു നേരേ പെപ്പർ സ്‌പ്രേ ആക്രമണം; ഐഫോൺ മോഷ്ടിച്ച് ടെസ്‌ല കാറിൽ രക്ഷപ്പെട്ട് അക്രമി

വാൻകൂവർ: ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് വഴി ഐഫോൺ വിൽക്കാൻ ശ്രമിച്ചയാളെ ആക്രമിക്കുകയും പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ഐഫോൺ മോഷ്ടിക്കുകയും ചെയ്തതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5.20 ഓടെ കൊളംബിയ സ്‌ക്വയറിൽ ഐഫോൺ വിൽപ്പന നടത്താൻ ശ്രമിച്ചയാൾക്ക് നേരെയാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചിൽ നടത്തുന്നതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വ്യാജ ബില്ലുകൾ തനിക്ക് നൽകിയതിനെ തുടർന്ന് പ്രതിയെ താൻ പിന്തുടരുകയായിരുന്നുവെന്ന് ഇര പറഞ്ഞു. തുടർന്ന് ഇയാൾ […]

കാൽഗറി എയർപോർട്ടിൽനിന്ന് ഡൗൺടൗണിലേക്കും ബാൻഫിലേക്കും പാസഞ്ചർ റെയിൽ സർവീസ് ഉടൻ യാഥാർത്ഥ്യമാകും; ദേശീയ താൽപ്പര്യമായി പരിഗണിക്കുന്നതായി റിപ്പോർട്ട്

കാൽഗറി: കാൽഗറി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡൗൺടൗണിലേക്കും അവിടെ നിന്ന് ബാൻഫിലേക്കും പാസഞ്ചർ റെയിൽ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ സമീപകാല പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നതും ഇതാണ്. കാനഡ പുതുതായി പാസാക്കിയ ബിൽഡിംഗ് കാനഡ ആക്ടിന് കീഴിൽ ദേശീയ താൽപ്പര്യ പദ്ധതികളായി പരിഗണിക്കാവുന്ന പദ്ധതിയാണിത്. ജൂൺ അവസാനം പുറത്തിറങ്ങിയ ആൽബെർട്ട സർക്കാരിന്റെ പാസഞ്ചർ റെയിൽ മാസ്റ്റർ പ്ലാൻ അപ്‌ഡേറ്റിൽ പ്രവിശ്യയിലെ 91 ശതമാനം ആളുകളും 2030 ഓടെ പാസഞ്ചർ റെയിൽ പ്രവർത്തനക്ഷമമാകാൻ ആഗ്രഹിക്കുന്നതായി പറയുന്നു. 80 […]

സായുധ സംഘം രൂപീകരിച്ച് ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തി; കനേഡിയൻ സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റം ചുമത്തി ആർ‌സി‌എം‌പി

ഓട്ടവ: സായുധ സംഘം രൂപീകരിച്ച് ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കനേഡിയൻ സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കുറ്റം ചുമത്തി ആർ‌സി‌എം‌പി. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ക്യൂബെക്കിൽ മൂന്നു പേർക്ക് എതിരെ തീവ്രവാദ കുറ്റങ്ങൾ ചുമത്തിയത്. ക്യൂബെക്ക് സിറ്റിയിൽ നിന്നുള്ള മാർക്ക്-ഔറേൽ ചാബോട്ട്, ന്യൂവില്ലെയിൽ നിന്നുള്ള സൈമൺ ആഞ്ചേഴ്‌സ്-ഔഡെറ്റ്, ക്യൂബെക്ക് സിറ്റിയിൽ നിന്നുള്ള റാഫേൽ ലഗാസെ എന്നിവർക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയതിന് ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആയുധം കൈവശം വച്ചതിനും […]

ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി എഐ മോഡ് ഔദ്യോഗികമായി പുറത്തിറക്കി ഗൂഗിൾ; ഇനി എന്തിനും ഉത്തരം എഐ നൽകും!

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി എഐ മോഡ് ഔദ്യോഗികമായി പുറത്തിറക്കി. ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ മികച്ചതും കൂടുതൽ സംവേദനാത്മകവുമായ രീതിയിൽ സെർച്ചിംഗിനുള്ള ഓപ്ഷൻ നൽകുന്നു. ഇപ്പോൾ നിങ്ങൾക്ക് ഗൂഗിളിനോട് എന്തും ചോദിക്കാൻ എഐ സെർച്ച് മോഡിൻറെ സഹായം തേടാം. എഐ ഉടൻതന്നെ ഉത്തരം നൽകുകയും ചെയ്യും. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാവുന്ന സെർച്ച് ഓപ്ഷൻ വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും അവതരിപ്പിക്കപ്പെടും. ജൂൺ അവസാനത്തിൽ ഗൂഗിൾ ഇന്ത്യയിൽ […]

ആശുപത്രികളിലെ പ്രതിസന്ധി നേരിൽ കണ്ട് ബോധ്യപ്പെടൂ; ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെ വെല്ലുവിളിച്ച് ആൽബർട്ട മെഡിക്കൽ അസോസിയേഷനിലെ എമർജൻസി മെഡിസിൻ മേധാവി

ആൽബർട്ട: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെ വെല്ലുവിളിച്ച് ആൽബർട്ട മെഡിക്കൽ അസോസിയേഷനിലെ എമർജൻസി മെഡിസിൻ മേധാവി. ഷിഫ്റ്റിൽ തങ്ങളോടൊപ്പം ആശുപത്രിയിലേക്ക് വരണമെന്നും, അപ്പോൾ മണിക്കൂറുകളോളം ഇടനാഴികളിൽ കുടുങ്ങിക്കിടക്കുന്ന രോഗികളുടെ ബുദ്ധിമുട്ട് നേരിൽ കാണാമെന്നും ഡോ. വാറൻ തിർസ്ക് പറയുന്നു. എഡ്മണ്ടണിലെ റോയൽ അലക്സാണ്ട്ര ആശുപത്രിയിലെ ഡോക്ടറാണ് ഡോ. വാറൻ തിർസ്ക്. 13 മണിക്കൂർ തൻ്റെ എമർജൻസി വാർഡിൽ ചെലവഴിക്കാനാണ് അദ്ദേഹം ആൽബർട്ട പ്രീമിയറെ ക്ഷണിച്ചത്. നിരാശയും കാത്തിരിക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കുന്ന ഡോക്ടർമാരുടെ മാനസികാവസ്ഥയും പ്രീമിയർ ഡാനിയേൽ സ്മിത്തിന് […]