ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

കാനഡ-യുഎസ് വ്യാപാര കരാർ: സമയപരിധിയില്ലെന്ന് യുഎസ് അംബാസഡർ

ജൂലൈ 21-നകം കാനഡ-യുഎസ് വ്യാപാര കരാറിൽ എത്തിച്ചേരുമെന്ന് കരുതുന്നില്ലെന്ന് കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. സമയപരിധി നിശ്ചയിക്കില്ലെന്നും സ്ഥിതിഗതികൾ കുഴപ്പത്തിലാണെന്ന് താൻ കരുതുന്നില്ലെന്നും പീറ്റ് ഹോക്സ്ട്ര പറഞ്ഞു. ഇരു രാജ്യങ്ങൾക്കും വ്യാപാരം കൂടുതൽ സ്വതന്ത്രവും, നീതിയുക്തവും, മികച്ചതുമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 21-നകം പുതിയ കാനഡ-യുഎസ് വ്യാപാര കരാർ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ആ സമയപരിധി പാലിച്ചില്ലെങ്കിൽ, കാനഡയുടെ വ്യാപാര പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞിരുന്നു. അതേസമയം യുഎസ് ടെക് കമ്പനികൾക്ക് […]
ഭവന പ്രതിസന്ധിക്ക് പരിഹാരം: ഓഫീസുകൾ വീടുകളാക്കി ഓട്ടവ സിറ്റി

പാർലമെന്റ് ഹില്ലിൽ ഒഴിഞ്ഞുകിടക്കുന്ന ഡൗൺടൗൺ ബിൽഡിങ്ങിലെ ഓഫീസുകൾ അഭയാർത്ഥികൾക്ക് താൽക്കാലിക ഭവനമാക്കി മാറ്റി ഓട്ടവ സിറ്റി. നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഓഫീസുകൾ താൽക്കാലിക ഭവനങ്ങളാക്കി മാറ്റുന്നത് ഇതാദ്യമാണെന്ന് ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ് പറയുന്നു. കാനഡയിലെ വ്യാപകമായ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇതൊരു സുപ്രധാന ചുവടുവയ്പ്പാണെന്നും മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു. മോഡുലാർ ഭിത്തികൾ ഉപയോഗിച്ച് പ്രത്യേക മുറികൾ, ഓരോ മുറിക്കും കിടക്ക, അലമാരകൾ, കസേര, പൊതു അടുക്കളകൾ, മീറ്റിങ് റൂമുകൾ, ഓഫീസ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ താമസക്കാർക്ക് ലഭ്യമാകുമെന്ന് […]
‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിനിടെയാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്. നികുതികളും സർക്കാർ ചെലവുകളും വെട്ടിക്കുറയ്ക്കുന്ന ഒരു വലിയ പാക്കേജാണ് ഈ പുതിയ നിയമം. നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, 4.2 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബിൽ സാധാരണ പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു. അമേരിക്കയിലും പുറത്തും […]