newsroom@amcainnews.com

‘ആൽബർട്ട നെക്സ്റ്റ്’ പാനലുമായി ഡാനിയേൽ സ്മിത്ത്

ഫെഡറൽ സർക്കാരിന്‍റെ അമിത ഇടപെടലുകളിൽ നിന്ന് പ്രവിശ്യയെ സംരക്ഷിക്കാൻ പുതിയ പാനൽ രൂപീകരിച്ച് ആൽബർട്ട സർക്കാർ. മൂന്ന് യുസിപി നിയമസഭാംഗങ്ങൾ, പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ്, അക്കാദമിക് വിദഗ്ധൻ എന്നിവർ അടക്കം 15 പേരാണ് ആൽബർട്ട നെക്സ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പാനലിൽ ഉള്ളത്. ആൽബർട്ടയുടെ കനേഡിയൻ യൂണിയനിലെ സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണ് പാനലിന്‍റെ പ്രധാന ലക്ഷ്യം. ഫെഡറൽ ഇടപെടൽ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ഈ വേനൽക്കാലത്ത് പ്രവിശ്യയിൽ പര്യടനം നടത്തുമെന്നും സ്മിത്ത് അറിയിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബർ അവസാനം […]

സി-ട്രെയിനിൽ ഇ-ടിക്കറ്റ് വാലിഡേഷൻ നിർബന്ധമാക്കി കാൽഗറി ട്രാൻസിറ്റ്

സി-ട്രെയിനിൽ കയറുന്നതിന് മുൻപ് യാത്രക്കാർ സാധുവായ ഇലക്ട്രോണിക് ടിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കാൽഗറി ട്രാൻസിറ്റ് അറിയിച്ചു. ജൂലൈ 16 മുതൽ ഇത് നിർബന്ധിതമാക്കുമെന്നും ഏജൻസി അറിയിച്ചു. മൈ ഫെയര്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങി ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റ് കാലാവധിയിലുള്ളതാണെന്ന് ഉറപ്പാക്കണം. കഴിഞ്ഞ മാസം മുതല്‍ പ്ലാറ്റ്‌ഫോമുകളില്‍ ടിക്കറ്റ് വാലിഡേറ്റര്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിരുന്നു. ഈ മാസം അവസാനത്തോടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇന്‍സ്റ്റാളേഷനുകള്‍ പൂര്‍ത്തിയാകുമെന്നും കാൽഗറി ട്രാൻസിറ്റ് അധികൃതർ പറയുന്നു. മൈ ഫെയര്‍ ആപ്പ് […]

14 വയസുകാരി തൂങ്ങി മരിച്ച സംഭവം: മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റി, ഒൻപതാം ക്ലാസുകാരി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്: നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർനന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കൾ ആരോപണമുന്നയിക്കുന്നത്. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് […]

ഒടുവിൽ തീരുമാനമായി; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്നു വിക്ഷേപിക്കുമെന്നു നാസ പ്രഖ്യാപിച്ചു. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യം ഫ്ലോറിഡയിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്കു 12:01നു പുറപ്പെടും. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30നു രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. പിന്നീട് 5 തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റി.പുതിയ സ്പേസ് എക്സ് ഡ്രാഗൺ […]