newsroom@amcainnews.com

ഹമാസിന് ട്രംപിന്റെ അന്ത്യശാസനം: 24 മണിക്കൂറിനകം വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ പ്രതികരിക്കണം

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ 24 മണിക്കൂറിനകം പ്രതികരിക്കണമെന്ന് ഹമാസിനോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അബ്രഹാം അക്കോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ആഴ്ച യുഎസില്‍ എത്താനിരിക്കെ, വെടിനിര്‍ത്തല്‍ കരാറിനായി ഇസ്രയേലിന് മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന ഹമാസിന്റെ ആവശ്യവും, ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാതെ യുദ്ധം നിര്‍ത്തില്ലെന്ന […]

കാനഡയിലേക്ക് വീസ കാത്ത് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍

പലസ്തീന്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധരുടെ സംഘടന. കനേഡിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിട്ടും രാജ്യത്ത് എത്താന്‍ കഴിയാതെ രണ്ട് പലസ്തീന്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ പലസ്തീനിയന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ അയ്മാന്‍ ഒവൈദ ഇക്കാര്യം അറിയിച്ചത്. പലസ്തീനിലെ ഇരട്ട സഹോദരിമാരായ വിദ്യാര്‍ത്ഥിനികള്‍ ഡിസംബറില്‍ ഗാസയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗാസയുമായി കാനഡയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് വീസ അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ […]

കീവില്‍ റഷ്യന്‍ വ്യോമാക്രമണം: എട്ടുപേര്‍ക്ക് പരുക്ക്,

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി ജനവാസ മേഖലകളില്‍ ഉള്‍പ്പെടെയുണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണമാണ് നടന്നതെന്ന് കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ മേധാവി തൈമുര്‍ കാച്ചെങ്കോ അറിയിച്ചു. റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ നിരവധി മിസൈലുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന പറയുന്നു. നഗരത്തില്‍ വലിയ സ്‌ഫോടന ശബ്ദങ്ങളും പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി […]

വിദേശപൗരന്മാര്‍ക്ക് ക്രിമിനല്‍ ശിക്ഷാവിധിയില്‍ ഇളവ്നല്‍കിയതായി ഐആര്‍സിസി

കഴിഞ്ഞ 11 വര്‍ഷത്തിനിടെ പതിനയ്യായിരത്തിലധികം വിദേശ പൗരന്മാരെ ക്രിമിനല്‍ ശിക്ഷകളില്‍ നിന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. അതേസമയം മാപ്പ് നല്‍കിയ കുറ്റകൃത്യങ്ങള്‍ ഏത് തരത്തിലുള്ളതാണെന്നതിനെ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1,390 പേരുടെ ക്രിമിനല്‍ ശിക്ഷകള്‍ ഐആര്‍സിസി ഒഴിവാക്കി. അതേസമയം 105 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു. 2023-ല്‍ 1,505 പേരുടെ ക്രിമിനല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ 70 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 വരെയുള്ള 11 […]

വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും; വിറ്റാമിൻ ഡി അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനം; മെമ്മറി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിൻ ഡി നിങ്ങളുടെ അസ്ഥികൾക്ക് മാത്രമല്ല, തലച്ചോറിൻറെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ കുറവ് ഡിമെൻഷ്യയ്ക്കും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്നാണ് 2022 ഏപ്രിലിൽ ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെമ്മറിയും ശ്രദ്ധയും മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തിൽ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കോളിനും ലഭ്യമാണ്. […]

ഐവിഎഫ് പ്രോഗ്രാം: അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ

കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ബ്രിട്ടിഷ് കൊളംബിയയിലെ ദമ്പതിമാര്‍ക്കൊരു സന്തോഷവാർത്ത. പ്രവിശ്യാ സർക്കാരിന്‍റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഐവിഎഫ് വഴി ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന പ്രവിശ്യയിലെ ആയിരക്കണക്കിന് ആളുകൾക്ക് ഈ പ്രോഗ്രാമിലൂടെ 19,000 ഡോളർ വരെ ലഭിക്കും. ഐവിഎഫ് ചികിത്സയ്ക്കും മരുന്നുകളുടെ ചെലവുകള്‍ക്കും ഈ ധനസഹായം പിന്തുണയേകും. ജൂലൈ 2 ബുധനാഴ്ച മുതല്‍ പ്രവിശ്യയിലുടനീളമുള്ള ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങി. മെഡിക്കല്‍ സര്‍വീസസ് പ്ലാനില്‍ (എംഎസ്പി) […]

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കി യുഎസ് കോണ്‍ഗ്രസ്

അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള, ട്രംപ് ഭരണകൂടത്തിന്റെ വിവാദ നികുതി ബില്‍ കോണ്‍ഗ്രസ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയുടെ നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നും, അത് ആഭ്യന്തരമായും അന്തര്‍ദേശീയമായും കാര്യമായ സ്വാധീനം ചെലുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ഇന്ന് (വെള്ളിയാഴ്ച) പ്രസിഡന്റ് ട്രംപ് ബില്ലില്‍ ഒപ്പുവെക്കും. […]

പുതിയ മാറ്റവുമായി യൂട്യൂബ്; 16 വയസിന് താഴെയുളളവര്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം സാധിക്കില്ല

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങൾ ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം അനുസരിച്ച്, 16 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഒറ്റയ്ക്ക് ഒരു ചാനലില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസ്സായിരുന്നു. ഇതോടെ, 13-നും 15-നും ഇടയില്‍ പ്രായമുള്ള യൂട്യൂബര്‍മാര്‍ക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഇനി മുതിര്‍ന്നവരുടെ സഹായം തേടേണ്ടിവരും. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബര്‍ക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെ ഒരു […]

കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ സ്വദേശിയായ യുവതിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചിരുന്ന യുവതിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തില്‍ നിപ പോസിറ്റീവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപട്ടിക കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രോഗബാധ സ്ഥിരീകരിച്ച […]