newsroom@amcainnews.com

സിറിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ദേവാലയത്തിൽ ചാവേർ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്

ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരുക്കേറ്റു. അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്. ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത […]

കാനഡയുടെ വിദ്യാഭ്യാസ നിലവാരത്തിൽ ഇടിവെന്ന് ഗവേഷണം; ഐഇഎ പരീക്ഷയിൽ കാനഡയ്ക്ക് 32-ാം സ്ഥാനം

ടൊറന്റോ: കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയുടെ വിദ്യാഭ്യാസ നിലവാരം മന്ദഗതിയിലാണെങ്കിലും ഇടിവ് നേരിടുന്നുണ്ടെന്ന് ഗവേഷണങ്ങൾ. കഴിഞ്ഞ വർഷത്തെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ദി ഇവാലുവേഷൻ ഓഫ് എഡ്യൂക്കേഷണൽ അച്ചീവ്മെന്റ് (ഐഇഎ) പരീക്ഷയിൽ കനേഡിയൻ വിദ്യാർഥികളിൽ നിന്നുള്ള സ്‌കോറുകൾ പ്രകാരം 32-ാം സ്ഥാനത്താണ് കാനഡ. 64 രാജ്യങ്ങളാണ് പരീക്ഷയുടെ ഭാഗമായത്. ഓരോ നാല് വർഷത്തിലും നടത്തുന്ന അന്താരാഷ്ട്ര നിലവാര പരീക്ഷയാണിത്. ഗ്രേഡ് 4, ഗ്രേഡ് 8 തലങ്ങളിൽ ആറ് ബെഞ്ച്മാർക്കിംഗ് സംവിധാനങ്ങളിലാണ് ഈ പരീക്ഷ നടത്തുന്നത്. ഇതിൽ 65 […]

മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ല; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പരാമർശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമർശനം. മൈക്ക് കാണുമ്പോൾ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോൽവിയോ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെ പങ്കെടുത്ത ശിൽപശാലയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ […]

യുഎസ് നടപടിക്ക് ശേഷം ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധം കളത്തിലിറക്കി ഇറാൻ? ഇറാന്റെ ഏറ്റവും ഭാരമേറിയ ബാലിസ്റ്റിക് മിസൈലായ ഖോറാംഷഹർ മിസൈൽ പ്രയോഗിച്ചെന്ന് വിവരം

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ […]

എണ്ണ-വാതക കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ; അംഗീകാരം നൽകി പാർലമെന്റ്; ആഗോള എണ്ണ-വാതക വിതരണത്തെ ബാധിച്ചേക്കും

ടെഹ്‌റാൻ: ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതു നേരത്തേ ഇറാന്റെ പരിഗണനയിലുണ്ടായിരുന്നു. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പൽ റൂട്ടാണു ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗൾഫ് […]

ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ രംഗത്തെത്തി. ഇറാനെ ആക്രമിച്ച അമേരിക്കന്‍ നടപടി അപകടകരമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടത്. അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് ആണവ നിര്‍വ്യാപന കരാറുകളെ ബാധിക്കുമെന്നും അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേര്‍ന്നതോടെ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്. ഇറാന്റെ മൂന്ന് ആണവോര്‍ജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങള്‍ ബോംബിട്ടത്. […]

ട്രംപിന് നൊബേല്‍ ശുപാര്‍ശക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തില്‍ അപലപിച്ച് പാക്കിസ്ഥാന്‍

അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്ത പാക്കിസ്ഥാന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ പറഞ്ഞത്. ”മേഖലയിലെ പ്രശ്‌നങ്ങള്‍ ഇനിയും മോശമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. […]

ചൂട് കൂടുന്നു: കെബെക്കില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

വരുംദിവസങ്ങളില്‍ നഗരം കൊടുംചൂടിലേക്ക് കടക്കുമ്പോള്‍ കെബെക്കില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമായി എന്‍വയണ്‍മെന്റ് കാനഡ. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ പ്രവിശ്യയില്‍ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ഏജന്‍സി പ്രവചിക്കുന്നു. ഞായറാഴ്ച പകല്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസും, രാത്രിയില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുമായിരിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടും. ഈ ദിവസങ്ങളില്‍ ഈര്‍പ്പം കാരണം താപനില 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനു വരെയും കാരണമായേക്കാവുന്നതിനാല്‍ […]

പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലേക്ക് തിരിച്ച് ഇറാന്‍ വിദേശ്യകാര്യ മന്ത്രി

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ ഇന്ന് മോസ്‌കോയിലേക്ക് പറക്കുമെന്നും തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ‘റഷ്യ ഇറാന്റെ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങള്‍ എപ്പോഴും പരസ്പരം കൂടിയാലോചിക്കുകയും നിലപാടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു’ ഇസ്താംബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അരാഗ്ചി പറഞ്ഞു. ശത്രുത അവസാനിപ്പിക്കാന്‍ തുര്‍ക്കി മധ്യസ്ഥത വഹിക്കാന്‍ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തുര്‍ക്കി പ്രസിഡന്റ് റജബ് […]

ഇറാനില്‍ യുഎസ് ആക്രമണം: ചര്‍ച്ച ഉടന്‍ ആരംഭിക്കണം: മാര്‍ക്ക് കാര്‍ണി

ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇരു രാജ്യങ്ങളും ശാന്തരാകണമെന്നും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നും മാര്‍ക്ക് കാര്‍ണി ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും, ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാനഡ നിരന്തരം വ്യക്തമാക്കിയിട്ടുണ്ടെന്നും മാര്‍ക്ക് കാര്‍ണി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ഇന്നലെ രാത്രിയില്‍ യുഎസ് സ്വീകരിച്ച സൈനിക നടപടി ആണവ ഭീഷണി ലഘൂകരിക്കാന്‍ വേണ്ടിയാണെങ്കിലും മിഡില്‍ ഈസ്റ്റിലെ സ്ഥിതി വളരെ അസ്ഥിരമായി തുടരുകയാണെന്നും […]