newsroom@amcainnews.com

കാനഡയിൽ ആയിരക്കണക്കിന് ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികൾ തിരിച്ചു വിളിച്ചു

ഓട്ടവ: കാനഡയിൽ ആയിരക്കണക്കിന് ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികൾ തിരിച്ചു വിളിച്ചു. യാത്രക്കിടെ ഈ വാഹനങ്ങളുടെ പിൻ ഡോറുകൾ തനിയെ തുറന്ന് അപകടത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2017, 2018, 2019, 2020 മോഡൽ 2,529 ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികളാണ് ബാധിക്കപ്പെട്ടിട്ടുള്ളത്. ഈ വാഹനങ്ങളുടെ പിൻ ഡോറുകൾ അടയ്ക്കുമ്പോൾ ശരിയായി ലോക്ക് വീഴാതെ ഇരിക്കുകയും ഡ്രൈവിങ് സമയത്ത് ഡോറുകൾ പെട്ടെന്ന് തുറന്ന് അപകടത്തിന് കാരണമാകുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. ഈ […]

കാനഡയിൽ പതിനേഴുകാരിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ; മരിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിയായ ഡൽഹി സ്വദേശിനി

ഓട്ടവ: കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയായ ടാനിയുടെ മരണം വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്‌സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്. വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ എംബസി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി എക്‌സിൽ കുറിച്ചു. എംബസിയുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു. കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ […]

ഒന്റാരിയോയിൽ കൂടുതൽ വാക്സിനുകൾ എളുപ്പത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്റാരിയോ ഫാർമസിസ്റ്റുകൾ

ടൊറന്റോ: പ്രവിശ്യയിൽ കൂടുതൽ വാക്സിനുകൾ സൗജന്യമാക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ട് ഒന്റാരിയോ ഫാർമസിസ്റ്റുകൾ. പതിവ് വാക്സിനുകൾ ഇപ്പോൾ മരുന്ന് കടകളിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും, പുതിയ നടപടി ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഫാർമസിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ഫാർമസിസ്റ്റുകളുടെ അധികാരങ്ങൾ വർധിപ്പിക്കുമെന്ന് കഴിഞ്ഞ വേനൽക്കാലത്ത് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് വാഗ്‌ധാനം ചെയ്തിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇത് നടപ്പിലായിട്ടില്ല. ചില വാക്സിനുകൾക്കായി ഡോക്ടറെ കണ്ട് അപ്പോയിന്റ്മെന്റ് എടുത്ത് കാത്തിരിക്കണം. എന്നാൽ, വാക്സിൻ ഫാർമസിയിൽ ലഭ്യമാണെങ്കിൽ നേരിട്ട് നൽകാനാകുമെന്ന് […]