മൊതലാളിയും ഭാര്യയും ആഡംബര ഹോട്ടലിലെ പാർട്ടിയിൽ; പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് ആയുധധാരികളായ അക്രമികൾ; സംഭവം രാജ്യതലസ്ഥാനത്ത്

ദില്ലി: മൊതലാളിയും കുടുംബവും ആഡംബര ഹോട്ടലിലെ പാർട്ടിയിൽ. പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് അക്രമികൾ. ആയുധധാരികളായ മൂന്ന് പേർ ചേന്നാണ് ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ടാറ്റാ ഹാരിയർ കടത്തിക്കൊണ്ട് പോയത്. തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ഹോട്ടലിന് സമീപത്ത് വത്താണ് സംഭവം. വാഹനത്തിന്റെ ഉടമയും ഭാര്യയും പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്ത് ടാറ്റ ഹാരിയറിൽ ഉണ്ടായിരുന്നത് ഡ്രൈവർ മാത്രമായിരുന്നു. കാറിന്റെ പിൻഡോർ തുറന്ന് രണ്ട് പേർ കാറിനുള്ളിൽ […]
നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യ! പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീർഘ, ഹ്രസ്വ ദൂര യാത്രകളിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്ന നിരവധിപ്പേർക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹർജി. കേരള […]