newsroom@amcainnews.com

റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ ബ്ലോക്ക്

രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ‌ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നിലെ കാരണമെന്താണെന്ന് കേന്ദ്ര സർക്കാരോ റോയിട്ടേഴ്സോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിയമപരമായ കാരണത്താൽ ബ്ലോക്ക് ചെയ്തുവെന്നാണ് എക്സിൽ അക്കൗണ്ട് തിരയുമ്പോൾ കാണിക്കുന്നത്. ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിനെ 2008 ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.

ടെക്സസിൽ മിന്നല്‍പ്രളയം: 51 മരണം; വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 27 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരില്‍ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ക്യാമ്പ് നടന്ന പ്രദേശം പൂര്‍ണ്ണമായും ചെളിയില്‍ മുങ്ങിയ നിലയിലാണ്. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കു വേണ്ടി 1926 മുതല്‍ നടക്കുന്ന മിസ്റ്റിക് വേനല്‍ക്കാല ക്യാമ്പിലെ കുട്ടികളെയാണു കാണാതായത്. നദീതീരത്ത് ഇവര്‍ക്കു താമസിക്കാന്‍ സജ്ജമാക്കിയ കാബിനുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയിരുന്നു. […]