newsroom@amcainnews.com

ഒളിച്ചോടിപ്പോയ മകളെ പോലീസിന്റെ സഹായത്തോടെ തിരികെയെത്തിച്ചു; പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ

ഹൈദരാബാദ്: പ്രണയം എതിർത്തതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി മകൾ. തെലങ്കാന മെഡ്ചാൽ ജില്ലയിലാണ് സംഭവം. 39കാരിയായ അഞ്ജലിയേയാണ് 16കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. അഞ്ജലിയുടെ മകളും കാമുകൻ പഗില്ല ശിവ(19)യും ഇയാളുടെ സഹോദരൻ പഗില്ല യശ്വന്തും (18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചതായാണ് വിവരം. മുഖത്ത് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് അഞ്ജലിയുടെ സഹോദരി […]

1985ലെ എയർ ഇന്ത്യ ബോംബാക്രമണം: കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെ കനേഡിയൻ പൗരന്മാർ ദേശീയ ദുരന്തമായി കണക്കാക്കുന്നില്ലെന്ന് സർവേ

ഭൂരിഭാഗം കനേഡിയൻമാരും എയർ ഇന്ത്യ ബോംബാക്രമണത്തെ ദേശീയ ദുരന്തമായി കണക്കാക്കുന്നില്ലെന്ന് പുതിയ സർവേ. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ എയർ ഇന്ത്യ ദുരന്തം ഉണ്ടായിട്ട് നാൽപ്പത് വർഷം പൂർത്തിയാകുമ്പോഴും പകുതിയിലധികം കനേഡിയൻമാരും പറയുന്നത് ഇത് ഒരിക്കലും ഒരു ദേശീയ ദുരന്തമായി കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ്. 1985 ജൂൺ 23-ന്, മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ, എയർ ഇന്ത്യ ഫ്ലൈറ്റ് 182 ആണ് ബോംബ് ആക്രമണത്തിൽ തകർന്നത്. അറ്റ്ലാൻ്റിക് സമുദ്രത്തിന് മുകളിൽ വിമാനം പൊട്ടിത്തെറിക്കുകയും വിമാനത്തിലുണ്ടായിരുന്ന 329 പേരും […]

ഒരു പ്രണയപ്പക അപാരത! കൂടെ ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചതിന് 12 സംസ്ഥാനങ്ങളിൽ, 21 വ്യാജ ബോംബ് ഭീഷണികൾ; വനിതാ എൻജിനീയർ അറസ്റ്റിൽ

അഹമ്മദാബാദ്: 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജ മെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം […]

ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു ജ്വല്ലറി ഉടമയിൽനിന്ന് 2.51 കോടി രൂപ അസി. പൊലീസ് കമ്മിഷണർ തട്ടിയെടുത്തെന്ന കേസ്: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിട്ടേക്കും

കൊല്ലം: ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർ ഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു ജ്വല്ലറി ഉടമയിൽ നിന്ന് അസി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിട്ടേക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രതിയായ പണ അപഹരണക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു വിടണമെന്നു കാണിച്ചു സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഡിജിപിക്കു കത്ത് നൽകി. ഡിജിപിയുടെ ഉത്തരവ് വൈകാതെ ഉണ്ടാകും. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ച് ആണു […]

ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്

ദുബായ്: ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്/ജാമിങ് വൻതോതിൽ കൂടിയതായി വിമാന ട്രാക്കിങ് പോർട്ടലായ ഫ്ലൈറ്റ് റഡാർ 24. ഇന്ത്യയിൽ നിന്നടക്കം ഗൾഫ് മേഖലയിലേക്കു പോകുന്ന വിമാനങ്ങൾ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്. സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും പറക്കുകയെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെറ്റായ റേഡിയോ സിഗ്നലുകൾ അയച്ച് വിമാനങ്ങളുടെ വഴിതെറ്റിക്കുന്ന രീതിയാണ് ജിപിഎസ് സ്പൂഫിങ്/ജാമിങ്. രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് […]

മധ്യപൂർവദേശത്ത് സമാധാനം; ട്രംപ് നിർദേശിച്ച വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും

ബീർഷേബ (ഇസ്രയേൽ): യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. പുലർച്ചെ മിസൈലുകൾ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചിരുന്നു. സ്ക്രീനിലെ ഒരു ഗ്രാഫിക്സ് ആയി ആണ് വെടിനിർത്തിയെന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്. […]

മധുരം വാഗ്ദാനം ചെയ്ത് നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ

ഭോപാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ 18 വയസ്സുകാരൻ നാലു വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് മധുരം വാഗ്ദാനം ചെയ്ത പ്രതി അവളെ പ്രലോഭിപ്പിച്ച് റെയിൽവേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയാണു ബലാത്സംഗം ചെയ്തതെന്നു ഉച്ചേര പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സതീഷ് മിശ്ര പറഞ്ഞു. സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകൾ പെൺകുട്ടിയുടെ കരച്ചിൽ […]

പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ; അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ബ്ലാക്ക് ബോക്സുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ബ്ലാക്ക് ബോക്‌സ് ഇന്ത്യയിൽ തന്നെയുണ്ട്. നിലവിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ബ്ലാക്ക് ബോക്സ് പരിശോധിക്കുകയാണെന്നും റാം മോഹൻ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചു പരിശോധന നടത്തിയേക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. അത്തരം വാർത്തകളെ തള്ളിയാണു വ്യോമയാന മന്ത്രി […]