newsroom@amcainnews.com

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന ഡിമാൻഡ് കുറഞ്ഞു

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന (EV) വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പ്രവിശ്യയുടെ പെട്രോളിയം-അധിഷ്ഠിത സംസ്കാരവും, പരിമിതമായ ചാർജിങ് സൗകര്യങ്ങളും, കാലാവസ്ഥാ വെല്ലുവിളികളുമാണ് കാരണമെന്നാണ് സൂചന. എണ്ണ, വാതക വ്യവസായത്തിന് പ്രാധാന്യമുള്ള പ്രവിശ്യയിൽ, പരമ്പരാഗത ഇന്ധന വാഹനങ്ങൾ ഇപ്പോഴും ജനപ്രിയമാണ്. അതേസമയം, സർക്കാർ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ജനങ്ങൾക്കിടയിൽ ഇവയോടുള്ള താൽപ്പര്യം താരതമ്യേന കുറവാണ്. ഇത് വർധിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിന്, ചാർജിങ് സ്റ്റേഷനുകളുടെ […]

എഡ്മിന്‍റൻ പ്രോപ്പർട്ടി ടാക്സ്: അവസാന തീയതി ജൂൺ 30

നഗരത്തിലെ വാർഷിക പ്രോപ്പർട്ടി ടാക്സ് അടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 30 ആയിരിക്കുമെന്ന് ഓർമ്മിപ്പിച്ച് സിറ്റി അധികൃതർ. എന്നാൽ, നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജൂലൈ 1 മുതൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. 2025-ലെ പ്രോപ്പർട്ടി ടാക്സ് നോട്ടീസുകൾ മെയ് മാസത്തിൽ തന്നെ അയച്ചിരുന്നു. നോട്ടീസ് ലഭിക്കാത്തവർ ഉടൻ 311-ൽ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. അടയ്‌ക്കാനുള്ള തുകയ്ക്ക് ജൂലൈ 1 മുതൽ 5% പിഴ ചുമത്തും. വർഷാവസാനം കൂടുതൽ പിഴകൾ ഉണ്ടാകാം. അതേസമയം, വൈകി അടയ്ക്കുന്നതിനുള്ള പിഴയിൽ […]

യുഎസ് താരിഫ് ജൂലൈ 9-ന് ശേഷം പ്രാബല്യത്തിൽ വരും: ട്രംപ്

താരിഫ് ഇളവ് നീട്ടാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. മിക്ക രാജ്യങ്ങൾക്കുമുള്ള ഇറക്കുമതി താരിഫ് സംബന്ധിച്ച 90 ദിവസത്തെ ഇളവ് ജൂലൈ 9-ന് അവസാനിക്കാനിരിക്കെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ സമയപരിധി അവസാനിക്കുന്നതോടെ, അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും ഇതുസംബന്ധിച്ച അറിയിപ്പ് ഉടൻ അയച്ചുതുടങ്ങും. ഓരോ രാജ്യവും അമേരിക്കയോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ച് 25% മുതൽ 50% വരെ താരിഫ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി. […]

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

യുഎസും കാനഡയും വ്യാപാര ചർച്ച പുനഃരാരംഭിച്ചു. അമേരിക്കന്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള പദ്ധതി കാനഡ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് വ്യാപാര ചര്‍ച്ച വീണ്ടും ആരംഭിക്കുന്നത്. ജൂലൈ 21ഓടെ കരാറിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി ചർച്ച ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാനഡ ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കും എന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നികുതി ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഈ നികുതിയാണ് കാനഡ […]

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അല്‍പ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമം തുടരുകയാണ്.