ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ ഐവിഎഫ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതിമാർക്ക് സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനായി ധനസഹായം

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ സർക്കാരിന്റെ പൊതുധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ(IVF) പ്രോഗ്രാമിലേക്ക് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ ആയിരക്കണക്കിന് ആളുകൾക്ക് പ്രോഗ്രാം സഹായകമാകും. ഐവിഎഫ് വഴി ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്ക് സ്റ്റാൻഡേർഡ് ഐവിഎഫ് സൈക്കിളിന് 19,000 ഡോളറിന് അപേക്ഷിക്കാം. ഐവിഎഫ് ചികിത്സയ്ക്കും മരുന്നുകളുടെ ചെലവുകൾക്കും സർക്കാരിന്റെ ധനസഹായം പ്രയോജനകരമാകും. ജൂലൈ 2 ബുധനാഴ്ച മുതൽ പ്രവിശ്യയിലുടനീളം പങ്കെടുക്കുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി അറിയിച്ചു. കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ദമ്പതിമാർക്ക് സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനായി ക്ലിനിക്കുകൾ […]
അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്; കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ബാധകം

ന്യൂയോർക്ക്: അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്ന കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ഫീസ് വർധിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി ജൂലൈ 3ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ അധിക ഫീസ് അമേരിക്കൻ പൗരന്മാർക്കുള്ള സേവനങ്ങൾ, ആക്‌സസ്, അഫോർഡബിളിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കാണ് പോവുക. വിദേശ സന്ദർശകർക്ക് മാത്രം ഫീസ് വർധിപ്പിക്കാനും ദേശീയ പാർക്കുകൾ കൂടുതൽ അഫോർഡബിളാക്കുന്നതിനും അമേരിക്കൻ കുടുംബങ്ങൾക്ക് ആസ്വാദ്യകരമാക്കാനും ഉത്തരവിൽ ആഭ്യന്തര സെക്രട്ടറിയോട് […]
ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ പാർക്കിംഗിന് കാറിനേക്കാൾ വില നൽകേണ്ടി വരുന്നതായി റിപ്പോർട്ട്! വൺ ബെഡ്‌റൂം കോണ്ടോ വാങ്ങാൻ ആഗ്രഹിക്കുന്നവർ പാർക്കിംഗ് കൂടി പരിഗണിക്കാൻ മറക്കരുതേ…

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ വൺ ബെഡ്‌റൂം കോണ്ടോ വാങ്ങാൻ ആഗ്രഹിക്കുന്നവർ പാർക്കിംഗ് കൂടി പരിഗണിക്കാൻ മറക്കരുതെന്ന് താമസക്കാർ പറയുന്നു. കാരണം ചില സ്ഥലങ്ങളിൽ കാറുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ 200,000 ഡോളറിലധികം ചെലവാകുമെന്നാണ് പറയുന്നത്. ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ വാഹി, 2024 മുതൽ ജിടിഎയിലുടനീളമുള്ള ഏരിയകളിൽ കുറഞ്ഞത് അഞ്ച് ഇടപാടുകൾ നടന്ന വൺ ബെഡ്‌റൂം കോണ്ടോ വിൽപ്പന വിശകലനം ചെയ്തപ്പോൾ പാർക്കിംഗ് സൗകര്യമുള്ളതും അല്ലാത്തതുമായ യൂണിറ്റുകൾക്കിടയിൽ വലിയ രീതിയിലുള്ള വില വ്യത്യാസങ്ങൾ കണ്ടെത്തി. റിവർ […]
അന്താരാഷ്ട്ര സുരക്ഷാ ഭീഷണികൾ ഉയരുന്നു; കുടിയേറ്റക്കാരുടെ താൽപ്പര്യങ്ങളെക്കാൾ ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം

ഓട്ടവ: കാനഡയിലേക്ക് കുടിയേറ്റത്തിന് അപേക്ഷിക്കുന്നവരുടെ താൽപ്പര്യങ്ങളെക്കാൾ ദേശീയ സുരക്ഷയ്ക്ക് മുൻതൂക്കം നൽകേണ്ടതുണ്ടെന്ന് ഇമിഗ്രേഷൻ വിഭാഗം. പതിറ്റാണ്ടുകളായി ഫലപ്രദമല്ലാത്തതും ദോഷകരവുമായ കുടിയേറ്റ നയങ്ങളാണ് കാനഡയിലേതെന്ന് വിദഗ്ധർ പറയുന്നു. അന്താരാഷ്ട്ര സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവർ വ്യക്തമാക്കുന്നു. ന്യായവും സുരക്ഷിതവുമായ ഒരു സംവിധാനത്തിലേക്ക് രാജ്യം തിരികെ വരേണ്ടതുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകൻ സെർജിയോ കാരസ് പറഞ്ഞു. കാനഡക്കാരുടെയും കാനഡയിൽ താമസിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ആദ്യ പരിഗണ നൽകേണ്ടത്, കുടിയേറ്റത്തിന് അപേക്ഷിക്കുന്നവരുടെ താല്പര്യങ്ങൾ അതിന് ശേഷം മാത്രമെ […]
കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജ്: സൈനിക പോലീസ് അന്വേഷണം തുടങ്ങി

ഓട്ടവ: കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജിനെക്കുറിച്ച് സൈനിക പോലീസ് അന്വേഷണം തുടങ്ങി. “വെറുപ്പുളവാക്കുന്നത്” എന്നാണ് ആർമിയുടെ കമാൻഡിംഗ് ഓഫീസർ ഈ ഫെയ്സ് ബുക്ക് പേജിനെക്കുറിച്ച് വിശേഷിപ്പിച്ചത്. വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റുകളുള്ള ഈ ഫേസ് ബുക് പേജുമായി ബന്ധപ്പെട്ട് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ, അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണ് സൈനിക പോലീസ് ഇതേറ്റെടുത്തത്. ബ്ലൂ ഹാക്കിൾ മാഫിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെക്കുറിച്ച് ജൂൺ 25ന് തനിക്ക് വിവരം ലഭിച്ചതായും അവയിൽ കനേഡിയൻ ആർമിയിലെ […]
ഒന്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുറയുന്നു

പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച പ്രവിശ്യയിൽ 12 പുതിയ അഞ്ചാംപനി കേസുകളാണ് ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്ച 33 പുതിയ കേസുകളും അതിന് മുമ്പുള്ള ആഴ്ച 96 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. അഞ്ചാംപനി കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും എല്ലാ ആഴ്ചയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്റാരിയോയിൽ ആകെ 2,223 മീസിൽസ് കേസുകളാണ് റിപ്പോർട്ട് […]
രാഷ്ട്രീയ യുദ്ധം: ‘അമേരിക്ക പാര്‍ട്ടി’ രൂപീകരിച്ച് ഇലോൺ മസ്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വഴിപിരിഞ്ഞ ഇലോൺ മസ്ക് ‘ അമേരിക്ക പാര്‍ട്ടി’ എന്ന പേരിൽ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിലവിലെ റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് തുറന്നടിച്ചു. ജനങ്ങൾക്ക് സ്വാതന്ത്രം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം. മസ്കിന്‍റെ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. നേരത്തെ എക്സിൽ പാര്‍ട്ടി […]
റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ ബ്ലോക്ക്

രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനു പിന്നിലെ കാരണമെന്താണെന്ന് കേന്ദ്ര സർക്കാരോ റോയിട്ടേഴ്സോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിയമപരമായ കാരണത്താൽ ബ്ലോക്ക് ചെയ്തുവെന്നാണ് എക്സിൽ അക്കൗണ്ട് തിരയുമ്പോൾ കാണിക്കുന്നത്. ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിനെ 2008 ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം പ്രദേശങ്ങളിലായി 2,600 മാധ്യമപ്രവർത്തകരാണ് റോയിട്ടേഴ്സിൽ ജോലി ചെയ്യുന്നത്.
ടെക്സസിൽ മിന്നല്‍പ്രളയം: 51 മരണം; വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 27 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരില്‍ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ക്യാമ്പ് നടന്ന പ്രദേശം പൂര്‍ണ്ണമായും ചെളിയില്‍ മുങ്ങിയ നിലയിലാണ്. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കു വേണ്ടി 1926 മുതല്‍ നടക്കുന്ന മിസ്റ്റിക് വേനല്‍ക്കാല ക്യാമ്പിലെ കുട്ടികളെയാണു കാണാതായത്. നദീതീരത്ത് ഇവര്‍ക്കു താമസിക്കാന്‍ സജ്ജമാക്കിയ കാബിനുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയിരുന്നു. […]